• Fri. Sep 20th, 2024
Top Tags

newsdesk

  • Home
  • തിരുമേനിയിൽ കാട്ടുപന്നികളുടെ വിളയാട്ടം; കർഷകർ കണ്ണീരിൽ

തിരുമേനിയിൽ കാട്ടുപന്നികളുടെ വിളയാട്ടം; കർഷകർ കണ്ണീരിൽ

തിരുമേനി : ചെറുപുഴ മലയോര മേഖലയിൽ കാട്ടുപന്നികളുടെ വിളയാട്ടം തുടരുന്നു.കഴിഞ്ഞ ദിവസം തിരുമേനി ഗവ.ഹയർസെക്കൻഡറി സ്കൂളിനു സമീപത്തെ ഇടക്കര സജിയുടെ കപ്പക്കൃഷിയാണു കാട്ടുപന്നികൾ നശിപ്പിച്ചത്. വീടിനു സമീപം നട്ട കപ്പയാണു പന്നിക്കൂട്ടം നശിപ്പിച്ചത്. രാത്രിയിൽ പട്ടികൾ നിർത്താതെ കുരയ്ക്കുന്നുണ്ടായി സജി പറഞ്ഞു.…

പിഎം കിസാന്‍ നിധിയുടെ 15-ാം ഗഡു ദീപാവലിക്ക് മുന്‍പ്

പിഎം കിസാന്‍ നിധിയുടെ 15-ാം ഗഡു ദീപാവലിക്ക് മുന്‍പ് വിതരണം ചെയ്യാനൊരുങ്ങവേ പദ്ധതി കൂടുതല്‍ വിപുലമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതുവരെ പദ്ധതിയില്‍ അംഗങ്ങളാകാത്തവരെ കണ്ടെത്തി പദ്ധതിയില്‍ ചേര്‍ക്കുന്നതിന് വിപുലമായ പ്രചാരണ പദ്ധതികളാണ് രാജ്യത്തുടനീളം ലക്ഷ്യമിടുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പായി പദ്ധതി കൂടുതല്‍ ആളുകളിലേക്ക്…

ക്ഷേമപെൻഷൻ രണ്ടാഴ്ചക്കുള്ളില്‍ വിതരണം ചെയ്യാന്‍ ധനവകുപ്പ് നീക്കം

സംസ്ഥാനത്ത് രണ്ട് ഗഡു ക്ഷേമ പെൻഷൻ രണ്ടാഴ്ചക്ക് അകം വിതരണത്തിന് എത്തിക്കാൻ ധന വകുപ്പ് നീക്കം തുടങ്ങി. കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ നാല് മാസത്തെ കുടിശികയാണ് നിലവിലുള്ളത്. നവകേരള ജനസദസിന് മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുന്നതിന് മുൻപ് പെൻഷൻ വിതരണം ചെയ്യാനാണ്…

ഇരൂഡ് തൂക്കുപാലം അപകടത്തിൽ; പുതിയ പാലം വേണമെന്ന് ആവശ്യം

ശ്രീകണ്ഠപുരം ∙ നഗരസഭയെയും പയ്യാവൂർ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന ഇരൂഡ് തൂക്കുപാലം അപകടാവസ്ഥയിൽ തുടരുന്നു. കണ്ടകശേരി പുഴയിലാണു പാലം. പലകകൾ ഇളകി അറ്റകുറ്റപ്പണികൾ പോലും നടത്താതെ കിടക്കുകയാണു പാലം. ഇപ്പോഴും ആളുകൾ നടന്നു പോകുന്നുണ്ട്. ശ്രീകണ്ഠപുരം നഗരസഭയുടെ ആസ്തി റജിസ്റ്ററിലെ പാലമാണിത്. അപകടാവസ്ഥയിലാണെന്നു…

സംസ്ഥാനത്ത് ഇന്ന് മുതല്‍ ദോശ, ഇഡലി മാവിന് വിലകൂടും

സംസ്ഥാനത്ത് ഇന്ന് മുതല്‍ ദോശ, ഇഡലി മാവിന് വിലകൂടും. അസംസ്‌കൃത വസ്തുക്കളുടെ വിലയിലുണ്ടായ വര്‍ധന കാരണം ഒരു കിലോ മാവിന് 45 രൂപയാക്കി വര്‍ധിപ്പിക്കാനാണ് മാവ് നിര്‍മ്മാണ സംഘടനയുടെ തീരുമാനം.35 മുതല്‍ 40 രൂപ വരെയുണ്ടായിരുന്ന ഒരു പാക്കറ്റ് ദോശ മാവിന്റെ…

ബന്ദിപ്പൂർ വനത്തിൽ വേട്ടക്കാരും വനപാലകരുമായി ഏറ്റുമുട്ടൽ: ഒരാൾ മരിച്ചു

കൽപ്പറ്റ: കർണാടക ഗുണ്ടൽപേട്ടിൽ വനംവകുപ്പുദ്യോഗസ്ഥരും വേട്ടക്കാരും തമ്മിൽ ഏറ്റുമുട്ടൽ ഒരാൾ കൊല്ലപ്പെട്ടു.  വയനാടിനോട് അതിർത്തി പങ്കിടുന്ന ബന്ദിപ്പൂർ കടുവാസങ്കേതത്തിൽ വേട്ടക്കിറങ്ങിയവരും വനപാലകരും തമ്മിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. മാൻവേട്ടയ്ക്കിറങ്ങിയവരുമായാണ് ഏറ്റുമുട്ടൽ. ഭീമനബീഡ് സ്വദേശി മനു (27) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ ബന്ദിപൂർ…

വിയ്യൂര്‍ ജയിലില്‍ സംഘര്‍ഷം; കൊടി സുനിയുടെ നേതൃത്വത്തില്‍ ജയില്‍ ജീവനക്കാര്‍ക്ക് നേരെ ആക്രമണം

വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ സംഘര്‍ഷം. ഭക്ഷണത്തിന്റെ അളവിനെച്ചൊല്ലി തുടങ്ങിയ സംഘര്‍ഷത്തില്‍ ജയില്‍ ജീവനക്കാരനായ അര്‍ജുന് പരുക്കേറ്റു. ജയിലധികൃതര്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കി എന്ന് ആരോപിച്ച് തടവുകാര്‍ സഹതടവുകാരനെയും മര്‍ദിച്ചു. ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കൊടി സുനിയുടെ നേതൃത്വത്തില്‍ ടെലിഫോണ്‍…

ഇനി ഇന്ത്യയെ മറികടക്കാന്‍ ആര്‍ക്കുമാവില്ല, സാധ്യതകള്‍ ഇങ്ങനെ…

ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ ഒന്നാം സ്ഥാനക്കാരെ നിര്‍ണയിക്കാനുള്ള പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയെ 243 റണ്‍സിന് കശക്കിയെറിഞ്ഞതോടെ തുടര്‍ച്ചയായ എട്ടാം ജയവും 16 പോയന്‍റുമായി ഇന്ത്യ ഒന്നാം സ്ഥാനം ഉറപ്പിച്ചു. നെതര്‍ലന്‍ഡ്സിനെതിരായ അവസാന മത്സരത്തില്‍ അപ്രതീക്ഷിത തോല്‍വി വഴങ്ങിയാല്‍ പോലും ഇനി 12 പോയന്‍റുമായി…

നേപ്പാളിൽ വീണ്ടും ഭൂകമ്പം; 3.6 തീവ്രത; വെള്ളിയാഴ്ചയിലെ ഭൂകമ്പത്തിൽ ഇതുവരെ 160 പേർ മരിച്ചതായി റിപ്പോർട്ട്

നേപ്പാളിൽ വീണ്ടും ഭൂകമ്പം. ഇന്ന് പുലർച്ചെയുണ്ടായ ഭൂകമ്പത്തിൽ റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തി. കാഠ്മണ്ഡുവിൽ നിന്ന് 160 കിലോമീറ്റർ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. വെള്ളിയാഴ്ചത്തെ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 160 ആയി. വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെയുണ്ടായ ശക്തമായ ഭൂചലനത്തില്‍ 69…

കോഴിക്കോട് ഭര്‍ത്താവിനോടൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിച്ച യുവതി വാഹനാപകടത്തില്‍ മരിച്ചു

ഭര്‍ത്താവിനോടൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവതി വാഹനാപകടത്തില്‍ മരിച്ചു. കോഴിക്കോട് നടുവണ്ണൂരിലാണ് സംഭവം. പേരാമ്പ്ര പാലേരി ചുരത്തിപ്പാറ സ്വദേശി രമ്യയാണ് മരിച്ചത്. പേരാമ്പ്ര ഭാഗത്തേക്കു പോവുകയായിരുന്ന രമ്യയും അനീഷും സഞ്ചരിച്ച സ്കൂട്ടര്‍ ഇതേ ദിശയിലെത്തിയ സ്വകാര്യബസ്സിലും എതിരേവന്ന പിക്കപ്പ് വാനിലും ഇടിച്ചാണ് അപകടമുണ്ടായത്.…