• Fri. Sep 20th, 2024
Top Tags

newsdesk

  • Home
  • കോഴിക്കോട് ഭര്‍ത്താവിനോടൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിച്ച യുവതി വാഹനാപകടത്തില്‍ മരിച്ചു

കോഴിക്കോട് ഭര്‍ത്താവിനോടൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിച്ച യുവതി വാഹനാപകടത്തില്‍ മരിച്ചു

ഭര്‍ത്താവിനോടൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവതി വാഹനാപകടത്തില്‍ മരിച്ചു. കോഴിക്കോട് നടുവണ്ണൂരിലാണ് സംഭവം. പേരാമ്പ്ര പാലേരി ചുരത്തിപ്പാറ സ്വദേശി രമ്യയാണ് മരിച്ചത്. പേരാമ്പ്ര ഭാഗത്തേക്കു പോവുകയായിരുന്ന രമ്യയും അനീഷും സഞ്ചരിച്ച സ്കൂട്ടര്‍ ഇതേ ദിശയിലെത്തിയ സ്വകാര്യബസ്സിലും എതിരേവന്ന പിക്കപ്പ് വാനിലും ഇടിച്ചാണ് അപകടമുണ്ടായത്.…

അതിശക്തമായ മഴ തുടരും; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, മൂന്നിടത്ത് യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. മധ്യ വടക്കൻ ജില്ലകളില്‍ മഴ കനക്കും. കേരളത്തിലേക്കുള്ള പടിഞ്ഞാറൻ കാറ്റുകളാണ് മഴയ്ക്ക് കാരണം. പലയിടത്തും രാവിലെ മുതല്‍…

ആലുവ കൊലപാതകത്തിലെ കോടതി വിധിയോട് പ്രതികരിച്ച്‌ മന്ത്രി പി രാജീവ്

ആലുവയില്‍ അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച്‌ കൊലപ്പെടുത്തി പ്രതി അസ്ഫാക് ആലം കുറ്റക്കാരനെന്ന കോടതി വിധിയോട് പ്രതികരിച്ച്‌ മന്ത്രി പി രാജീവ്. ആലുവയില്‍ കൊലചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ രക്ഷിതാക്കളെ സന്ദര്‍ശിച്ച ഘട്ടത്തില്‍ നല്‍കിയ ഉറപ്പ് പാലിക്കപ്പെടുകയാണെന്നാണ് രാജീവ് ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞത്. കുറ്റകൃത്യം…

കൊച്ചി നാവിക ആസ്ഥാനത്ത് ഹെലികോപ്റ്റർ അപകടം; ഒരാൾ മരിച്ചു

കൊച്ചിയിൽ ഹെലികോപ്ടർ അപകടത്തിൽ ഒരാൾ മരിച്ചു. ഐ എൻ എസ് ഗരുഡയിലാണ് അപകടമുണ്ടായത്. നാവികസേനയുടെ ചേതക് ഹെലികോപ്റ്റർ ആണ് അപകടത്തിൽ പെട്ടത്. കൊച്ചിയിലെ ആദ്യ വിമാനത്താവളവും നാവികസേനയുടെ ഏറ്റവും പഴയ എയർസ്‌റ്റേഷനുമാണ് ഐ എൻ എസ് ഗരുഡ. റൺവേയിലാണ് അപകടമുണ്ടായത്. ഒരാൾക്ക്…

കോളയാട് കൊമ്മേരിയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

കൊമ്മേരി: കോളയാട് കൊമ്മേരി ഓർത്തഡോക്സ് പള്ളിക്ക് സമീപം  സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ബൈക്ക് യാത്രികന് ഗുരുതര പരിക്ക്.   അമിത വേഗതയിൽ നെടുംപൊയിൽ ഭാഗത്തേക്ക്‌ വരികയായിരുന്ന ബൈക്ക് മറ്റൊരു കാറിനെ ഓവർടേക്ക് ചെയ്യുന്നതിനിടെ മാനന്തവാടിയിൽ നിന്നും പയ്യന്നൂരിലേക്ക്…

കണ്ണൂരിൽ പോലീസിന് നേരെ വെടിവെച്ച കേസിൽ ഒരാൾ അറസ്റ്റിൽ

കണ്ണൂര്‍ ചിറക്കലില്‍ വധശ്രമക്കേസിലെ പ്രതിയെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രതിയുടെ പിതാവ് പോലീസ് സംഘത്തിനുനേരേ വെടിവെച്ചു. തലനാരിഴയ്ക്ക് രക്ഷപ്പെട്ട പോലീസ് സംഘം പ്രതി റോഷന്റെ പിതാവിനെ സാഹസികമായി കീഴ്പ്പെടുത്തി. ലേക്ക് സ്ട്രീറ്റ് വില്ലയിലെ ബാബു ഉമ്മന്‍ തോമസ് (71) ആണ് മൂന്ന് റൗണ്ട്…

ആലുവ ബലാത്സംഗ കൊല: അസ്ഫാക് ആലം കുറ്റക്കാരന്‍; പ്രതിക്കെതിരെ ചുമത്തിയ 16 കുറ്റവും തെളിഞ്ഞുവെന്ന് കോടതി

ആലുവയില്‍ ബിഹാര്‍ സ്വദേശിയായ അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ച് കടന്ന കേസില്‍ പ്രതി ബിഹാര്‍ സ്വദേശി അസ്ഫാക് ആലം കുറ്റക്കാരനെന്ന് കോടതി വിധി. പ്രതിക്കെതിരെ ചുമത്തിയ 16 കുറ്റങ്ങളും പ്രൊസിക്യൂഷന് തെളിയിക്കാനായെന്ന് കോടതി പറഞ്ഞു. പ്രതിക്കെതിരെ പരാമവധി…

വ്യാജ ഷെങ്കന്‍ വീസ: ഏഴ് മലയാളികളെ സ്വിറ്റ്സര്‍ലന്‍ഡിൽ നിന്നും തിരിച്ചയച്ചു, ട്രാവൽ ഏജന്റ് തൃശൂരിൽ കസ്‌റ്റഡിയിൽ

സൂറിക് : യൂറോപ്യൻ യൂണിയൻ രാജ്യമായ മാൾട്ടയിലേക്കുള്ള വ്യാജ ഷെങ്കൻ വീസയുമായെത്തിയ ഏഴ് മലയാളികളെ സ്വീസ് ഇമ്മിഗ്രെഷൻ അധികൃതർ ഡിപോർട്ട് ചെയ്‌തു. സൂറിക് വിമാനത്താവള ഇമിഗ്രെഷൻ അധികൃതർ നൽകിയ വിവരത്തെ തുടർന്ന്, ഇവർക്ക് വ്യജ വീസ നൽകിയ കുറ്റത്തിന്, തൃശൂർ താഴെക്കാട്…

തലശ്ശേരി കോടതിയിലെ രോഗ ബാധ: പരിശോധന ഫലം പുറത്ത്; ഒരാള്‍ക്ക് സിക വൈറസ് സ്ഥിരീകരിച്ചു

തലശ്ശേരി: തലശ്ശേരി ജില്ലാ കോടതിയില്‍ ജീവനക്കാര്‍ക്കും അഭിഭാഷകര്‍ക്കുമുള്‍പ്പെടെ നൂറോളം പേര്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായതിന്‍റെ കാരണം സിക വൈറസ് ബാധയെന്ന് സൂചന. കോടതിയില്‍ രോഗലക്ഷണങ്ങളുണ്ടായ ഒരാള്‍ക്ക് സിക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. രോഗലക്ഷണങ്ങളുള്ളവരുടെ സാമ്പിളുകളില്‍ ഒരാളുടെ പരിശോധന ഫലമാണ് ലഭിച്ചത്. മറ്റുള്ളവര്‍ക്കും സിക…

ഭൂചലനം: നേപ്പാളിന് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

അതിശക്തമായ ഭൂചലനത്തില്‍ വലിയ നാശനഷ്ടം നേരിട്ട നേപ്പാളിന് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ രംഗത്ത്. 2015ന് ശേഷമുള്ള ഏറ്റവും ശക്തമായ ഭൂചലനമാണ് ഇന്നലെ രാത്രി ഉണ്ടായതെന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍. ദുരന്തത്തില്‍ നാനൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും 125 പേര്‍ ഇതുവരെ മരിച്ചെന്നും…