• Thu. Sep 19th, 2024
Top Tags

newsdesk

  • Home
  • ഇന്ന് ലോകപോളിയോ ദിനം

ഇന്ന് ലോകപോളിയോ ദിനം

ഇന്ന് ലോക പോളിയോ ദിനം. പോളിയോ രോഗത്തില്‍ നിന്ന് ഓരോ കുട്ടിയേയും സംരക്ഷിക്കുന്നതിനും വാക്സിനേഷന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനും, പോളിയോ നിര്‍മാര്‍ജനം സാധ്യമാക്കുന്ന പ്രൊഫഷണലുകളെയും സന്നദ്ധപ്രവര്‍ത്തകരെയും ആദരിക്കുന്നതിനുമാണ് എല്ലാ വര്‍ഷവും ഒക്ടോബര്‍ 24ന് ലോക പോളിയോ ദിനം ആചരിക്കുന്നത്. പുരാതന കാലം…

മദ്യ ലഹരിയില്‍ ശല്യം ചെയ്യുന്നത് പതിവായി; കോട്ടയത്ത് മകനെ അമ്മ കൊലപ്പെടുത്തി

കോട്ടയം മുണ്ടക്കയത്ത് മകനെ അടിച്ചു കൊന്ന കേസില്‍ അമ്മ അറസ്റ്റില്‍. മുണ്ടക്കയം സ്വദേശി അനുദേവ് ആണ് മരിച്ചത്. മദ്യ ലഹരിയില്‍ അനുദേവ് മാതാവ് സാവിത്രിയുമായി തര്‍ക്കം പതിവ് ആയിരുന്നു. കഴിഞ്ഞ 20 നുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സാവിത്രി കോടാലി കൊണ്ട് മകന്റെ…

സംസ്ഥാനത്ത് ഇന്നും മഴ; ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യത, തീരദേശത്ത് ജാഗ്രതാ നി‍ര്‍ദ്ദേശം

സംസ്ഥാനത്ത്‌ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. മലയോര തീരദേശ മേഖലകളില്‍ ഉച്ചയ്ക്ക് ശേഷം മഴ കനക്കും. ഒരു ജില്ലയിലും ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പ് നല്‍കിയിട്ടില്ല. ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുള്ളതിനാല്‍ തീരദേശ വാസികള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. അപകടമേഖലയിലുള്ളവര്‍ മാറിത്താമസിക്കണം. തുലാവര്‍ഷമെത്തിയതിന്റെ…

ഭക്ഷ്യവിഷബാധയെന്നു സംശയം ; ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്റെ ആരോഗ്യനില ഗുരുതരം

കൊച്ചിയില്‍ ഷവര്‍മ കഴിച്ച്‌ ഭക്ഷ്യവിഷബാധയേറ്റെന്ന സംശയത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കോട്ടയം സ്വദേശി രാഹുല്‍ ഡി. നായരാണ് കാക്കനാടുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നത്. രാഹുലിന്റെ രക്ത സാംപിളുകളുടെ വിദഗ്ധ പരിശോധന ഫലം ഇന്ന് ലഭിക്കും.

കേളകം ഗ്രാമപഞ്ചായത്തിലെ ശാന്തിഗിരിയിലെ രാമച്ചിയില്‍ എത്തിയത് സിപി മൊയ്തീനും സംഘവുമാണെന്ന് ഇരിട്ടി ഡിവൈ എസ്പിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി.

മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞ പശ്ചാത്തലത്തില്‍ പോലീസും തണ്ടര്‍ബോള്‍ട്ടും രാമച്ചിയിലെ വനമേഖലയില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. വയനാട്, കണ്ണൂര്‍ ജില്ലകളില്‍ മാവോയിസ്റ്റുകള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുവെന്നാണ് റിപോര്‍ട്ട്. മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഉള്‍വനത്തില്‍ അന്‍പതിലേറെ മാവോയിസ്റ്റുകള്‍ തമ്പടിച്ചിരിക്കുന്നുവെന്ന് റിപ്പോര്‍ട്ടില്‍…

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു

സംസ്ഥാനത്ത് ഡെങ്കിപ്പനി കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. 10 മാസത്തിനിടെ 11,804 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ വര്‍ഷം 41 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 32453 പേരാണ് ഡെങ്കി ലക്ഷണങ്ങളുമായി ഈ വര്‍ഷം ചികിത്സ തേടിയത്. 105 പേര്‍ ഡെങ്കി…

സംസ്ഥാനത്തെ ആശുപത്രി കോമ്പൗണ്ടുകളിലുള്ള ഉപയോഗശൂന്യമായ വാഹനങ്ങള്‍ രണ്ടുമാസത്തിനുള്ളില്‍ ഒഴിപ്പിക്കണമെന്ന് ആരോഗ്യ മന്ത്രി

സംസ്ഥാനത്തെ ആശുപത്രി കോമ്പൗണ്ടുകളിലുള്ള പത്തും അധിലധികവും വര്‍ഷങ്ങളായി ഓടാതെ കിടക്കുന്ന ഉപയോഗശൂന്യമായ തുരുമ്പെടുത്ത വാഹനങ്ങള്‍ രണ്ടുമാസത്തിനുള്ളില്‍ ഒഴിപ്പിക്കുന്നതിന് സത്വര നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. വിവിധ സെക്ഷനുകളിലുള്ള ഉദ്യോഗസ്ഥര്‍ ഒന്നിച്ചിരുന്ന് ഫയലില്‍ തീരുമാനങ്ങള്‍ എടുത്ത്…

രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച ആദ്യ അ​ഗ്നിവീർ; അക്ഷയ് ലക്ഷ്മണിന് ഒരു കോടി രൂപയുടെ സഹായവുമായി കരസേന

സിയാച്ചിനിൽ വീരമൃത്യു വരിച്ച ആദ്യ അ​ഗ്നിവീർ അക്ഷയ് ലക്ഷ്മണിന് ഒരു കോടി രൂപയുടെ സഹായം നൽകുമെന്ന് കരസേന. 48 ലക്ഷം രൂപ ഇൻഷുറൻസായി നൽകും. മറ്റ് ആനുകൂല്യങ്ങൾക്കായ് 44 ലക്ഷം രൂപയും നൽകും അഗ്നിവീറുകളുടെ സേവാ നിധി വിഹിതവും (30 ശതമാനം)…

രാമച്ചിയിൽ വീണ്ടും മാവോവാദി സംഘമെത്തി: അഞ്ചംഗ മാവോവാദി സംഘമെത്തിയതായി നാട്ടുകാർ

കേളകം :രാമച്ചിയിൽ വീണ്ടും മാവോവാദി സംഘമെത്തി. അഞ്ചംഗ മാവോവാദി സംഘമെത്തിയതായി നാട്ടുകാർ: രാമച്ചിയിലെ കണക്കുംചേരി സണ്ണിയുടെ വീട്ടിലാണ് അഞ്ചംഗ മാവോയിസ്റ്റുകൾ എത്തിയത്. ഞായറാഴ്ച വൈകിട്ട് ഏഴ് മണിയോടെയോ എത്തിയ മാവോയിസ്റ്റ് സംഘം ഭക്ഷണം കഴിച്ച് 10.45 ഓടെയാണ് തിരിച്ചു പോയത്.

കനത്ത മഴയിൽ വീട് പൂർണമായി തകർന്ന് വീണു

പത്തനംതിട്ടയിൽ മഴയിൽ വീട് പൂർണമായി തകർന്നു. ആറന്മുള കോട്ടയിൽ ആണ് സംഭവം. പുലർച്ചെ അഞ്ചു മണിയോടെയാണ് സംഭവമുണ്ടായത്. വീടിനുള്ളിലുണ്ടായിരുന്ന താമസക്കാരിയായ അജിതകുമാരിക്ക് (56) തലയ്ക്ക് പരിക്കേറ്റു. പരിക്കേറ്റ അജിതകുമാരി കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.