• Sun. Oct 20th, 2024
Top Tags

Uncategorized

  • Home
  • ട്രക്കുമായി കൂട്ടിയിടിച്ച് കാറിന് തീപിടിച്ചു, ലോക്ക് തുറക്കാനാകാതെ കുട്ടിയടക്കം 8 പേർ വെന്തുമരിച്ചു, ദാരുണം

ട്രക്കുമായി കൂട്ടിയിടിച്ച് കാറിന് തീപിടിച്ചു, ലോക്ക് തുറക്കാനാകാതെ കുട്ടിയടക്കം 8 പേർ വെന്തുമരിച്ചു, ദാരുണം

ലഖ്നൗ: ഉത്തർപ്രദേശിനെ ഞെട്ടിച്ച് വാഹനാപകടം. ബറേലിയിൽ ഇന്നലെ രാത്രിയുണ്ടായ അപകടത്തിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ച് ഒരു കുട്ടിയടക്കം എട്ട് യാത്രക്കാർ വെന്തുമരിച്ചു. സെൻട്രൽ ലോക്ക് ചെയ്‌ത കാറിനുള്ളിൽ കുടുങ്ങിയാണ് ദാരുണമരണങ്ങളെന്ന് പൊലീസ് പറഞ്ഞു. നൈനിതാൾ ഹൈവേയിലാണ് അപകടം. അപകടസ്ഥലത്ത് നിന്നുള്ള…

പയ്യന്നൂര്‍ നഗരത്തിലെ പൂട്ടിയിട്ട വീടുകുത്തിതുറന്ന് കവര്‍ച്ച: പ്രതി മേട്ടുപാളയത്ത് അറസ്റ്റില്‍

പയ്യന്നൂര്‍: പയ്യന്നൂര്‍ നഗരത്തില്‍ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 16 പവന്‍ സ്വര്‍ണ്ണവും കാല്‍ ലക്ഷത്തോളം രൂപയും കവര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍.തമിഴ്നാട് മേട്ടുപ്പാളയം കരുമാക്കല്‍ സ്വദേശി ചിന്നത്തമ്പിയുടെ മകന്‍ രാജ (59) യാണ് പയ്യന്നൂര്‍ പോലീസിന്റെ പിടിയിലായത്. മേട്ടുപ്പാളയത്ത് വെച്ചാണ് പയ്യന്നൂര്‍…

അന്തരിച്ച സിപിഐ നേതാവ് കാനം രാജേന്ദ്രന് വിട നല്‍കാനൊരുങ്ങി കേരളം.

അന്തരിച്ച സിപിഐ നേതാവ് കാനം രാജേന്ദ്രന് വിട നല്‍കാനൊരുങ്ങി കേരളം. ആയിരകണക്കിന് പ്രവർത്തകരുടെ അന്ത്യാഞ്ജലി ഏറ്റുവാങ്ങി മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ കാനത്തെ വീട്ടിലെത്തി. വിലാപയാത്ര കടന്നുപോയ സ്ഥലങ്ങളിലെല്ലാം ആളുകള്‍ തിങ്ങിനിറഞ്ഞതോടെ നേരത്തെ നിശ്ചയിച്ചിരുന്നതിലും വളരെ വൈകിയാണ്…

ജീവനെടുത്ത് കടുവ; വയനാട്ടിൽ എട്ടുവര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് ഏഴുപേര്‍, ഈ വര്‍ഷം മാത്രം രണ്ടുപേര്‍

കല്‍പ്പറ്റ: വയനാട്ടില്‍ എട്ടുവർഷത്തിനിടെ ഏഴുപേരാണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഈ വർഷം മാത്രം രണ്ട് മനുഷ്യ ജീവനുകൾ കടുവയെടുത്തു. ഇന്നലെയാണ് ഒടുവിലായി വാകേരി സ്വദേശി പ്രജീഷ് കടുവയുടെ ആക്രമണത്തില്‍ ദാരുണമായി കൊല്ലപ്പെട്ടത്. 2015 മുതലാണ് കടുവയെടുത്ത മനുഷ്യജീവന്‍റെ കണക്ക്, രേഖകൾ സഹിതം…

കടുവയെ നരഭോജിയായി പ്രഖ്യാപിക്കും; പ്രതിഷേധം അവസാനിപ്പിച്ച് നാട്ടുകാര്‍ …

വയനാട് ബത്തേരിക്ക് സമീപം വാകേരിയിൽ കടുവയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം അവസാനിപ്പിച്ച് നാട്ടുകാര്‍. കടുവയെ നരഭോജിയായി പ്രഖ്യാപിക്കണമെന്ന റിപ്പോര്‍ട്ട് നല്‍കാന്‍ ധാരണയായതിനെ തുടര്‍ന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്. കൊല്ലപ്പെട്ട യുവാവിന്‍റെ കുടുംബത്തിന് അടിയന്തര ധനസഹായവും അനുവദിക്കും. കാട് വെട്ടിത്തെളിക്കാന്‍ ഭൂവുടമകള്‍ക്ക്…

ശബരിമലയിൽ 12 വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു; ദേഹാസ്വാസ്ഥ്യമുണ്ടായത് അപ്പാച്ചിമേട്ടിൽവച്ച്..

എരുമേലി∙ ശബരിമലയിൽ 12 വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു. ശബരിമല അപ്പാച്ചിമേട്ടിലാണ് തമിഴ്നാട് സ്വദേശിനിയായ പത്മശ്രീ കുഴഞ്ഞുവീണത്. ഇന്ന് ഉച്ചയോടെയാണ് പെൺകുട്ടി ഉൾപ്പെട്ട സംഘം മല ചവിട്ടിയത്. അപ്പാച്ചിമേട്ടിൽ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. കുഴഞ്ഞുവീണ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഡോ. ഷഹനയുടെ ആത്മഹത്യ: റുവൈസിന്റെ പിതാവ് ഒളിവിലെന്ന് പോലീസ്; വീട് പൂട്ടിയ നിലയിൽ

തിരുവനന്തപുരം: ഡോ ഷഹനയുടെ ആത്മഹത്യ കേസിൽ അറസ്റ്റിലായ ഡോ. റുവൈസിന്റെ പിതാവ് ഒളിവിലെന്ന് പോലീസ്. കരുനാ​ഗപ്പള്ളിയിലെ വീട് പൂട്ടിയ നിലയിൽ ആണ്. പോലീസ് വെള്ളിയാഴ്ച ബന്ധുക്കളുടെ വീട്ടിൽ ഉൾപ്പെടെ അന്വേഷണം നടത്തിയിരുന്നു. എന്നാൽ ഇയാളെ കണ്ടെത്താനായില്ല. റുവൈസിന്റെ പിതാവും സ്ത്രീധനത്തിനായി സമ്മർദ്ദം…

കണ്ണൂര്‍ റവന്യൂ ജില്ലാസ്‌കൂള്‍ കലോത്‌സവം: പരിചമുട്ടുകളിയില്‍ സമഗ്രാധിപത്യവുമായി പയ്യന്നൂർ

തലശേരി: കണ്ണൂര്‍ ജില്ലാ റവന്യൂകലോത്സവത്തില്‍ പരിചമുട്ടുകളിയില്‍ പയ്യന്നൂര്‍ ഷേണായീസിന്റെ ആധിപത്യം . ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗങ്ങളില്‍ എ.ഗ്രേഡോടെ ഒന്നാമതെത്തി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ജില്ലയെ പ്രതിനിധീകരിക്കാന്‍ അര്‍ഹത നേടിയിരിക്കുകയാണ് പയ്യന്നൂര്‍ കണ്ടങ്കാളി ഷേണായീസ് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍.

കാനം രാജേന്ദ്രന് രാഷ്ട്രീയ കേരളത്തിന്റെ അന്ത്യാഞ്ജലി; ഇന്ന് നവകേരള സദസില്ല, പരാതികളും സ്വീകരിക്കില്ല

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് രാഷ്ട്രീയ കേരളത്തിന്റെ അന്ത്യാഞ്ജലി. കാനത്തിന്റെ മരണത്തെ തുടർന്ന് നവകേരളസദസിന്റെ ഇന്നത്തെ പരിപാടികൾ മാറ്റിവച്ചു. തൃപ്പൂണിത്തുറ, തൃക്കാക്കര, പിറവം, കുന്നത്തുനാട് എന്നീ മണ്ഡലങ്ങളിലാണ് ഇന്ന് നവകേരള സദസ് നടക്കേണ്ടിയിരുന്നത്. നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷം…

മദ്യലഹരിയില്‍ ബാര്‍ ജീവനക്കാരനെ വധിക്കാന്‍ ശ്രമിച്ചു: ഒന്നാംപ്രതി കോടതിയില്‍ കീഴടങ്ങി

തളിപറമ്പ്: തളിപറമ്പ് നഗരത്തിലെ ബാര്‍ജീവനക്കാരനെ വധിക്കാന്‍ ശ്രമിച്ച കേസിലെ ഒന്നാംപ്രതി കോടതിയില്‍ കീഴടങ്ങി. തളിപറമ്പ് ഏഴാംമൈല്‍ ചെമ്പരത്തി ബാറില്‍ അക്രമം നടത്തി ജീവനക്കാരനെ വധിക്കാന്‍ ശ്രമിച്ച കേസിലെ ഒന്നാം പ്രതി തൃശൂര്‍ സ്വദേശി പി.ജെ ജോയിയാണ്(27) തളിപറമ്പ് കോടതിയില്‍കീഴടങ്ങിയത്. കേസിലെമറ്റൊരു പ്രതിയായ…