• Sat. Jul 27th, 2024
Top Tags

Month: December 2023

  • Home
  • കനത്ത ചൂടിൽ ജില്ലയിലെ തെങ്ങുകൾ നശിക്കുന്നു

കനത്ത ചൂടിൽ ജില്ലയിലെ തെങ്ങുകൾ നശിക്കുന്നു

കുറ്റ്യാട്ടൂർ∙അന്തരീക്ഷത്തിലെ കനത്ത ചൂടും, രോഗങ്ങളും കാരണം വർഷങ്ങളുടെ വളർച്ചയുള്ള കായ്ഫലമേറിയ തെങ്ങുകൾ കൂട്ടമായി നശിക്കുന്നു. വേനലിന്റെ ആരംഭത്തിൽ തന്നെ ഓലകൾക്ക് നാശം സംഭവിച്ച് ക്രമേണ തെങ്ങുകൾ ഉണങ്ങി നശിക്കുന്ന സ്ഥിതിയാണ് പലയിടങ്ങളിലും. തെങ്ങുകളുടെ നാശം നാളികേര കർഷകരുടെ ദുരിതത്തിനു കാരണമാകുകയാണ്. ജില്ലയുടെ…

ദുരന്തമെത്തിയത് ഉറക്കത്തിൽ; മഹാരാഷ്ട്രയിൽ ​​ഗ്ലൗസ് ഫാക്ടറിയിൽ തീപിടുത്തം; ആറ് മരണം

മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ ഗ്ലൗസ് നിർമ്മാണ ഫാക്ടറിയിലുണ്ടായ തീപിടുത്തത്തിൽ 6 മരണം. മഹാരാഷ്ട്രയിലെ ഛത്രപതി സാമ്പാജി നഗറിലാണ് സംഭവം. അർധരാത്രിക്ക് ശേഷമാണ് തീപിടുത്തമുണ്ടായത്. രാത്രി ഫാക്ടറി പ്രവർത്തിച്ചിരുന്നില്ല. ഉറക്കത്തിലായിരുന്ന തൊഴിലാളികളാണ് അപകടത്തിൽ പെട്ടത്.

കുമളി ചെക്ക് പോസ്റ്റിൽ വിജിലൻസിന്റെ മിന്നൽപരിശോധന; ഉപേക്ഷിച്ച പ്രിന്ററിന്റെ ഉള്ളിലും പണം; വ്യാപക ക്രമക്കേട്

ഇടുക്കി: ശബരിമല സീസൺ പ്രമാണിച്ച് ഇടുക്കിയിലെ കുമളി ചെക്ക് പോസ്റ്റിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. അതിർത്തിയിലുള്ള മോട്ടോർ വാഹന വകുപ്പിന്റെ ചെക്ക് പോസ്റ്റിൽ വ്യാപക ക്രമക്കേട് കണ്ടെത്തി. ഓഫീസ് സമുച്ചയത്തിലെ പല ഭാഗത്തായി സൂക്ഷിച്ചിരുന്ന പണവും വിജിലൻസ് പിടിച്ചെടുത്തു.   കേരള…

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കോഴിക്കോട് നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം, ഈ വാഹനങ്ങൾക്ക് പ്രവേശനമില്ല !

കോഴിക്കോട് : പുതുവത്സരാഘോഷം കണക്കിലെടുത്ത് ഇന്ന് കോഴിക്കോട് നഗരപരിധിയിൽ കർശന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ട്രാഫിക് അസി. കമീഷണർ എ.ജെ. ജോൺസൺ അറിയിച്ചു. സാധാരണ പോലെ യാതൊരു വിധ ചരക്കുവാഹനങ്ങൾക്കും കോഴിക്കോട് നഗരത്തിലേക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. മറ്റ് യാത്രക്കാരില്ലാതെ ഡ്രൈവർ മാത്രമായി…

തൃശൂരില്‍ ഇന്നോവയും ട്രെയിലർ ലോറിയും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു; 5 പേരുടെ നില ​ഗുരുതരം

തൃശൂർ: കുതിരാൻ പാലത്തിനു മുകളിൽ ഇന്നോവ കാർ ട്രെയിലർ ലോറിയുടെ മുന്നിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഇന്ന് പുലർച്ചെ മൂന്നുമണിക്കായിരുന്നു അപകടം നടന്നത്. അഞ്ചുപേരുടെ നില ഗുരുതരം. ബാംഗ്ലൂരിൽ നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്നു കുടുംബം സഞ്ചരിച്ചിരുന്ന ഇന്നോവ കാർ…

ഇടവേളയ്ക്ക് ശേഷം മഴയെത്തുന്നു; അറബിക്കടലിൽ ന്യൂനമർദ്ദം, തെക്കൻ കേരളത്തിൽ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: തെക്കു കിഴക്കൻ അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനാൽ സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത. പടിഞ്ഞാറു – വടക്കു പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദ്ദം തെക്കൻ അറബിക്കടലിൽ മധ്യഭാഗത്തായി ശക്തി പ്രാപിച്ചു ശക്തികൂടിയ ന്യൂനമർദ്ദമായി മാറാൻ സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്…

ഉണ്ണീശോ കപ്പേളയിൽ തിരുനാൾ തുടങ്ങി

കുടിയാന്മല : പള്ളിക്കുന്നിലെ ഉണ്ണീശോയുടെ കപ്പേളയിലെ തിരുനാളിനും നൊവേനയ്ക്കും കുടിയാന്മല ഇടവക വികാരി ഫാ. പോൾ വള്ളോപ്പിള്ളിൽ കൊടിയേറ്റി. തുടർന്ന് നടന്ന ആഘോഷമായ തിരുനാൾ കുർബാന, നൊവേന എന്നിവയ്ക്ക് ഫാ. പോൾ വള്ളോപ്പിള്ളിൽ കാർമികത്വം വഹിച്ചു. 30-ന് വൈകിട്ട് 4.15-ന് വിശുദ്ധ…

ഉണരാതെ പകൽവീടുകൾ – നടുവിൽ പഞ്ചായത്തിലെ രണ്ട് പകൽവീടുകളും അടഞ്ഞുതന്നെ

നടുവിൽ: വയോജനങ്ങൾക്കായി നിർമിച്ച പകൽവീടുകൾ ലക്ഷ്യം കാണാതെ നശിക്കുന്നു. പരസ്പരം കാണാനും സംസാരിക്കാനും വിശ്രമിക്കാനുമൊക്കെ ഉദ്ദേശിച്ച് തുടങ്ങിയതാണിവ. എന്നാൽ, നടത്തിപ്പിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ മൂലം നടുവിൽ പഞ്ചായത്തിലെ രണ്ട് പകൽവീടുകൾ അടച്ചിട്ടിരിക്കുകയാണ്. നടുവിൽ പടിഞ്ഞാറും വെള്ളാടും. ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ നിർമിച്ചതാണ്…

മഞ്ചപ്പാലം മലിനജല ശുദ്ധീകരണ പ്ലാന്റ് ഉദ്ഘാടനം ഇന്ന്

കണ്ണൂർ: മഞ്ചപ്പാലത്ത് നിർമാണം പൂർത്തിയായ മലിനജല ശുദ്ധീകരണ പ്ലാന്റ്റ് ശനി പകൽ രണ്ടിന് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 27.03 കോടി രൂപ ചെലവിലാണ് ആധുനിക പ്ലാൻ്റ് നിർമിച്ചത്. റോട്ടേറ്റിങ് മീഡിയ ബയോ റിയാക്ടർ…

യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ

കണ്ണൂർ: കണ്ണൂർ റെയിൽവെ സ്റ്റേഷന് സമീപം യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. മയ്യിൽ കരിങ്കൽക്കുഴി സ്വദേശീ വിജിത്താണ്(43) മരിച്ചത്. വെള്ളി രാത്രി ഒൻപതോടെ കണ്ണൂർ റെയിൽവെ സ്റ്റേഷന് വടക്കുഭാഗത്ത് ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രി…