• Fri. Oct 18th, 2024
Top Tags

Uncategorized

  • Home
  • ആറളം ഫാം സ്കൂളിന് എസ് എസ് എൽ സി പരീക്ഷയിൽ നൂറുമേനി. അശ്വതിക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ്

ആറളം ഫാം സ്കൂളിന് എസ് എസ് എൽ സി പരീക്ഷയിൽ നൂറുമേനി. അശ്വതിക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ്

ആദിവാസി ഗോത്രവിഭാഗങ്ങളിലെ കുട്ടികൾ മാത്രം പഠിക്കുന്ന ആറളം ഫാം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ മുഴുവൻ കുട്ടികളും വിജയിച്ചു. ആദിവാസി പുനരധിവാസ മേഖലയിലെ തീർത്തും ദരിദ്രമായ ചുറ്റുപാടുകളിൽ നിന്നെത്തുന്ന കുട്ടികളുടെ മികച്ച വിജയം രക്ഷിതാക്കളിലും നാട്ടുകാരിലും ഉത്സവപ്രതീതിയുണ്ടാക്കി. പരീക്ഷയോടനുബന്ധിച്ച് ഒരു മാസക്കാലം അധ്യാപകരും…

കനത്ത കാറ്റിലും മഴയിലും മലയോര മേഖലയിൽ വ്യാപക നാശനഷ്ടം. ഏരുവേശിയിൽ കാറ്റിൽ മരക്കൊമ്പ് പൊട്ടിവീണ് വീടിന്റെ ഷെഡ് തകർന്ന് വയോധികയ്ക്ക്‌ ഗുരുതരമായി പരിക്കേറ്റു.

കനത്ത കാറ്റിലും മഴയിലും മലയോര മേഖലയിൽ വ്യാപക നാശനഷ്ടം. ഏരുവേശ്ശി യിൽ കാറ്റിൽ മരക്കൊമ്പ് പൊട്ടിവീണ് വീടിന്റെ ഷെഡ് തകർന്ന് വയോധികയ്ക്ക്‌ ഗുരുതരമായി പരിക്കേറ്റു. ഏരുവേശി പഞ്ചായത്തിൽ വ്യാഴാഴ്ച 4 മണിയോടെ വീശിയടിച്ച കാറ്റിലാണ് മരം പൊട്ടി വീണ് പൂപ്പറമ്പിലെ പരേതനായ…

പ്രസവശേഷം വീട്ടിലേക്കു മടങ്ങവേ അപകടം: 4 ദിവസം പ്രായമായ കുഞ്ഞടക്കം 3 പേർക്ക് ജീവൻ നഷ്ടമായി

തിരുവനന്തപുരം പള്ളിപ്പുറത്ത് വാഹനാപകടത്തിൽ മൂന്നു പേർ മരിച്ചു. കെ എസ് ആർ ടി സി ബസ്സും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടം. 4 ദിവസം പ്രായമായ കൈക്കുഞ്ഞുൾപ്പെടെ മൂന്ന് പേരാണ് അപകടത്തിൽ മരിച്ചത്. നവജാത ശിശുവും അമ്മൂമ്മ ശോഭയും ഓട്ടോ ഡ്രൈവർ സുനിലുമാണ്…

വിമാനയാത്രക്കിടെ ശുചിമുറിയിലിരുന്ന് ബീഡി വലി; 56കാരൻ പിടിയിൽ

വിമാനയാത്രക്കിടെ ശുചിമുറിയിലിരുന്ന് ബീഡി വലിച്ച 56കാരൻ അറസ്റ്റിൽ. ആകാശ എയർലൈൻസിന്റെ അഹമ്മദാബാദ്- ബെംഗളൂരു വിമാനത്തിൻ്റെ ശുചിമുറിയിലിരുന്ന് ബീഡി വലിച്ച രാജസ്ഥാൻ സ്വദേശി പ്രവീൺ കുമാറിനെയാണ് ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്. ആദ്യമായി വിമാനത്തിൽ യാത്ര ചെയ്യുകയായിരുന്നു എന്നും അതുകൊണ്ട് നിയമങ്ങളെക്കുറിച്ച് അറിയില്ലെന്നുമാണ്…

വെറുപ്പിന്റെ ചന്ത പൂട്ടി സ്നേഹത്തിന്റെ കട തുറന്നു’; ജനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും നന്ദി: രാഹുൽ ​ഗാന്ധി

ദില്ലി: കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസിന്റെ മിന്നുന്ന വിജയത്തിൽ പ്രതികരണവുമായി രാഹുൽ  ​ഗാന്ധി. ജനങ്ങൾക്കും പ്രവർത്തകർക്കും നന്ദിയെന്ന് രാഹുൽ ​ഗാന്ധി പറഞ്ഞു. കർണാടകയിൽ സാധാരണക്കാരുടെ ശക്തി വിജയിച്ചു. വെറുപ്പിന്റെ ചന്തയിൽ സ്നേഹത്തിന്റെ കട തുറന്നു. പോരാട്ടം നടത്തിയത് സ്നേഹത്തിന്റെ ഭാഷയിലെന്നും രാഹുൽ…

റെയിൽപ്പാളം സ്വകാര്യമേഖലയെ ഏൽപ്പിക്കാൻ കേന്ദ്രം ……

പുതിയ റെയിൽപ്പാളങ്ങളുടെ നിർമാണം, നിലവിലുള്ള പാളങ്ങളുടെ നവീകരണം തുടങ്ങിയ പ്രവൃത്തികൾക്കായി സ്വകാര്യകമ്പനികൾക്ക് കരാർ നൽകാൻ കേന്ദ്രസർക്കാർ.അറ്റകുറ്റപ്പണികൾക്കുള്ള മെഷിനറികൾക്കടക്കം നിലവിൽ റെയിൽവേ മന്ത്രാലയമാണ് സഹായധനം നൽകുന്നത്. എന്നാൽ, റെയിൽവേയുടെ വിപുലീകരണത്തിനുള്ള നടപടികൾ മന്ത്രാലയം ആരംഭിച്ച സാഹചര്യത്തിലാണ് സ്വകാര്യകമ്പനികൾക്ക് ദീർഘകാല കരാറുകൾ നൽകാനുള്ള തീരുമാനമെന്ന്…

കൊൽക്കത്തയിൽ രാജ്ഭവന് സമീപം വൻ തീപിടിത്തം, ഒരാൾക്ക് പരിക്ക്

കൊൽക്കത്തയിലെ രാജ്ഭവനു സമീപം വൻ തീപിടിത്തം. സറഫ് ഭവന്റെ മുകൾ നിലയിലാണ് തീപിടിത്തമുണ്ടായതെന്ന് അധികൃതർ അറിയിച്ചു. ഒമ്പത് അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. രാജ്ഭവന് സമീപമുള്ള സറഫ് ഭവന്റെ മുകൾ നിലയിൽ ഇന്ന് രാവിലെയാണ് തീപിടിത്തമുണ്ടായത്. വിവരമറിഞ്ഞ്…

വന്ദനയുടെ കൊലപാതകത്തിന് ആരുത്തരം പറയും? രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി; ഡിജിപിയോട് റിപ്പോര്‍ട്ട് തേടി

കൊട്ടാരക്കരയിലെ ഡോ.വന്ദന ദാസിന്റെ മരണത്തില്‍ സര്‍ക്കാരിനും പൊലീസിനും രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനും ജസ്റ്റിസ് കൗസര്‍ എടപ്പഗത്തും ഉള്‍പ്പെട്ട ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്. 22 വയസുള്ള യുവഡോക്ടറുടെ കുടുംബത്തിന്റെ ദുഃഖത്തിന്റെ ആഘാതം തിരിച്ചറിയണമെന്ന് പറഞ്ഞ കോടതി, ഡോ.വന്ദന മരണത്തില്‍…

അരിക്കൊമ്പൻ പെരിയാർ ടൈഗർ റിസർവ് ഭാഗത്തേക്ക് സഞ്ചരിക്കുന്നു, സിഗ്നൽ ലഭിച്ചു

ഇടുക്കി : തമിഴനാട് വനാതിര്‍ത്തിയിൽനിന്നും പതിമൂന്ന് കിലോമീറ്റര്‍ ഉള്‍കാട്ടില്‍ കണ്ടെത്തിയ അരികൊമ്പൻ  നിലവിൽ സഞ്ചരിക്കുന്നത് പെരിയാർ ടൈഗർ റിസർവ് ഭാഗത്തേക്ക്. റേഡിയോ കോളര്‍ സിഗ്നലുകളെ അടിസ്ഥാനപ്പെടുത്തിയാണ് കേരളാ വനപാലകര്‍ ഇത് സംബന്ധിച്ച നിഗമനത്തിലെത്തിയത്. മേഘമലയില്‍ നിന്നുള്ള തമിഴ്നാട് വനംവകുപ്പിന്‍റെ ഒരു സംഘം ഉള്‍കാട്ടിലെത്തി…

ചാൾസ് രാജാവിന്‍റെ കിരീടധാരണം ഇന്ന്

ലണ്ടന്‍: ബ്രിട്ടനിലെ ചാള്‍സ് മൂന്നാമൻ രാജാവിന്‍റെ കിരീടധാരണം ഇന്ന്. കാന്‍റര്‍ബറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിൻ വെല്‍ബിയുടെ നേതൃത്വത്തില്‍ വെസ്റ്റ്മിനിസ്റ്റര്‍ ആബിയിലെ കിരീടധാരണ ചടങ്ങ് ഇന്ത്യൻ സമയം ഉച്ച കഴിഞ്ഞ് 3.30 ന് തുടങ്ങും. പാരമ്പര്യവും പുതുമയും നിറയുന്ന ചടങ്ങുകളാണ് ചാൾസിന്‍റെ സ്ഥാനാരോഹണത്തെ…