• Sat. Oct 19th, 2024
Top Tags

Uncategorized

  • Home
  • ബിബിസി ഓഫീസിൽ ആദായ നികുതി വകുപ്പിന്റെ റെയ്‌ഡ്‌; ഫോണുകൾ പിടിച്ചെടുത്തു

ബിബിസി ഓഫീസിൽ ആദായ നികുതി വകുപ്പിന്റെ റെയ്‌ഡ്‌; ഫോണുകൾ പിടിച്ചെടുത്തു

ബിബിസി ഓഫീസിൽ ആദായനികുതി ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു. ഡൽഹിലെയും മുംബൈയിലെയും ഓഫീസുകളിലാണ് പരിശോധന നടക്കുന്നത്. ഡോക്യുമെൻററി വിവാദം നിലനിൽക്കുന്നതിനിടെയാണ് പരിശോധന. ഓഫീസിലേക്ക് വരേണ്ടന്ന് ജീവനക്കാർക്ക് ബിബിസി നിർദേശം നൽകി. ഇന്ന് രാവിലെ 11:30 നാണ് ആദായനികുതി ഉദ്യോഗസ്ഥർ ബിബിസി ഓഫീസിൽ എത്തിയത്.…

ജവാന്മാർ പകർന്ന ധൈര്യമാണ് വികസിതമായ ഭാരതത്തെ പടുത്തുയർത്താനുള്ള പ്രചോദനം; പുൽവാമ ദിനത്തിൽ പ്രധാനമന്ത്രി

പുൽവാമ ദിനത്തിൽ വീരമൃത്യുവരിച്ച സൈനികരെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജവാന്മാർ പകർന്ന ധൈര്യമാണ് ശക്തവും വികസിതവുമായ ഭാരതത്തെ പടുത്തുയർത്തുന്നതിനുള്ള പ്രചോദനമെന്നും ട്വിറ്ററിലൂടെ പ്രധാനമന്ത്രി പറഞ്ഞു.‘പുൽവാമയിൽ നമുക്ക് നഷ്ടമായ ധീരന്മാരായ സൈനികരെ സ്മരിക്കുന്നു. നമ്മൾ ഒരിക്കലും അവരുടെ ബലിദാനം വിസ്തമരിക്കില്ല. അവർ പകർന്നു…

ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന നോട്ടുകെട്ടുകൾ ചിതലരിച്ചു

ലോക്കറിനുള്ളിൽ സൂക്ഷിച്ചിരുന്ന 2.15 ലക്ഷം രൂപയുടെ കറൻസി നോട്ടുകൾ ചിതലരിച്ച് നശിച്ചു. രാജസ്ഥാനിലെ ഉദയ്പൂരിൽ കാലാജി ഗോരാജി പ്രദേശത്തെ പഞ്ചാബ് നാഷണൽ ബാങ്ക് ശാഖയിലാണ് സംഭവം. വ്യാഴാഴ്ച ഒരു വനിതാ ഉപഭോക്താവ് ലോക്കർ തുറന്ന് പരിശോധിച്ചപ്പോഴാണ് ഇത് അറിയുന്നത്. ബാങ്കിനെതിരെ ലോക്കർ…

ഇന്ത്യൻ വിദ്യാർഥികൾക്ക് കെയർ ഹോമിൽ അടിമപ്പണി: 5 മലയാളികൾ അറസ്റ്റിൽ

ലണ്ടൻ: നോർത്ത് വെയിൽസിലെ കെയർഹോമുകളിൽ അൻപതോളം ഇന്ത്യൻ വിദ്യാർഥികളെ ശമ്പളമില്ലാതെ അടിമപ്പണി ചെയ്യിച്ച 5 മലയാളികളെ യുകെ സർക്കാർ ഏജൻസി അറസ്റ്റ് ചെയ്തു. കെണിയിൽ പെട്ട വിദ്യാർഥികളിലും മലയാളികളുണ്ട്. നോർത്ത് വെയിൽസിൽ കെയർ ഹോമുകളുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്ന മലയാ ളികളായ മാത്യു…

ത്രിപുരയില്‍ ചൂടേറിയ പ്രചാരണം; പ്രധാനമന്ത്രി ഇന്ന് രണ്ട് റാലികളെ അഭിസംബോധന ചെയ്യും

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ത്രിപുരയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രണ്ട് റാലികളെ അഭിസംബോധന ചെയ്ത് സംസാരിക്കും. പാര്‍ട്ടിയുടെ സംസ്ഥാന മീഡിയ ഇന്‍ ചാര്‍ജ് സുനിത് സര്‍ക്കാരാണ് ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രി മണിക് സാഹ, ബിജെപി തെരഞ്ഞെടുപ്പ് ചുമതലയുള്ള മഹേഷ് ശര്‍മ, പാര്‍ട്ടി…

പശുവിനെ കെട്ടിപ്പിടിക്കുന്നത് ബി പി കുറയ്ക്കും, അസുഖങ്ങൾ തടയും: യുപി മൃഗ സംരക്ഷണ വകുപ്പ് മന്ത്രി

ലക്നൗ:വിചിത്ര പ്രസ്താവനയുമായി ഉത്തര്‍പ്രദേശ് മന്ത്രി ധരം പാൽ സിംഗ് രംഗത്ത്.പശുവിനെ കെട്ടിപിടിക്കുന്നത് BP കുറയ്ക്കും .അസുഖങ്ങൾ തടയും എന്നും മന്ത്രി പറഞ്ഞു വലന്‍റൈന്‍സ് ഡേയില്‍, കൗ ഹഗ് ഡേ ആചരിക്കാനുള്ള ആഹ്വാനം സ്വാഗതം ചെയ്തുകൊണ്ടാണ് മന്ത്രിയുടെ പ്രസ്താവന .എല്ലാവരും പശുവിനെ കെട്ടിപ്പിടിച്ചു…

തുർക്കി സിറിയ ഭൂചലനത്തിൽ മരണം 15000 കടന്നു , ദുരന്തമേഖലകളിലേക്ക് സഹായവുമായി ഇന്ത്യയുടെ 7 വ്യോമസേന വിമാനങ്ങൾ

തുർക്കി : തുർക്കി സിറിയ ഭൂചലനത്തിൽ മരണം 12000 കടന്നു. തുടര്‍ ചലനങ്ങളും കനത്ത മഴയും മഞ്ഞു വീഴ്ചയും ഇപ്പോഴും വെല്ലുവിളിയായി തുടരുകയാണ്. ഗുരുതരമായി പരിക്കേറ്റ ആയിരക്കണക്കിന് ആളുകള്‍ ചികിത്സ കിട്ടാതെ ദുരിതത്തില്‍ കഴിയുകയാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി, വമ്പൻ ഭൂചലനത്തിൽ…

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി ഹോസ്റ്റലില്‍ കെട്ടിത്തൂക്കിയ സംഭവം: പ്രിൻസിപ്പൽ അറസ്റ്റില്‍

ബെംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രീ യൂണിവേഴ്സിറ്റി കോളജ് പ്രിൻസിപ്പലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ  റായ്ച്ചൂരിൽ ആണ് ക്രൂരമായ കൊലപാതകം നടന്നത്.  പിയു കോളജ് പ്രിൻസിപ്പൽ രമേഷിനെ ആണ് പൊലീസ് പിടികൂടിയത്.  17 വയസ്സുകാരിയായ പ്ലസ് വൺ…

അനുജന് സംരക്ഷണമൊരുക്കി ഏഴുവയസുകാരി’; അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയത് 17 മണിക്കൂര്‍

തുര്‍ക്കിയില്‍ ഭൂകമ്പത്തെ തുടര്‍ന്ന് അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന സമയത്തും സഹോദരന്റെ തലയില്‍ പരുക്കേല്‍ക്കാതിരിക്കാന്‍ തന്റെ കൈകൊണ്ട് സംരക്ഷണം ഒരുക്കി സഹോദരി. ഇത് സംബന്ധിച്ച വാർത്ത ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു. 17 മണിക്കൂറോളമാണ് കുട്ടികള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍

മരണസംഖ്യ എട്ടിരട്ടി വരെ ഉയരുമെന്ന് ഐക്യരാഷ്ട്ര സഭ; വേദനയായി തുർക്കിയും സിറിയയും

തുർക്കിയിലും സിറിയയിലും നടന്ന അതിതീവ്ര ഭൂചലനങ്ങളിൽ മരണസംഖ്യ അനിനിയന്ത്രിതമായി ഉയരുമെന്ന് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ്. നിലവിലുള്ള മരണസംഖ്യയുടെ എട്ടിരട്ടിയായി ഉയരുമെന്നാണ് വിലയിരുത്തൽ. മരണസംഖ്യ ഇതുവരെ 4500 കടന്നിട്ടുണ്ട്. പരിക്കേറ്റവരുടെ എണ്ണം 15000-20000നും ഇടയിലാണ്. ഇതും വലിയൊരു സംഖ്യയിലേക്ക് എത്തുമെന്ന് കണക്കാക്കുന്നു. കനത്ത…