• Sat. Oct 19th, 2024
Top Tags

Uncategorized

  • Home
  • വില കുത്തനെ ഇടിഞ്ഞു; തക്കാളി പുഴയരികിൽ കളഞ്ഞ് കർഷകർ

വില കുത്തനെ ഇടിഞ്ഞു; തക്കാളി പുഴയരികിൽ കളഞ്ഞ് കർഷകർ

വില കുത്തനെ ഇടിഞ്ഞതോടെ തമിഴ്‌നാട് അതിര്‍ത്തിയില്‍ തക്കാളി കര്‍ഷകര്‍ പ്രതിഷേധത്തില്‍. പൊളളാച്ചി കിണത്തുക്കടവില്‍ കിലോക്കണക്കിന് തക്കാളി കര്‍ഷകര്‍ റോഡരികിലേക്ക് വലിച്ചെറിഞ്ഞു. ലേലം പോകാത്ത തക്കാളി തിരികെ കൊണ്ടുപോകാന്‍ കാശില്ലാതെ പുഴയരികില്‍ ഉപേക്ഷിക്കുകയായിരുന്നു. കിലോക്ക് നാല് രൂപ വരെയാണ് ഇപ്പോള്‍ തക്കാളി വിറ്റഴിക്കുന്നത്.…

‘ലോക നേതാക്കള്‍ക്ക് ഹിമാചലിലെ കരകൗശല വസ്തുക്കള്‍’; ജി 20 ഉച്ചകോടിയില്‍ സമ്മാനവുമായി മോദി

ലോക നേതാക്കള്‍ക്ക് ഹിമാചലിലെ പ്രശസ്തമായ കരകൗശല വസ്തുക്കള്‍ സമ്മാനിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്തോനേഷ്യയിലെ ബാലിയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയിലാണ് ലോക നേതാക്കള്‍ക്ക് ചമ്പ റുമാല്‍, കാന്‍ഗ്ര മിനിയേച്ചര്‍ പെയിന്റിംഗുകള്‍, കിന്നൗരി ഷാള്‍, കുളു ഷാള്‍, കനാല്‍ ബ്രാസ് സെറ്റ് എന്നിവയുള്‍പ്പെടെയുളള…

കുരങ്ങുകളുടെ കൂട്ട ആക്രമണം; ഇരുനില കെട്ടിടത്തിന്റെ മുകളിൽ നിന്നുവീണ് യുവാവിന് ദാരുണാന്ത്യം

കുരങ്ങുകളുടെ ആക്രമണത്തെ തുടർന്ന് വീടിന്റെ മുകളിൽ നിന്ന് വീണ് യുവാവ് മരിച്ചു. ഉത്തർപ്രദേശിലെ ഫിറോസാബാദിലാണ് സംഭവം. നൈബസ്തി നിവാസിയായ ആശിഷ് ജെയിൻ എന്നയാളാണ് മരിച്ചത്. വീട് വൃത്തിയാക്കുന്നതിനായി രണ്ടാം നിലയിൽ കയറിയതായിരുന്നു ആശിഷ്. വൃത്തിയാക്കുന്നതിനിടെ വീടിന്റെ മുകളിൽ ഇരുന്നിരുന്ന ഒരു കൂട്ടം…

ഇന്ത്യക്കാരുടെ മോചനത്തിന് അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കാൻ നീക്കം

എക്വറ്റോറിയൽ ഗിനിയിൽ കുടുങ്ങിയ കപ്പലിലെ മലയാളികളടക്കം ഇന്ത്യക്കാരുടെ മോചനത്തിന് അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കാൻ നീക്കം. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനം നടന്നു എന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ഇന്ത്യയുടെ നടപടി. വിദേശകാര്യമന്ത്രാലയം നിയമ മന്ത്രാലയവുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് പ്രാഥമിക നീക്കം. എക്വറ്റോറിയിൽ…

പനിക്ക് കുത്തിവയ്പ്പെടുത്ത കുട്ടി മരിച്ചു; തമിഴ്‌നാട്ടില്‍ വ്യാജ വനിതാ ഡോക്ടര്‍ പിടിയിൽ

ചെന്നൈ: തമിഴ്നാട്ടിൽ പനിക്ക് കുത്തിവയ്പ്പെടുത്ത ആറ് വയസുള്ള കുട്ടി മരിച്ചു. രാജപാളയം സ്വദേശിയായ മഹേശ്വരന്‍റെ മകൻ കവി ദേവനാഥനാണ് മരിച്ചത്. സംഭവത്തെ തുടർന്ന് കുട്ടിക്ക് കുത്തിവയ്പ്പ് നൽകിയ സ്വകാര്യ ക്ലിനിക്കിലെ വനിതാ ഡോക്ടർ കാതറിനെ പൊലീസ് അറസ്റ്റ് ചെയ്തു. പരിശോധനയിൽ യുവതി…

മധ്യപ്രദേശില്‍ വൻ വാഹനാപകടം: ബസും കാറും കൂട്ടിയിടിച്ച് 11 മരണം

മധ്യപ്രദേശിലെ ബേട്ടൂലിൽ ബസും കാറും കൂട്ടിയിടിച്ച് പതിനൊന്ന് പേർ മരിച്ചു. ഗുഡ്ഗാവിനും ഭായിസ്‌ദേഹിക്കും ഇടയില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടം. മഹാരാഷ്ട്രയിലെ അമരാവതിയിൽ നിന്ന് മടങ്ങുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതിനെ തുടർന്ന് എസ്‌യുവി ബസിൽ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. മരിച്ച 11…

പഞ്ചാബിൽ വൻ ആയുധ വേട്ട; പാകിസ്താനിൽ നിന്ന് എത്തിച്ച ആയുധങ്ങൾ പിടികൂടി

പഞ്ചാബിൽ വൻ ആയുധ വേട്ട. പാക് അതിർത്തിക്കു സമീപം ഫിറോസ് പൂരിൽ ആണ്‌ ആയുധശേഖരം പിടികൂടിയത്. ബിഎസ്എഫും പഞ്ചാബ് പൊലീസും സംയുക്തമായാണ് ആയുധ വേട്ട നടത്തിയത്. മൂന്ന് AK 47 തോക്കുകളും, മൂന്ന് മിനി AK 47 തോക്കുകളും,മൂന്ന് പിസ്റ്റലുകളും തിരകളും…

സൂര്യഗ്രഹണദിവസത്തെ ആഭിചാരക്രിയ: ശ്മശാനത്തിൽ മറവുചെയ്ത പെൺകുട്ടിയുടെ മൃതദേഹത്തിന്‍റെ തല വെട്ടിയെടുത്തു

സൂര്യഗ്രഹണദിവസം ആഭിചാരക്രിയ നടത്തിയാൽ കൂടുതൽ ഫലം കിട്ടുമെന്ന് അന്ധവിശ്വാസത്തെ തുടര്‍ന്ന് ശ്മശാനത്തിൽ മറവുചെയ്ത 12കാരിയുടെ മൃതദേഹം മാന്തിയെടുത്ത് തല വെട്ടിയെടുത്തു കടത്തി. തമിഴ്നാട്ടിലെ ചെങ്കൽപേട്ടിലാണ് സംഭവം. ഒടിഞ്ഞുവീണ വൈദ്യുതി പോസ്റ്റിനടിയിൽപ്പെട്ട് മരിച്ച പെൺകുട്ടിയുടെ മൃതദേഹത്തിന്‍റെ തലയാണ് അജ്ഞാതർ കുഴിമാടത്തിൽ നിന്ന് കടത്തിയത്.…

യുപിയിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതത്തൂണിലിടിച്ച് 5 മരണം

ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ് ജില്ലയിലുണ്ടായ വാഹനാപകടത്തിൽ 5 പേർ മരിച്ചു. നാല് സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ അഞ്ച് പേരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഗം നഗരത്തിലെ ഹാൻഡിയ ടോൾ പ്ലാസയ്ക്ക് സമീപം ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. കാൺപൂരിൽ…

സിട്രാംഗ് ചുഴലിക്കാറ്റ്: ബംഗ്ലാദേശിൽ മരണം 35 ആയി

ബംഗ്ലാദേശിൽ നാശം വിതച്ച് സിട്രാംഗ് ചുഴലിക്കാറ്റ്. ഇതുവരെ 35 പേർ കൊല്ലപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തെക്കൻ തീരപ്രദേശങ്ങളിലും മധ്യഭാഗങ്ങളിലുമാണ് കനത്ത നാശനഷ്ടം സംഭവിച്ചിരിക്കുന്നത്. ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത് തെക്കുപടിഞ്ഞാറൻ ചട്ടോഗ്രാം തീരപ്രദേശങ്ങളിൽ നിന്നാണ്. വൈകുന്നേരം 6 മണി…