• Sat. Oct 19th, 2024
Top Tags

Uncategorized

  • Home
  • ഇറാൻ പ്രതിഷേധം : കൊല്ലപ്പെട്ട യുവാവിന്റെ സംസ്‌കാരത്തിനിടെ മുടി മുറിച്ച് പ്രതിഷേധിച്ച് സഹോദരി

ഇറാൻ പ്രതിഷേധം : കൊല്ലപ്പെട്ട യുവാവിന്റെ സംസ്‌കാരത്തിനിടെ മുടി മുറിച്ച് പ്രതിഷേധിച്ച് സഹോദരി

ഇറാനിലെ ആന്റി ഹിജാബ് സമരത്തിനിടെ കൊല്ലപ്പെട്ട യുവാവിന്റെ സംസ്‌കാരത്തിനിടെ മുടി മുറിച്ച് പ്രതിഷേധിച്ച് സഹോദരി. ഇന്നലെയാണ് ജാവേദ് ഹൈദരി പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ടത്. ജാവേദിന്റെ സംസ്‌കാര ചടങ്ങ് പുരോഗമിക്കുന്നതിനിടെയാണ് സഹോദരി കരഞ്ഞുകൊണ്ട് മുടി മുറിച്ച് ശവപ്പെട്ടിക്ക് മുകളിലേക്ക് ഇട്ടത്. ഹൃദയം നുറുങ്ങുന്ന ഈ…

ചീറ്റകളെ ജനങ്ങൾക്ക് എപ്പോൾ കാണാം?; മറുപടി നൽകി പ്രധാനമന്ത്രി

ഏഴ് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇന്ത്യന്‍ മണ്ണിൽ എത്തിയ ചീറ്റകളെ പൊതുജനങ്ങൾക്ക് എപ്പോൾ മുതലാണ് കാണാനാവുക എന്ന ചോദ്യത്തിന് മറുപടി നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിലെത്തിച്ച ചീറ്റകളെ നിരീക്ഷിക്കാൻ നിയോ​ഗിച്ച ടാസ്ക് ഫോഴ്സിന്റെ ശുപാർശ അനുസരിച്ച് ഇക്കാര്യം തീരുമാനിക്കാമെന്നാണ്…

കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യ നിലയിൽ പുരോഗതി

ചെന്നൈ: സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനിലയിൽ പുരോഗതി. അപ്പോളോ ആശുപത്രിയിൽ നിന്നുള്ള കോടിയേരിയുടെ ആരോ​ഗ്യനില മെച്ചപ്പെട്ട ഫോട്ടോ അദ്ദേഹത്തിന്റെ പി.എ എം.കെ റജുവാണ് പങ്കുവച്ചത്.   കോടിയേരിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് എംഎല്‍എമാര്‍ ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ അറിയിച്ചു. രണ്ട് ഫോട്ടോകളാണ്…

ഇഡി കേസ്; സിദ്ദിഖ് കാപ്പൻ്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ ഇന്ന് ലക്നൗ സെഷൻസ് കോടതി പരിഗണിക്കും. ഇഡി രജിസ്റ്റർ ചെയ്ത കേസിലാണ് സിദ്ദിഖ് കാപ്പൻ ജാമ്യം തേടിയത്. ഉത്തർപ്രദേശ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നേരത്തെ സിദ്ദിഖിന് ജാമ്യം ലഭിച്ചിരുന്നു. ഇഡി കേസിൽ കൂടി ജാമ്യം ലഭിച്ചാൽ…

ഓടുന്ന ട്രെയിനിലെ ജനലിലൂടെ കയ്യിട്ട് മൊബൈൽ മോഷ്ടിക്കാൻ ശ്രമം; സ്‌പൈഡർമാൻ കള്ളൻ പിടിയിൽ

ബിഹാറിലെ ബെഗുസറയിലെ സ്‌പൈഡർമാൻ കള്ളൻ പിടിയിൽ. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ ജനൽ വഴി മൊബൈൽ മോഷ്ടിക്കാൻ ശ്രമിച്ച യുവാവാണ് പിടിയിലായത്. യാത്രക്കാർ കൈപിടിച്ചുവച്ചതോടെ 15 കിലോമീറ്ററോളം നീണ്ട സാഹസിക സവാരിക്ക് ശേഷം കള്ളനെ പൊലീസിന് കൈമാറി. റെയിൽവേ പാളങ്ങളിൽ പതിയിരുന്ന് ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകളിൽ…

റഷ്യൻ മിസൈലാക്രമണത്തിൽ യുക്രൈനിൽ ഡാം തകർന്നു; നിരവധി പ്രദേശങ്ങൾ വെള്ളത്തിൽ

തെക്കൻ യുക്രൈനിൽ റഷ്യൻ മിസൈലാക്രമണത്തിൽ കറാച്ചുനിവ്‌സ്‌കെ ഡാം തക‍‍‍ർന്ന് നിരവധി പ്രദേശത്ത് വെള്ളം കയറി. ക്രൈവി റിഹിലെ ഡാമാണ് റഷ്യ മിസൈൽ ആക്രമണത്തിൽ തകർത്തത്. ഡാമിന് നേരെ എട്ട് തവണയാണ് മിസൈലാക്രമണം ഉണ്ടായത്. യുക്രൈൻ സേനയുടെ പ്രത്യാക്രമണത്തിനെതിരെ റഷ്യ കരുതിക്കൂട്ടി നടത്തിയ…

കർണാടക സർക്കാർ ആശുപത്രിയിൽ വൈദ്യുതി തകരാർ; മൂന്ന് രോ​ഗികൾ മരിച്ചു

വൈദ്യുതി നിലച്ച സമയത്ത് വിജയനഗര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (വിംസ്) വെന്റിലേറ്ററിലായിരുന്നു മൗല ഹുസൈൻ (35), ചേട്ടമ്മ (30), മനോജ് (18) എന്നിവർ. ഹുസൈന്റെയും ചേട്ടമ്മയുടെയും മരണം ബുധനാഴ്ച വൈകുന്നേരവും മനോജിന്റെ മരണം വ്യാഴാഴ്ചയുമാണ് സ്ഥിരീകരിച്ചത്. മരണവിവരം ആശുപത്രി അധികൃതർ…

ഖത്തറിലെ സ്‌കൂള്‍ ബസിനുള്ളില്‍ മലയാളി ബാലിക മരിച്ച സംഭവം: സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്

ഖത്തർ : സ്‌കൂള്‍ ബസിനുള്ളില്‍ മലയാളി ബാലിക മരിച്ച സംഭവത്തില്‍ നടപടിയെടുത്ത് ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം. കുട്ടി പഠിച്ചിരുന്ന ദോഹ അല്‍ വക്‌റയിലെ സ്പ്രിങ് ഫീല്‍ഡ് കിന്‍ഡര്‍ ഗര്‍ട്ടന്‍ അടച്ചുപൂട്ടാന്‍ വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിട്ടു. കെജി1 വിദ്യാര്‍ത്ഥിയായ മിന്‍സ മറിയത്തിന്റെ മരണത്തില്‍…

സിദ്ദിഖ് കാപ്പന് ജാമ്യം

തിരുവനന്തപുരം :    ഹത്രസിലേക്കുള്ള യാത്രക്കിടെ അറസ്റ്റിലായ മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിച്ച് സുപ്രിം കോടതി. ഉപാധികളോടെയാണ് ജാമ്യം. കാപ്പൻ ആറാഴ്ച ഡൽഹിയിൽ തുടരണം. ഡൽഹി ജംഗ്‌പുരയുടെ അധികാര പരിധിയിലാണ് കാപ്പൻ തുടരേണ്ടത്. വിചാരണ കോടതിയുടെ അനുമതിയില്ലാതെ ഡൽഹി വിട്ടുപോകാൻ…

എംഎൽഎ സ്ഥാനം രാജിവയ്ക്കില്ലെന്ന് എംവി ഗോവിന്ദൻ: പാർട്ടി അങ്ങനെയൊരു തീരുമാനമെടുത്തിട്ടില്ല

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിൽ മന്ത്രിസ്ഥാനത്തിന് പിന്നാലെ എംഎൽഎ സ്ഥാനവും രാജിവയ്ക്കുമെന്ന വാർത്തകൾ തള്ളി എംവി ഗോവിന്ദൻ. താൻ എംഎൽഎ സ്ഥാനം രാജിവയ്ക്കില്ലെന്ന് എംവി ഗോവിന്ദൻ വ്യക്തമാക്കി. എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന തീരുമാനം പാർട്ടി എടുത്തിട്ടില്ല. നേരത്തെ താൻ…