• Sun. Oct 20th, 2024
Top Tags

Uncategorized

  • Home
  • ഭർത്താവിന്റെ വീട്ടുകാർ തല്ലി: ആറുമക്കളെ അമ്മ കിണറ്റിലെറിഞ്ഞ് കൊന്നു

ഭർത്താവിന്റെ വീട്ടുകാർ തല്ലി: ആറുമക്കളെ അമ്മ കിണറ്റിലെറിഞ്ഞ് കൊന്നു

മുംബൈ: മഹാരാഷ്ട്രയില്‍ അഞ്ചു പെണ്‍കുട്ടികള്‍ അടക്കം ആറുമക്കളെ അമ്മ കിണറ്റിലെറിഞ്ഞ് കൊന്നു.കുടുംബപ്രശ്‌നമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. റായ്ഗഡ് ജില്ലയില്‍ തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം. 30കാരിയാണ് മക്കളെ കിണറ്റിലെറിഞ്ഞ് കൊന്നതെന്ന് പൊലീസ് പറയുന്നു. കുടുംബപ്രശ്‌നമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പൊലീസ് വ്യക്തമാക്കുന്നു. ഭര്‍ത്താവിന്റെ…

പേരറിവാളൻ്റെ അമ്മയെ അഭിനന്ദിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ

ചെന്നൈ :    32 വർഷത്തിന് ശേഷം ജയിൽ മോചിതനായ പേരറിവാളൻ പുറത്തിറങ്ങാൻ കാരണം അദ്ദേഹത്തിന്റെ അമ്മ അ​ർപുതം അമ്മാളാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. നീണ്ടകാലം നിമയപോരാട്ടം നടത്തിയ അ​ർപുതം അമ്മാളിനെ സ്റ്റാലിൻ അഭിനന്ദിച്ചു. പേരറിവാളന് ആശംസകൾ നേരുന്നു. സംസ്ഥാന…

ബാ​ഗ് കണ്ട് സിംഹമാണെന്ന് തെറ്റിദ്ധരിച്ച്‌ ​ഗ്രാമം മുഴുവനും പേടിച്ച് കഴിഞ്ഞത് മണിക്കൂറുകൾ

ഒരു ഗ്രാമം മുഴുവൻ ഷോപ്പിംഗ് ബാഗിനെ ഒരു സിംഹമായി തെറ്റിദ്ധരിച്ച്  ഭയന്ന് വിറച്ച് കഴിഞ്ഞത് മണിക്കൂറുകൾ. ഒരാൾക്ക് സംഭവിച്ച ചെറിയ പിഴവ് മൂലം കെനിയയിലെ ഒരു ഗ്രാമം പുലിവാല് പിടിച്ചു. വനം വകുപ്പും, ഉദ്യോഗസ്ഥരും സ്ഥലത്ത് പാഞ്ഞെത്തി തിരച്ചിൽ നടത്തി. ഒടുവിലാണ്…

കേദാർനാഥ് ക്ഷേത്രം തീർഥാടകർക്കായി തുറന്നു; വൻ ഭക്തജനത്തിരക്ക്

രാജ്യത്തെ പന്ത്രണ്ട് ജ്യോതിർലിംഗങ്ങളിലൊന്നായ കേദാർനാഥ് ക്ഷേത്രം തീർഥാടകർക്കായി തുറന്നു. ആചാരാനുഷ്ഠാനങ്ങളോടും വേദമന്ത്രങ്ങളോടും കൂടി രാവിലെ 6.26നാണ് ക്ഷേത്ര വാതിലുകൾ തുറന്നത്. കൊടുംതണുപ്പിലും വൻ ഭക്തജനത്തിരക്കാണ് ഇവിടെ അനുഭവപ്പെട്ടത്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയും ചടങ്ങിൽ പങ്കെടുത്തു. മെയ് എട്ടിന് ബദരീനാഥ്…

രാജ്യത്ത് ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾ സമ്പൂർണമായി നിരോധിക്കാനൊരുങ്ങി കേന്ദ്രസർക്കാർ

ഡൽഹി :    രാജ്യത്ത് ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾ  സമ്പൂർണമായി നിരോധിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ജൂലൈ 1 മുതൽ ആയിരിക്കും രാജ്യമാകെ പൂർണനിരോധനം നടപ്പിലാക്കുക. പ്ലാസ്റ്റിക് ഉപയോ​ഗം സംബന്ധിച്ച് കർശന നടപടികൾ സ്വീകരിച്ച മറ്റു ചില രാജ്യങ്ങളുമുണ്ട്. 2002ൽ, പ്ലാസ്റ്റിക്…

രാജ്യത്ത് ഇലക്ട്രിക് സ്‌കൂട്ടറുകളുകൾക്ക് തീപിടിക്കുന്ന പശ്ചാത്തലത്തിൽ വാഹന നിർമാതാക്കളുടെ യോഗം വിളിച്ച് കേന്ദ്ര ഗതാഗത മന്ത്രാലയം

ഡൽഹി :     രാജ്യത്ത് ഇലക്ട്രിക് സ്‌കൂട്ടറുകളുകൾക്ക് തീപിടിക്കുന്ന പശ്ചാത്തലത്തിൽ രാജ്യത്തെ 35 ഇലക്ട്രിക് വാഹന നിർമാതാക്കളുടെ യോഗം വിളിച്ച് കേന്ദ്ര ഗതാഗത മന്ത്രാലയം. യോഗത്തിൽ ഇവി വാഹനങ്ങളുടെ സുരക്ഷയിൽ കർശന മുന്നറിയിപ്പാണ് കേന്ദ്രം നൽകിയത്. ഗതാഗത മന്ത്രാലയം ജോയിന്റ് സെക്രട്ടറി…

ലക്ഷദ്വീപിലെ സ്‌കൂൾ കുട്ടികൾക്കുള്ള ഉച്ച ഭക്ഷണത്തിൽ മാംസാഹാരം നൽകാം; ഇടക്കാല ഉത്തരവുമായി സുപ്രിംകോടതി

ലക്ഷദ്വീപിലെ സ്‌കൂൾ കുട്ടികൾക്കുള്ള ഉച്ച ഭക്ഷണത്തിൽ മാംസാഹാരം നൽകാമെന്ന് സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവ്. ഡയറി ഫാം പ്രവർത്തിക്കാനും സുപ്രിംകോടതി അനുമതി നൽകി. അഡ്മിനിസ്‌ട്രേറ്റർ ഉൾപ്പെടെയുള്ള എതിർ കക്ഷികൾക്ക് കോടതി നോട്ടിസ് നൽകി. ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരം സംബന്ധിച്ച കേസിലാണ് ഉത്തരവ്. ജസ്റ്റിസ് ഇന്ദിര…

ഇന്ത്യൻ കരസേനക്ക് ഇനി പുതിയ മുഖം; മനോജ് പാണ്ഡ്യ മേധാവിയായി ഇന്ന് ചുമതലയേൽക്കും

ലെഫ്റ്റനന്‍റ് ജനറൽ മനോജ് പാണ്ഡെ ഇന്ത്യൻ കരസേനയെ നയിക്കാൻ ഇന്ന്   ചുമതലയേൽക്കും. എഞ്ചീനിയറിംഗ് വിഭാഗത്തിൽ നിന്ന് കരസേനാ മേധാവിയാകുന്ന ആദ്യ വ്യക്തിയെന്ന ഖ്യാതിയോടെയാണ് പുതിയ കരസേനാ മേധാവിയായി മനോജ് പാണ്ഡെ ചുമതലയേൽക്കുന്നത്.   ജനറൽ എം എം നരവനെ വിരമിക്കുന്നതിനാലാണ് മനോജ്…

പാക് ബോട്ടിൽ ലഹരി പിടികൂടിയ സംഭവം; തുടരന്വേഷണത്തിൽ അഫ്ഗാൻ പൗരനുൾപ്പെടെ നാല് പേർ കൂടി അറസ്റ്റിൽ

ഗുജറാത്ത് തീരത്ത് പാക് ബോട്ട് പിടികൂടിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നാല് പേർ കൂടി അറസ്റ്റിൽ. അഫ്ഗാൻ പൗരനുൾപ്പെടെയാണ് അറസ്റ്റിലായത്. ഗുജറാത്തിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡും നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോയും സംയുക്തമായി നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് നാല് പേരും അറസ്റ്റിലായിരിക്കുന്നത്. ഡൽഹിയിലെ ഒഖ്‌ല…

പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ സൈന്യം വധിച്ചു

പുല്‍വാമ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു. ഏറ്റുമുട്ടലില്‍ ഒരു സൈനികന് പരുക്കേറ്റിട്ടുണ്ട്. ഐജാസ് ഹാഫിസ്, ഷാഹിദ് അയൂബ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകുന്നേരം ജില്ലയിലെ മിത്രിഗാം മേഖലയില്‍ പൊലീസിന്റെയും സൈന്യത്തിന്റെയും സംയുക്ത സംഘം ഭീകരര്‍ക്കായി തെരച്ചില്‍ നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ്…