• Fri. Sep 20th, 2024
Top Tags

Uncategorized

  • Home
  • ലോഡ് ഷെഡിംഗ് വരുമോ? കടുത്ത നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി, നിര്‍ണായക യോഗം ഇന്ന്

ലോഡ് ഷെഡിംഗ് വരുമോ? കടുത്ത നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി, നിര്‍ണായക യോഗം ഇന്ന്

സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്തണമോയെന്ന് തീരുമാനിക്കാനുള്ള നിര്‍ണായക യോഗം ഇന്ന് നടക്കും. ലോഡ് ഷെഡിംഗ് വേണമെന്ന കെഎസ്ഇബിയുടെ ആവശ്യം ചര്‍ച്ച ചെയ്യാനാണ് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തില്‍ ഉന്നത തല യോഗം ചേരുന്നത്. നിലവിലെ സ്ഥിതിഗതികള്‍ യോഗത്തില്‍ വിശദമായി ചര്‍ച്ച…

ഐസിയുവിൽ ജോലിചെയ്യുന്ന ആരോഗ്യ പ്രവർത്തകർ മൊബൈലും ആഭരണങ്ങളും ഉപയോഗിക്കരുത്; വിലക്കുമായി ആരോഗ്യവകുപ്പ്

ഐസിയുവിൽ ജോലിചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്ക് മൊബൈലും ആഭരണങ്ങളും വിലക്കി ആരോഗ്യവകുപ്പ്. മൊബൈൽഫോൺ ഉപയോഗം കർശനമായി നിയന്ത്രിക്കണം. ആഭരണങ്ങൾ ധരിക്കുന്നതിലും നിയന്ത്രണമുണ്ട്. ഇക്കാര്യം വ്യക്തമാക്കി സർക്കാർ ആശുപത്രി മേലധികാരികൾക്ക് ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവീസസ് കത്തെഴുതി. വളകളിലും വാച്ചിലുമൊക്കെ സൂക്ഷ്മജീവികളുടെ എണ്ണം…

സ്വര്‍ണവിലയില്‍ കനത്ത ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 800 രൂപ

റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്ന് കനത്ത ഇടിവ്. ഒറ്റയടിക്ക് പവന് 800 രൂപയാണ് കുറഞ്ഞത്. 52,440 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 100 രൂപയാണ് കുറഞ്ഞത്. 6555 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. മാര്‍ച്ച് 29ന്…

ബോര്‍ഡുകളും ഫ്‌ളക്‌സുകളും ഒരാഴ്ചക്കകം നീക്കം ചെയ്യണം

ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രദര്‍ശിപ്പിച്ചിരിക്കുന്ന എല്ലാ ബോര്‍ഡുകളും, ഫ്‌ളക്‌സുകളും രാഷ്ട്രീയപാര്‍ട്ടികള്‍ ഏഴു ദിവസത്തിനകം നീക്കം ചെയ്യണമെന്ന് ഗ്രീന്‍ പ്രോട്ടോകോള്‍ നോഡല്‍ ഓഫീസര്‍ അറിയിച്ചു.പോളി എത്തിലിന്‍ ബോര്‍ഡുകളും ബാനറുകളും റീസൈക്ലിംഗ് ചെയ്യുന്നതിനായി പ്രിന്റ് ചെയ്തു നല്‍കിയ സ്ഥാപനങ്ങള്‍ക്കോ അതാത് തദ്ദേശ സ്ഥാപനങ്ങളിലെ ഹരിത…

സ‍ർവലോക തൊഴിലാളികളെ സംഘടിക്കുവിൻ…; ചരിത്രത്തിന്റെ ഓ‌‍‍ർമ്മപ്പെടുത്തലിൽ ഇന്ന് ലോക തൊഴിലാളി ദിനം

ആധുനികാന്തര മുതലാളിത്തം ചൂഷണത്തിന് പുതിയ മാനങ്ങൾ തേടുമ്പോൾ ചരിത്രത്തിൻറെ ഓർമ്മപ്പെടുത്തലെന്നവണ്ണം വീണ്ടുമൊരു തൊഴിലാളി ദിനം കൂടി വന്നെത്തുകയാണ്. മെയ് ഒന്ന് ഒരു ഓർമ പുതുക്കലിൻറെ ദിനം കൂടിയാണ്.16 മുതൽ 20 മണിക്കൂറോളം കഠിനജോലി, നാലുമണിക്കൂർ മാത്രം വിശ്രമം. ഒരു നൂറ്റാണ്ടുവരെ ഇതായിരുന്നു…

സാധാരണയേക്കാൾ 5 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും, 4 ജില്ലകളിൽ അതീവജാഗ്രത, 12 ജില്ലകളിലും താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരുന്നു. കൂടുതൽ ജില്ലകളിൽ മുന്നറിയിപ്പ് പ്രഖ്യാപിച്ചതോടെ, സംസ്ഥാനത്ത് ജാഗ്രത തുടരുകയാണ്. പാലക്കാടിനും തൃശ്ശൂരിനുംപുറമേ, ആലപ്പുഴയിലും കോഴിക്കോടുമാണ് ഉഷ്ണതരംഗ മുന്നറിയിപ്പുള്ളത്. പാലക്കാട് ഓറഞ്ച് അലർട്ടും തൃശ്ശൂർ, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, വയനാട് ഒഴികെയുള്ള…

രാജ്യത്ത് വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു

രാജ്യത്ത് വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വിലയില്‍ 19 രൂപയുടെ കുറവാണ് എണ്ണ വിതരണ കമ്പനികള്‍ വരുത്തിയത്. ഗാര്‍ഹികാവശ്യത്തിനായുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് ഭക്ഷണവിതരണം: കണ്ണൂർ കുടുംബശ്രീക്ക് ഒന്നാംസ്ഥാനം

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് ഭക്ഷണവിതരണം ചെയ്‌തതിൽ കുടുംബശ്രീക്ക് റെക്കോഡ് നേട്ടം. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഭക്ഷണം വിതരണം ചെയ്‌ത്‌ കണ്ണൂർ ജില്ല ഒന്നാമതെത്തി. രണ്ട് ദിവസംകൊണ്ട് ഭക്ഷണം വിതരണം ചെയ്‌ത്‌ നേടിയത് 37.1 ലക്ഷം രൂപയാണ്. പോളിങ് സ്റ്റേഷനുകൾക്ക് പുറമെ ജില്ലയിലെ 11…

എസ്.എസ്.എല്‍.സി പരീക്ഷാഫലം മെയ് എട്ടിന് പ്രഖ്യാപിക്കും

എസ്.എസ്.എല്‍.സി പരീക്ഷാഫലം മെയ് എട്ടിന് പ്രഖ്യാപിക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 11 ദിവസം മുന്‍പാണ് ഇത്തവണ ഫല പ്രഖ്യാപനം. ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഫലങ്ങള്‍ മെയ് 9-ന് പ്രഖ്യാപിക്കും.ഇക്കൊല്ലം എസ്.എസ്.എല്‍.സി. പരീക്ഷ എഴുതിയത് ആകെ 4,27,105 വിദ്യാര്‍ത്ഥികളാണ്. ഇതില്‍ 2,17,525…

കാണാതായ യുവതിയും മകളും കനാലിൽ മരിച്ചനിലയിൽ

കാഞ്ഞാണി(തൃശ്ശൂര്‍): കാണാതായ യുവതിയേയും ഒന്നരവയസ്സുള്ള മകളേയും കനോലിക്കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അന്തിക്കാട് കല്ലിടവഴി സ്വദേശി ചോണാട്ടില്‍ അഖിലിന്റെ ഭാര്യയും മണലൂര്‍ ആനക്കാട് സ്വദേശിനിയുമായ കുന്നത്തുള്ളി വീട്ടില്‍ കൃഷ്ണപ്രിയ (24) മകള്‍ പൂജിത എന്നിവരുടെ മൃതദേഹമാണ് ചൊവ്വാഴ്ച രാവിലെ പാലാഴി കനോലിക്കനാല്‍…