• Fri. Sep 20th, 2024
Top Tags

Uncategorized

  • Home
  • സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു

സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു

സംസ്ഥാനത്ത് കനത്ത ചൂട് തുടരുകയാണ്. തൃശൂർ, പാലക്കാട്, കൊല്ലം ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ആരോഗ്യ വിഭാഗത്തിന്റെ നിർദേശങ്ങൾ പാലിക്കണം. പകൽ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണം. പുറത്തിറങ്ങുമ്പോൾ നിർബന്ധമായും കുടയും പാദരക്ഷയും ഉപയോഗിക്കുക. അത്യാവശ്യങ്ങൾക്ക്…

ചെന്നൈയിൽ മലയാളി ദമ്പതികൾ കൊല്ലപ്പെട്ട നിലയിൽ; വീട്ടിൽ നിന്ന് 100 പവനോളം സ്വർണം മോഷണം പോയി

ചെന്നൈയിൽ മലയാളി ദമ്പതികൾ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ. ആയുർവേദ ഡോക്ടറായ ശിവൻ നായർ (68) ഭാര്യ പ്രസന്ന (63) എന്നിവരാണ് കൊല്ലപ്പെട്ടത്. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് വിവരം. ഇവരുടെ വീട്ടിൽ നിന്ന് 100 പവനോളം സ്വർണവും മോഷണം പോയി. ചെന്നൈയ്ക്കടുത്ത് ആവഡിയിലെ…

ഉഷ്ണതരംഗം: അങ്കണവാടി കുട്ടികൾക്ക് ഒരാഴ്ച അവധി

അന്തരീക്ഷ താപനില ഉയര്‍ന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്ക്ക് നിര്‍ത്തിവയ്ക്കാന്‍ വനിത ശിശുവികസന വകുപ്പിന്റെ തീരുമാനം. ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തില്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയുടെ സുരക്ഷാ മുന്നറിയിപ്പുണ്ട്. ഇതുകൂടാതെ ആരോഗ്യ വകുപ്പിന്റെ ആരോഗ്യ ജാഗ്രതാ നിര്‍ദേശവും നിലവിലുണ്ട്.ആരോഗ്യ വനിത…

അറ്റകുറ്റപ്പണിക്കായി മാഹി പാലം തിങ്കളാഴ്ച മുതല്‍ അടയ്ക്കും

കോഴിക്കോട്: കോഴിക്കോട്- കണ്ണൂർ ദേശീയപാതയിലെ മാഹിപാലം അറ്റകുറ്റപ്പണിയുടെ ഭാഗമായി 12 ദിവസം അടച്ചിടും. ഏപ്രിൽ 29 മുതൽ മേയ് 10 വരെയാണ് ഇതുവഴിയുള്ള ഗാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. കോഴിക്കോടുനിന്ന് കണ്ണൂർ ഭാഗത്തേക്ക് വരുന്ന ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ കുഞ്ഞിപ്പള്ളിയിൽനിന്ന് വലത്തോട്ട് തിരിഞ്ഞ്…

പുതുക്കിയ ഡ്രൈവിങ് ടെസ്റ്റ് മെയ് ഒന്നുമുതല്‍

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം മെയ് ഒന്നുമുതല്‍ തന്നെ നടപ്പാക്കാന്‍ തീരുമാനിച്ച് ഗതാഗത വകുപ്പ്. പുതിയ രീതിയില്‍ ടെസ്റ്റ് നടത്തുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കാതെയാണ് തീരുമാനം. തിരക്കിട്ട നീക്കത്തിനെതിരെ സമരപരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ തിങ്കളാഴ്ച സിഐടിയു യോഗം വിളിച്ചിട്ടുണ്ട്. ഡ്രൈവിങ് കാര്യക്ഷമമാക്കാനായി കൊണ്ടുവന്ന പുതിയ…

സൂര്യാഘാതമേറ്റ് ചികിത്സയിലിരുന്നയാള്‍ മരിച്ചു

മാഹി: ജോലിക്കിടെ സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന പന്തക്കല്‍ സ്വദേശി മരിച്ചു. യു.എം.വിശ്വനാഥൻ (53) ആണ് കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. നെടുംബ്രത്തെ പറമ്ബില്‍ കിണർ നിർമ്മാണ പ്രവൃത്തി നടത്തുന്നതിനിടെയാണ് വിശ്വനാഥന് സൂര്യാഘാതമേറ്റത്. കിണർ കുഴിക്കല്‍ പൂർത്തിയായി പടവുകള്‍ കെട്ടുന്നതിനിടയിലാണ് സൂര്യാഘാതമേറ്റത്. കുഴഞ്ഞുവീണ…

സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു; മൂന്ന് ജില്ലകളിൽ ഇന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഇന്ന് ഉഷ്ണ തരംഗത്തിന് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പാലക്കാട് ജില്ലയിൽ 41 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം, തൃശൂർ ജില്ലകളിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും…

കണ്ണൂര്‍ വിമാനത്താവളത്തെ യാത്രക്കാര്‍ കൈവിടുന്നു, സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ വിമാനക്കമ്ബനികള്‍

യാത്രക്കാരുടെ കുറവ് കാരണം കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുളള എയര്‍ഇന്ത്യാ എക്സ്പ്രസിന്റെ കണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തിവെച്ചു.ദിവസവും പത്തുയാത്രക്കാരെപ്പോലും കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും ലഭിക്കാതെയായതോടെയാണ് സര്‍വീസ് നിര്‍ത്താന്‍ തീരുമാനിച്ചത്. വിമാനസര്‍വീസ് നിര്‍ത്താന്‍ തീരുമാനിച്ചതിന്റെ ഭാഗമായി സെക്ടറിലുളള വിമാനടിക്കറ്റ് ബുക്കിങും നിര്‍ത്തിവെച്ചിട്ടുണ്ട്. ഇപ്പോള്‍ വരുന്ന…

ആ ഉറപ്പ് പാലിച്ചു’; എസ്എംഎ രോഗികളായ 12 വയസ് വരെയുള്ള കുട്ടികൾക്ക് സൗജന്യ മരുന്ന് വിതരണം, മാതൃകയായി കേരളം

തിരുവനന്തപുരം: അപൂര്‍വ രോഗമായ സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്.എം.എ) അസുഖം ബാധിച്ച 12 വയസ് വരെയുള്ള കുട്ടികള്‍ക്കുള്ള സൗജന്യ മരുന്ന് വിതരണം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 6 വയസ് വരെയുള്ള കുട്ടികള്‍ക്ക് നല്‍കിയിരുന്ന മരുന്നാണ് 12 വയസ്…

അടുത്ത അഞ്ച് ദിവസം കേരളത്തില്‍ വിവിധ ജില്ലകളില്‍ മഴക്ക് സാധ്യത

അടുത്ത അഞ്ച് ദിവസം കേരളത്തില്‍ വിവിധ ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നും നാളെയും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി എറണാംകുളം തുടങ്ങി 7 ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. 29, 30 തിയ്യതികളില്‍…