പയ്യാവൂർ : വൈസ് മെൻ ക്ലബ്ബ് ഓഫ് ചെമ്പേരിയുടെ നേതൃത്വത്തിൽ കണ്ണൂർ ജില്ലാ പരിധിയിലുള്ള കുടുംബങ്ങൾക്കും , വൈസ്മെൻ ഇന്റർനാഷണൽ വെസ്റ്റ് ഇൻഡ്യാ റീജിയനിലെ വൈസ്മെൻ കുടുംബാംഗങ്ങൾക്കുമായി ഒരു ഫാമിലി ക്രിസ്മസ്സ് കരോൾ ഗാന മത്സരം ” തിരുപിറവി 2021″ സംഘടിപ്പിയ്ക്കുന്നു. ഒരു കുടുംബത്തിലെ മാതാപിതാക്കളും , മക്കളും ഉൾപ്പെടുന്ന കുറഞ്ഞതു് മൂന്നുപേരിൽ കുറയാത്ത അംഗങ്ങൾ ചേർന്നാണ് ഗാനം ആലപിയ്ക്കേണ്ടത്. റെക്കോർഡു് ചെയ്ത വീഡിയോ ഫയലുകൾ സംഘാടകർ നൽകുന്ന വാട്സാപ്പ് നമ്പറിലേക്ക് 24 നു മുൻപായി , കുടുംബനാഥന്റെ പേര്, അഡ്രസ്സു്, വാട്സാപ്പ് നമ്പർ സഹിതം അയയ്ക്കേണ്ടതാണ്. വിധി നിർണയത്തിൽ മത്സരാർത്ഥികളുടെ യൂണിഫോമും പരിഗണിയ്ക്കുന്നതാണ്. ആകർഷണീയമായ ഒന്നും, രണ്ടും, സമ്മാനങ്ങൾക്കു പുറമേ നിരവധി പ്രോത്സാഹന സമ്മാനങ്ങളും നൽകുന്നതാണ്. മത്സരത്തിൽ പങ്കെടുക്കുന്നവർ 9447641056, 9447641090 എന്നീ ഏതെങ്കിലും നമ്പറിലേയ്ക്ക് തങ്ങളുടെ പ്രോഗ്രാം അയച്ചു കൊടുക്കേണ്ടതാണെന്ന് സംഘാടകർ അറിയിച്ചു.