അയ്യങ്കുന്ന് : അയ്യങ്കുന്ന്പഞ്ചായത്ത് ഭരണസമിതിക്ക് എതിരെ ഡിസംബർ 22 മുതൽ റിലെ സത്യാഗ്രഹം സമരം സംഘടിപ്പിക്കുമെന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതാക്കൾ അറിയിച്ചു..
കുടിവെള്ള വിതരണത്തിലെ അഴിമതി, നീർമറി പദ്ധതിയുടെ ഭാഗമായി പശുക്കളുടെ വിതരണത്തിലെ സാമ്പത്തിക തട്ടിപ്പ്, ഫലവൃക്ഷതൈകൾ വാങ്ങുന്നതിലെ ക്രമക്കേട്, സർക്കാർ ഭൂമിയിൽ അനധികൃത ഫാമിന് ലൈസൻസ് നൽകിയത്, അനധികൃത നിയമനം, പഞ്ചായത്ത് റോഡ് ടെൻഡർ അഴിമതി, അസി. സെക്രട്ടറിയുടെ അഴിമതി, നിയമവിരുദ്ധ നടപടികൾ, തൊഴിലുറപ്പ് പദ്ധതിയുടെ ഫണ്ട് തിരിമറി, പ്രസിഡണ്ടിന്റെ നിഷ്ക്രിയത്വം, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്റെ ധാർഷ്ട്യ നടപടികൾ തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ചാണ് എൽ ഡി ഫ് റിലേ സത്യാഗ്രഹത്തിന് ഒരുങ്ങുന്നത്.
സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ സമരപരിപാടികൾ ഉത്ഘാടനം ചെയ്യും.