കൊട്ടിയൂര്‍: തലക്കാണി ക്ഷീര സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ ക്രിസ്മസിനോടനുബന്ധിച്ച് ക്ഷീര സംഘത്തില്‍ മെമ്പര്‍മാരായ കര്‍ഷകര്‍ക്ക് ക്രിസ്മസ് കിറ്റ് വിതരണം ചെയ്തു.കൊട്ടിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് റോയി നമ്പുടാകം ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡണ്ട് എം.എം ജോസഫ് അധ്യക്ഷനായി.വൈസ് പ്രസിഡന്റ് സേവ്യര്‍ തട്ടാപറമ്പില്‍, സംഘം സെക്രട്ടറി സി.ജെ രമണി,റെയ്സണ്‍ കുന്നത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.