• Sat. Jul 27th, 2024
Top Tags

ഇന്റര്‍ ഗ്രേറ്റഡ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ഔട്ട് റീച്ച് പ്രോഗ്രാം.

Bydesk

Dec 23, 2021

ഇരിട്ടി : കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം ഫീല്‍ഡ് ഔട്ട് റീച്ച് ബ്യൂറോ കണ്ണൂര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഇന്റര്‍ ഗ്രേറ്റഡ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ഔട്ട് റീച്ച് പ്രോഗ്രാം ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്നു.ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധന്‍ ഉദ്ഘാടനം ചെയ്തു.ഷിജി നടുപ്പറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. ഫീല്‍ഡ് പബ്ലിസിറ്റി ഓഫീസര്‍ ബിജു കെ മാത്യു,ഫീല്‍ഡ് പബ്ലിസിറ്റി അസിസ്റ്റന്റ് കെ എസ് ബാബുരാജന്‍,സിഡിപിഒ ബിജി തങ്കപ്പന്‍ എന്നിവര്‍ സംസാരിച്ചു.കോവിഡിന് ശേഷമുള്ള ആരോഗ്യ സംരക്ഷണവും കോവിഡ് കാലത്തെ ശുചീകരണവും ശുചിത്വവും എന്ന വിഷയത്തില്‍ ഇരിട്ടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ പി പി രവീന്ദ്രനും ,ഐക്യത്തിനും സമാധാനത്തിനും യോഗ (യോഗ ഫോര്‍ ഹാര്‍മണി ആന്റ് പീസ്) എന്നവിഷയത്തില്‍ ഷീല ജനാര്‍ദ്ദനനും (കണ്ണൂര്‍ ആയുഷ് ഗ്രാമം) ക്ലാസെടുത്തു.തുടര്‍ന്ന് ക്വിസ് മത്സരവും നടന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *