• Fri. Sep 20th, 2024
Top Tags

ബ്രഹ്മശ്രീ വിലങ്ങര നാരായണൻ ഭട്ടതിരിപ്പാട് അന്തരിച്ചു.

Bydesk

Jan 11, 2022
ഇരിട്ടി : കീഴൂർ മഹാദേവക്ഷേത്രമടക്കം വടക്കേ മലബാറിലെ നൂറോളം   ക്ഷേത്രങ്ങളുടെ തന്ത്രിയും കൊട്ടിയൂർ സമുദായിയുമായ ബ്രഹ്മശ്രീ വിലങ്ങര നാരായണൻ ഭട്ടതിരിപ്പാട് (46) അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഇന്ന് വൈകുന്നേരത്തോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
പിതാവ്: പരേതനായ വിലങ്ങര നീലകണ്ഠൻ ഭട്ടതിരിപ്പാട്. മാതാവ് : ദേവകി അന്തർജ്ജനം. ഭാര്യ : പി.പി. ധന്യ (ഫാർമസിസ്റ്റ്, ഗവ. ആയുർവേദ മെഡിക്കൽ ഡിസ്പെൻസറി, കോട്ടയംപൊയിൽ ). മക്കൾ : നവ്യ, ഹരിശങ്കർ (ഇരുവരും വിദ്യാർഥികൾ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 മണിയോടെ കൊവിഡ് നിബന്ധനകൾ പ്രകാരം  മൂന്നാംപീടിക രാമപുരം ശിവ വിഷ്ണു ക്ഷേത്രത്തിന് സമീപമുള്ള വീട്ടുവളപ്പിൽ.
Spread the love

Leave a Reply

Your email address will not be published. Required fields are marked *