• Fri. Sep 20th, 2024
Top Tags

പയഞ്ചേരി മുക്ക് – നേരംപോക്ക് – ഇരിട്ടി താലൂക്ക് ആശുപത്രി റോഡ് തകർന്നു.

Bydesk

Jan 18, 2022

ഇരിട്ടി: പയഞ്ചേരിമൂക്കിൽ നിന്നും നേരമ്പോക്ക് – താലൂക്ക് ആശുപത്രി – ഹൈസ്‌കൂൾ – കീഴൂർ എന്നിവിടങ്ങളിലേക്ക് എളുപ്പം എത്താൻ കഴിയുന്ന റോഡ് തകർന്നത് ഇതുവഴിയുള്ള യാത്ര ദുഷ്കരമാക്കി. തിരക്കുപിടിച്ച ഇരിട്ടി ടൗണിനേയും നേരംപോക്ക് റോഡിനെയും ഒഴിവാക്കി പേരാവൂർ, പയഞ്ചേരി മേഖലകളിൽ നിന്നും എത്തുന്നവർക്ക് ഇരിട്ടി – മട്ടന്നൂർ ഹൈവേയിൽ നിന്നും താലൂക്ക് ആശുപത്രിയിലേക്കും മറ്റും എത്തിച്ചേരാൻ കഴിയുന്ന റോഡാണിത്. കൂടാതെ ഈ മേഖലകളിൽ നിന്നും വരുന്നവർക്ക് നേരംപോക്ക് റോഡിലെ സബ് ട്രഷറി, ജോയിന്റ് ആർ ടി ഓഫീസ്, താലൂക്ക് ഓഫീസ്, സപ്പ്ളൈ ഓഫീസ്, ലേബർ ഓഫിസ് , റേഷന്കടകൾ, സപ്പ്ളൈകോ മാർക്കറ്റ് , റെയ്ഡ്കോ ഷോറൂം, മലബാർ ഹോസ്പിറ്റൽ, തുടങ്ങിയവയിലേക്കും വാഹന ബാഹുല്യമില്ലാതെ എത്തിച്ചേരാൻ കഴിയുന്ന റോഡ് കൂടിയാണ് ഇത്.
ഇരിട്ടി നഗരസഭയുടെ അധീനതയിലുള്ള ഈ റോഡിന്റെ അവസ്ഥ വര്ഷങ്ങളായി ഇങ്ങിനെയാണ്‌. രണ്ടുവർഷം മുൻപ്
പയഞ്ചേരി മുക്കിൽ നിന്നും 100 മീറ്ററോളം ദൂരത്തിൽ കോൺക്രീറ്റ് വർക്ക് നടത്തിയിരുന്നെങ്കിലും അതും പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്. നേരത്തെ ടാറിങ് ചെയ്ത റോഡും കുണ്ടും കുഴിയുമായി വാഹനയാത്ര ദുഷ്കരമാക്കിയിരിക്കയാണ്. ഓട്ടോ റിക്ഷക്കാർ ഇപ്പോൾ ഈ റോഡ് ഉപേക്ഷിച്ച അവസ്ഥയിലാണ്. റീടാറിങ്‌ നടത്തി റോഡ് എത്രയും പെട്ടെന്ന് ഗതാഗതയോഗ്യ മാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *