• Fri. Sep 20th, 2024
Top Tags

വ​നി​താ ഹോ​സ്റ്റ​ലി​ന് മു​ന്‍​പി​ല്‍ ന​ഗ്ന​താ പ്ര​ദ​ര്‍​ശ​നം; ഒരാൾ അറസ്റ്റിൽ.

Bydesk

Jan 24, 2022

പ​ത്ത​നം​തി​ട്ട: വ​നി​താ ഹോ​സ്റ്റ​ലി​ന് മു​ന്‍​പി​ല്‍ ന​ഗ്ന​താ പ്ര​ദ​ര്‍​ശ​നം ന​ട​ത്തി​യ ര​ണ്ടു​പേ​രി​ല്‍ ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍. അ​ങ്ങാ​ടി​ക്ക​ല്‍ സ്വ​ദേ​ശി ന​ന്ദ​ന​ന്‍(55) ആ​ണ് പി​ടി​യി​ലാ​യ​ത്. വീ​ട്ടി​ല്‍ നി​ന്നു​മാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളു​ടെ ബൈ​ക്കും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പെ​ണ്‍​കു​ട്ടി​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ​തി​ന് ഏ​താ​നും നാ​ളു​ക​ള്‍​ക്ക് മു​ന്‍​പ് പ്ര​ദേ​ശ​വാ​സി​ക​ള്‍ ന​ന്ദ​ന​നെ മ​ര്‍​ദി​ച്ചി​രു​ന്നു. വ​നി​താ ഹോ​സ്റ്റ​ലി​ന് മു​ന്‍​പി​ല്‍ സ്ഥി​ര​മാ​യെ​ത്തി​യാ​ണ് ഇ​യാ​ള്‍ ലൈം​ഗീ​ക ചേ​ഷ്ട​ക​ള്‍ കാ​ണി​ച്ചി​രു​ന്ന​തെ​ന്ന് പെ​ണ്‍​കു​ട്ടി​ക​ള്‍ പോ​ലീ​സി​ന് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​ഞ്ഞു. ഇ​യാ​ള്‍ ന​ഗ്ന​ത പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ ഉ​ള്‍​പ്പ​ടെ പ​ക​ര്‍​ത്തി​യാ​ണ് പെ​ണ്‍​കു​ട്ടി​ക​ള്‍ പോ​ലീ​സി​ല്‍ പ​രാ​തി​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ 11നും 12​നും ഇ​ട​യി​ല്‍ മു​ണ്ടും ഷ​ര്‍​ട്ടും ധ​രി​ച്ച്‌ ബു​ള്ള​റ്റി​ലും സ്‌​കൂ​ട്ട​റി​ലും എ​ത്തി​യ ര​ണ്ടു പേ​രാ​ണ് വാ​ഹ​നം ഹോ​സ്റ്റ​ലി​ന് മു​ന്നി​ല്‍ നി​ര്‍​ത്തി ന​ഗ്ന​ത പ്ര​ദ​ര്‍​ശി​പ്പി​ച്ച​ത്. ഹെ​ല്‍​മ​റ്റ് മാ​സ്‌​കും ധ​രി​ച്ചാ​ണ് ഇ​വ​ര്‍ എ​ത്തി​യ​ത്. പ​തി​വാ​യു​ള്ള ഇ​വ​രു​ടെ ശ​ല്യം സ​ഹി​ക്ക വ​യ്യാ​തെ​യാ​ണ് പെ​ണ്‍​കു​ട്ടി​ക​ള്‍ പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്. ഇ​യാ​ളു​ടെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​യാ​ളെ പി​ടി​കൂ​ടാ​ന്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *