• Fri. Sep 20th, 2024
Top Tags

പൂക്കോത്തെ രാവണൻ പാലം യാത്രക്കാർക്കായി തുറന്നു നൽകി.

Bydesk

Jan 25, 2022

പെരിങ്ങത്തൂർ:പൂക്കോം പുത്തൻവീട്ടിൽ കൃഷ്ണൻ നമ്പ്യാർ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ പൂക്കോം പഴശ്ശി കനാലിന് കുറുകെ പൂങ്കുന്നത്ത് കാട്ടുമാടം മുത്തശ്ശിയമ്മ ക്ഷേത്രത്തിനു സമീപം മൂന്ന് മൂലക്കണ്ടി പുത്തൻവീട് റോഡിൽ നിർമ്മിച്ച ജനകീയ പാലമായ രാവണൻ പാലം മാനേജിങ് ട്രസ്റ്റി പി വി അതികായൻ ഉദ്ഘാടനം ചെയ്തു.

ഇതുവഴി വലിയാണ്ടി പീടികയിൽനിന്ന് കാട്ടി മൂക്കിലേക്ക് പൂക്കോം ടൗൺ ഒഴിവാക്കി എളുപ്പത്തിൽ യാത്ര ചെയ്യാവുന്നതാണ്.പാലത്തിനു എട്ട് മീറ്റർ നീളവും 4 മീറ്റർ വീതിയുമുണ്ട്.2021 ആഗസ്റ്റ് മാസത്തിൽ പണിയാരംഭിച്ച് 2022 ജനുവരി മാസത്തിൽ പണി പൂർത്തിയായി.ഒന്നര ലക്ഷം രൂപ ചിലവിലാണ് പാലം നിർമ്മിച്ചത്.പുത്തൻവീട്ടിൽ കൃഷ്ണൻ നമ്പ്യാർ ട്രസ്റ്റ് ആണ് പാലം നിർമ്മിച്ചു നൽകിയത്.ട്രസ്റ്റ് വിദ്യാഭ്യാസ ധനസഹായം, വിവാഹധനസഹായം, ചികിത്സാ സഹായം, വിധവ പെൻഷൻ എന്നിവ നൽകി വരുന്നുണ്ടെന്ന് പാലം ഉദ്ഘാടനം ചെയ്തു കൊണ്ട് മാനേജിങ് ട്രസ്റ്റി പി വി അതികായൻ പറഞ്ഞു.

ചടങ്ങിൽ ടി രാജശേഖരൻ , കെ കെ ധനഞ്ജയൻ ,കെ രമേശൻ ,വി.പി പ്രേമ കൃഷ്ണൻ ,എം എം ശൈലജ , ഇ ബാലകൃഷ്ണൻ നമ്പ്യാർ ,കെ പി മുകുന്ദൻ , മുകുന്ദൻ എന്നിവർ സംസാരിച്ചു.എൻ. ജിതേന്ദ്രൻ അധ്യക്ഷത വഹിച്ചു. ടി സജീവൻ സ്വാഗതവും കെ പി പ്രമോദ് നന്ദിയും പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *