• Fri. Sep 20th, 2024
Top Tags

രാജ്യം റിപ്പബ്ലിക് ദിനാഘോഷ നിറവില്‍.

Bydesk

Jan 26, 2022

രാജ്യം 73ആം റിപ്പബ്ലിക് ദിനാഘോഷ നിറവില്‍. രാവിലെ പത്ത് മണിക്ക് ദേശീയ യുദ്ധസ്മാരകത്തില്‍ പ്രധാനമന്ത്രി ആദരാഞ്ജലി അര്‍പ്പിക്കുന്നതോടെ ചടങ്ങുകള്‍ തുടങ്ങും.

പത്തരയോടെ രാജ്പഥില്‍ പരേഡ് തുടങ്ങും. കൊവിഡ് വ്യാപനത്തിനിടെ പങ്കെടുക്കുന്നവരുടെയും കാണികളുടെയും എണ്ണം വെട്ടിക്കുറച്ചാണ് ഇത്തവണ പരേഡ് നടക്കുന്നത്. 21 നിശ്ചലദൃശങ്ങള്‍ പരേഡിലുണ്ടാവും.  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ പതാക ഉയര്‍ത്തി.

കൊവിഡ് കാലം ഇന്ത്യയുടെ ശക്തി തെളിയിച്ചുവെന്ന് ഗവര്‍ണര്‍ പറഞ്ഞു. അടിസ്ഥാന വികസന രംഗത്ത് കേരളാ മാതൃക രാജ്യത്തിന് അഭിമാനമാണെന്നും, വാക്‌സിനേഷനിലും കേരളം രാജ്യത്തിന് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. ക്ഷണിക്കപ്പെട്ട 100 പേര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

ജില്ലകളില്‍ മന്ത്രിമാരാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. പരമാവധി അമ്ബത് പേര്‍ക്കാണ് ജില്ലാ തലത്തില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുത്താന്‍ അനുമതി. സബ് ഡിവിഷണല്‍, ബ്ലോക്ക് തലത്തില്‍ നടക്കുന്ന പരിപാടിയിലും ക്ഷണിതാക്കളുടെ എണ്ണം 50 ആണ്. പഞ്ചായത്ത്, മുനിസിപ്പല്‍, കോര്‍പ്പറേഷന്‍ തലത്തിലെ പരിപാടിക്ക് 25 പേര്‍. സര്‍ക്കാര്‍ സ്ഥാപനങ്ങളിലും മറ്റ് ഓഫീസുകളിലും റിപ്പബ്ലിക് ദിനാഘോഷ പരിപാടി സംഘടിപ്പിക്കമ്ബോഴും 25 പേരില്‍ അധികരിക്കരുത്. ആഘോഷ പരിപാടികളില്‍ പൊതുജനങ്ങള്‍, കുട്ടികള്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവര്‍ക്ക് പ്രവേശനമുണ്ടാകില്ല. പരിപാടികള്‍ നടക്കുന്ന സ്ഥലങ്ങളിലേക്കുള്ള പ്രവേശന കവാടങ്ങളില്‍ തെര്‍മല്‍ സ്‌കാന്‍ ചെയ്യും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *