• Fri. Sep 20th, 2024
Top Tags

മണിക്കടവ് ഫാദറിൻ്റെ വിദ്വേഷ പ്രസംഗത്തിനെതിരെ എസ് വൈ എസ്.

Bydesk

Jan 26, 2022

ഇരിട്ടി : പ്രവാചകൻ മുഹമ്മദ് നബിയെയും കേരളീയ മുസ് ലിം സമൂഹത്തിനും എതിരെ പ്രസംഗിച്ച ഇരിട്ടി മണിക്കടവ് പള്ളിയിലെ ഫാദർ ആൻ്റ്ണിക്കെതിെര പ്രതിഷേധം ശക്തമാക്കുന്നു.

കഴിഞ്ഞ ദിവസം മണിക്കടവ് സെൻ്റ് തോമസ് ചർച്ച് തിരുനാളാഘോഷത്തോടനുബന്ധിച്ചുള്ള പ്രഭാഷണത്തിലാണ് ഫാദർ വർഗീയ വിഷം തുപ്പിയത്. പ്രവാചകൻ മുഹമ്മദ് നബിക്ക് നാൽപതാം വയസ്സിലെ ദിവ്യ ദർശനം ലഭിച്ച ശേഷം ബുദ്ധിഭ്രമം സംഭവിച്ചു എന്നാണ് അദ്ദേഹം ആരോപിച്ചത്. തുടർന്നുള്ള ജീവിതം അധാർമികമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഹോട്ടലുകളിൽ ഹലാൽ ബോർഡ്‌ വെക്കാൻ മുസ്ലിം സംഘടനക്ക് കമ്മീഷൻ നൽകണമെന്നും ഹലാൽ ഭക്ഷണം മുസ്ലിങ്ങൾ തുപ്പിയതാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ അങ്ങോളമിങ്ങോളം ജ്യൂസ് കടകൾ നടത്തി ക്യസ്ത്യൻ പെൺകുട്ടികളെ വശീകരിച്ച് മതം മാറ്റുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംഘ്പരിവാറിനെ തോൽപ്പിക്കുന്ന വിധത്തിലുള്ള വർഗീയ വിഷമാണ് ഒരു കൃസ്ത്യൻ പുരോഹിത നിൽനിന്നും ഉണ്ടായിട്ടുള്ളത്.

യാതൊരു അടിസ്ഥാനവും തെളിവുമില്ലാതെ മതസൗഹാർദ്ദം തകർക്കുന്ന വിധം പ്രസംഗിച്ച ഫാദർ ആൻ്റണിക്കെതിരെ തള്ളിപ്പറയാൻ സഭാ നേത്യത്വം തയാറാവണമെന്നും വിദ്വേഷ പ്രസംഗത്തിന് അദ്ദേഹത്തിനെതിരെ കേസെടുക്കാൻ അധികാരികൾ തയ്യാറാവണമെന്നും സുന്നീ യുവജന സംഘം കണ്ണൂർ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇരിട്ടി ടൗണിൽ നടത്തിയ പ്രതിഷേധം ജില്ലാ സെക്രട്ടറി ഇബ്റാഹീം ബാഖവി പന്നിയൂർ ഉദ്ഘാടനം ചെയ്തു.അഹ്മദ് തേർലായി മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. സത്താർ വളക്കൈ, ഷൗഖത്തലി മൗലവി മട്ടന്നൂർ, സിദ്ദിക് ഫൈസി വെൺമണൽ,സലാം മൗലവി ഇരിക്കൂർ, ഹമീദ് ദാരിമി കീഴൂർ, ഫൈസൽ ദാരിമി വിളക്കോട്, സഖരിയ്യ അസ്അദി, ഫൈസൽ അടക്കാത്തോട്, ശുക്കൂർ കാക്കയങ്ങാട്, നാസർ മൗലവി ഉളിയിൽ, സത്താർ കൂടാളി പ്രകടനത്തിന് നേതൃത്വം നൽകി. ഇരിട്ടി മേഖല എസ് കെ എസ് എസ് എഫ് ഫാദർ ആൻ്റണിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ള്ളിക്കൽ പോലീസിൽ പരാതി നൽകി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *