• Fri. Sep 20th, 2024
Top Tags

കൈവിലങ്ങുമായി രക്ഷപ്പെട്ട കഞ്ചാവ് കേസ് പ്രതിയെ പിടികൂടി.

Bydesk

Jan 27, 2022

തിരുവനന്തപുരം കഴക്കൂട്ടത്ത് കൈവിലങ്ങുമായി രക്ഷപ്പെട്ട കഞ്ചാവ് കേസ് പ്രതിയെ പിടികൂടി. ഒഡീഷ സ്വദേശിയായ കൃഷ്ണചന്ദ്ര സ്വയിന്‍ ആണ് പിടിയിലായത്.ഇയാളില്‍ നിന്ന് ഒരു കിലോയോളം കഞ്ചാവ് പിടികൂടിയിരുന്നു. ഇന്നലെ വൈകുന്നേരമാണ് ഇയാളെ ചിറ്റാറ്റുമുക്ക് ഭാഗത്തു നിന്ന് കഞ്ചാവുമായി പോലീസ് പിടികൂടിയത്. രാത്രി ഒരുമണിയോടെയായിരുന്നു ഓടി രക്ഷപ്പെട്ടത്. രാത്രി ഭക്ഷണം കഴിക്കാനായി ഒരു കൈയിലെ വിലങ്ങഴിച്ചപ്പോള്‍ പൊലീസിനെ തള്ളി മാറ്റി സ്റ്റേഷനു പുറത്തേക്ക് ഓടുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *