• Fri. Sep 20th, 2024
Top Tags

മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച്‌ വിദ്യാർത്ഥിക്ക് പരിക്ക്.

Bydesk

Jan 27, 2022
സ്കൂട്ടർ യാത്രയ്ക്കിടെ പോക്കറ്റിലുണ്ടായിരുന്ന മൊബൈൽ ഫോൺ ചൂടായി പൊട്ടിത്തെറിച്ച് വിദ്യാർത്ഥിക്ക് പരിക്ക്. അമ്പലപ്പുഴ സ്വദേശി അമൽ രാജുവിനാണ് പരിക്കേറ്റത്. ചേർത്തല പോളിടെക്നിക്കിലെ പരീക്ഷ കഴിഞ്ഞ് സ്കൂട്ടറിൽ മടങ്ങുമ്പോഴായിരുന്നു സംഭവം.
പാന്റിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോൺ ചൂടായി തീപിടിക്കുകയായിരുന്നു. കൈയ്ക്കും, തുടയിലുമാണ് പരിക്കേറ്റത്. പാന്റിന്റെ ഒരു ഭാഗം കത്തിപ്പോയി. ഒരു വർഷമായി ഉപയോഗിച്ച് വന്ന റിയൽമി 6 പ്രോ എന്ന ഫോണാണ് തീപിടിച്ച്‌ പൊട്ടിത്തെറിച്ചതെന്ന് അമൽ പറഞ്ഞു.
Spread the love

Leave a Reply

Your email address will not be published. Required fields are marked *