• Fri. Sep 20th, 2024
Top Tags

കെ റയിൽ കല്ല് പിഴുത് മാറ്റിയ സമര സമിതി പ്രവർത്തകരെ അറസ്റ്റ് ചെയ്തു.

Bydesk

Feb 9, 2022

കെ-റയിൽ സിൽവർ ലൈൻ പദ്ധതിക്ക് വേണ്ടി കണ്ണൂർ ചിറക്കൽ കട്ടിങ്ങിൽ ഉദ്യോഗസ്ഥർ സ്ഥാപിച്ച കെ-റയിൽ കല്ല് പിഴുത് മാറ്റിയ സമര സമിതി പ്രവർത്തകരെ വളപട്ടണം പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. സമരനേതാക്കളായ കാപ്പാടൻ ശശിധരൻ, രാജേഷ് പാലങ്ങാടൻ എന്നിവരെയാണ് അർധരാത്രി 1.00 മണിയോടെ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന്റെ വസതിയിൽ IPC 143, 147, 149 & Sec. 3(2)(e) PDPP Act പ്രകാരം ജാമ്യമില്ലാ വകുപ്പനുസരിച്ച് 14 ദിവസത്തേക്ക് റിമാന്റ് ചെയ്തത്.

ചൊവ്വാഴ്ച്ച വൈകീട്ട് ചിറക്കൽ നടന്ന പ്രതിഷേധ സമരത്തിന് ശേഷമായിരുന്നു കെ – റയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമര സമിതി പ്രവർത്തകർ കെ.റെയിൽ കല്ല് പിഴിതു മാറ്റിയത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ വള പട്ടണം പോലീസ് സമരനേതാക്കളായ കാപ്പാടൻ ശശിധരൻ, രാജേഷ് പാലങ്ങാടൻ എന്നിവരെ വൈകിട്ട് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ് അടക്കമുള്ള നേതാക്കൾ വളപട്ടണം പോലീസ് സ്റ്റേഷനിലെത്തി പോലീസുമായി സംസാരിച്ചെങ്കിലും വിട്ടയക്കാൻ പോലീസ് കൂട്ടായില്ല. തുടർന്ന് അർധരാത്രിയിൽ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കുകയും റിമാന്റ് ചെയ്ത് ജയിലിലടയ്ക്കുകയും ചെയ്തു. ഇരുവരുടെയും ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *