• Fri. Sep 20th, 2024
Top Tags

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അ​ഗസ്ത്യാര്‍കൂടം ട്രക്കിങ്ങിന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി.

Bydesk

Feb 10, 2022

തിരുവനന്തപുരം; കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അ​ഗസ്ത്യാര്‍കൂടം ട്രക്കിങ്ങിന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി. ട്രക്കിങ്ങിനായി ഇന്നു മുതല്‍ ഓണ്‍ലൈനായി ബുക്കിങ് പുനരാരംഭിക്കാം. കോവിഡ് രൂക്ഷമായതോടെ തിരുവനന്തപുരം ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശമനമാക്കിയപ്പോഴാണ് അഗസ്ത്യാര്‍കൂടം ട്രെക്കിങ്ങിനുള്ള ബുക്കിങ് താല്‍ക്കാലികമായി നിര്‍ത്തിവച്ചത്.

ഫെബ്രുവരി 11 മുതല്‍ 26 വരെയുള്ള കാലയളവില്‍ 25 പേര്‍ക്കുകൂടി ഓണ്‍ലൈന്‍ ബുക്കിങ് നടത്താം. യാത്രയ്ക്ക് തയാറാകുന്നവര്‍ക്ക് www.forest.kerala.gov.in എന്ന വനംവകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലോ serviceonline.gov.in/trekking ലോ ഇന്ന് രാവിലെ 11മണി മുതല്‍ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാവും യാത്ര.

കൊടുംവനത്തിലൂടെ 27 കിലോമീറ്റര്‍ നടക്കണം;

കേരളത്തിലെ ഏറ്റവും കഠിനമായ ട്രെക്കിങ് റൂട്ടുകളില്‍ ഒന്നാണ് അഗസ്ത്യാര്‍കൂടം. അപൂര്‍വമായ സസ്യങ്ങളും ജീവജാലങ്ങളും ഉള്ള പ്രദേശമായതിനാല്‍ ഇവിടേക്ക് സന്ദര്‍ശകര്‍ക്ക് നിയന്ത്രണമുണ്ട്. എന്നാല്‍ വര്‍ഷത്തിലൊരിക്കല്‍ ഒരു മാസം കര്‍ശന നിയന്ത്രണങ്ങളോടെ ഇവിടേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കാറുണ്ട്. കൊടുംവനത്തിനുള്ളിലൂടെ 27 കിലോമീറ്റര്‍ നടന്നാണ് അ​ഗസ്ത്യാര്‍കൂടത്തിന്റെ മുകളില്‍ എത്തുന്നത്. സമുദ്രനിരപ്പില്‍നിന്ന് ഏകദേശം 6200 അടി ഉയരത്തിലാണ് അഗസ്ത്യാര്‍കൂടം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *