• Fri. Sep 20th, 2024
Top Tags

ഇരിക്കൂർ സബ് രജിസ്ട്രാർ ഓഫീസിലെത്താൻ ദുരിതകയറ്റം.

Bydesk

Feb 10, 2022

ഇരിക്കൂർ : സംസ്ഥാനത്തു തന്നെ ഏറ്റവും പഴക്കമുള്ള ഇരിക്കൂർ സബ് രജിസ്ട്രാർ ഓഫീസിലേക്ക് എത്താൻ ദുരിതക യ ററം കയറണം ‘ഇരിക്കൂർ ബസ്സ്റ്റാൻ്റിനു സമീപത്തെ സംസ്ഥാന പാതയിൽ നിന്ന് 20 അടി ഉയരത്തിലാണ് സബ് രജിസ്ട്രാർ ഓഫീസ് കിടക്കുന്നത്.ഇവിടെ ആധാരം ചെയ്യാനും സ്വത്ത് സബ്ബസമായ കാര്യങ്ങൾക്കും സമീപ പ്രദേശങ്ങളി ലെ നിരവധി വില്ലേജുകളിൽ നിന്നാണ് കക്ഷികൾ എത്തുന്നത്. പ്രായമായവർക്ക് ഓഫീസിലെത്തിപ്പെടാൻ കഷ്ടപ്പെടണം. നടക്കാൻ വയ്യാത്തവരാണെങ്കിൽ അവരെ നാല് പേർ ചേർന്ന് ചാരുകസേരയിൽ എട്ടുത്ത് സാവധാനത്തിലെ എത്തിക്കാൻ പറ്റുകയുള്ളു.

1891 ൽ ബ്രിട്ടീഷുകാരുടെ കാലത്ത് തുടങ്ങിയ ഇരിക്കൂറിലെ സബ് രജിസ്ട്രാർ ഓഫീസിന് 130 വർഷത്തെ കാല പഴക്കമുണ്ട്. കേരള സർക്കാറിൻ്റെ ഖജനാവിലേക്ക് ഓരോ മാസവും ലക്ഷങ്ങൾ വരുമാനമുണ്ടാക്കിക്കൊടുക്കുന്ന സ്ഥാപനത്തിലേക്ക് പ്രയാസമില്ലാതെ എത്തിപ്പെടാൻ വഴിയില്ല. മുൻഭാഗത്തുള്ള നടപ്പാത കയറി വേണം എത്താൻ. ഇരിക്കൂറിലെ വില്ലേജ് ഓഫീസ് ഇതിനു പിന്നിൽ 20 മീറ്റർ ഉയരത്തിലാണള്ളത്. സ്വന്തമായി വഴിയില്ല. തൊട്ടടുത്ത് പഴയ പൊലീസ് സ്റ്റേഷനാണ്.പൊളിഞ്ഞു വീഴാറായതാണ്.ഇവ മൂന്ന് സ്ഥാപനങ്ങൾക്കു മാ യി ഒരു ഏക്കർ സ്ഥലമുണ്ട്.ഇവിടെ ഒരു മിനി സിവിൽ സ്റ്റേഷൻ അനുവദിച്ചാൽ ഇവിടെ വാടക കെട്ടിടങ്ങളിലടക്കം പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും ഒരു കെട്ടിടത്തിൽ പ്രവർത്തിക്കാനാവും.ഈ ആവശ്യം ശക്തമാവുകയാണ്.

ചിത്രം.ഇരിക്കൂർ സബ് രജിസ്ട്രാർ ഓഫീസിൽ നിന്ന് ‘മടങ്ങുന്ന വൃദ്ധയെ ബന്ധുക്കൾ താങ്ങിക്കൊണ്ടു വരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *