• Fri. Sep 20th, 2024
Top Tags

കാൻസർ നിയന്ത്രിത കണ്ണൂർ കോർപറേഷൻ പദ്ധതിയുടെ ഭാഗമായി വളണ്ടിയർമാർക്ക് പരിശീലനം നൽകി.

Bydesk

Feb 11, 2022

കാൻസർ നിയന്ത്രിത കണ്ണൂർ കോർപറേഷൻ പദ്ധതിയുടെ ഭാഗമായി വളണ്ടിയർമാർക്ക് പരിശീലനം നൽകി പരിപാടി സംഘടിപ്പിച്ചു. ഇന്നു രാവിലെ കണ്ണൂർ തളാപ്പ് മിക്സഡ് up സ്കൂളിൽ നടന്ന പരിശീലന പരിപാടി കോർപ്പറേഷൻ മേയർ ടി.ഒ മോഹനൻ ഉദ്ഘാടനം ചെയ്തു.

കാൻസർ രോഗ നിർണ്ണയം നേരത്തെ കണ്ടെത്താൻ കഴിഞ്ഞാൽ പൂർണമായും ചികിൽസിച്ച് ഭേദപ്പെടുത്താനാവും. എന്നാൽ പലപ്പോഴും തേഡ് സ്റ്റേജിലും അഡ്‌വാൻസ്‌ സ്റ്റേജിലുമാണ് പലരും രോഗ നിർണയം നടത്തുന്നതു ചികിൽസ ആരംഭിക്കുന്നതും. ഇത് ദൗർഭാഗ്യകരമാണ്.

ഈയൊരു അവസ്ഥ ഇല്ലാതാക്കാനാണ് കോർപറേഷൻ ലക്ഷ്യമിടുന്നത് എന്ന് ഉദ്ഘാടന പ്രസംഗത്തിൽ മേയർ പറഞ്ഞു. ഡെപ്യൂട്ടി മേയർ ഷബീന ടീച്ചർ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിങ്ങ് കമിറ്റി ചെയർമാൻ എം.പി. രാജേഷ്, സ്വഗതം പറഞ്ഞു. മലബാർ കാൻസർ കെയർ സൊസൈറ്റി പ്രസിഡന്റു ഡി കൃഷ്ണനാഥ പൈ മുഖ്യ പ്രഭാഷണം നടത്തി. ഡോക്ടർ ർമാരായ വിസി രവീന്ദ്രൻ , ഡോ ഹർഷ ഗംഗാധരൻ , ഡോ. ദീപ്തി പരീശീലനം നേതൃത്വം നൽകി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *