• Fri. Sep 20th, 2024
Top Tags

ആറു ദിവസം കൊണ്ട് കടകൾ ഒഴിഞ്ഞ് പോവാൻ നോട്ടീസ് നൽകി: ഇത് പ്രായോഗികമല്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി.

Bydesk

Feb 11, 2022

കണ്ണൂർ മേലേചൊവ്വയിൽ നിർമ്മിക്കുന്ന അണ്ടർ പാസ് പദ്ധതിയുടെ ഭാഗമായി വ്യാപാരികളോട് ആറു ദിവസം കൊണ്ട് കടകൾ ഒഴിഞ്ഞ് പോവാൻ നോട്ടീസ് നൽകിയിരിക്കുകയാണെന്നും ഇത് പ്രായോഗികമല്ലെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മേലെ ചൊവ്വ യൂനിറ്റ് ഭാരാവാഹികൾ കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ ഇന്ന് ആവശ്യപ്പെട്ടു.

ആറു ദിവസം കൊണ്ട് ഒഴിയുക എന്നത് പ്രായോഗികമല്ല. ഒഴിയാൻ ആറുമാസം സമയം നൽകണമെന്ന് വ്യാപരികൾ ഇന്ന് ആവശ്യപ്പെട്ടു. അണ്ടർ പാസ് അശാസ്ത്രീയമാണെന്നും ആറുവരി പാത ബൈപ്പാസ് ഉടൻ യാഥാർഥ്യമാകുന്നതിനാൽ അണ്ടർ പാസ് പദ്ധതി തൽക്കാലം നിർത്തിവയ്ക്കണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മേലെ ചൊവ്വ യൂനിറ്റ് ഭാരാവാഹികൾ  ഇന്ന് ആവശ്യപ്പെട്ടു.

നിലവിൽ 50,000 രൂപയാണ് വ്യാപാരികൾക്ക് നഷ്ട പരിഹാരം പ്രഖ്യ പിച്ചിരിക്കുന്നത്. ഇത് രണ്ടു ലക്ഷമാക്കി ഉയർത്തണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു. കടമുറികളുടെ എണ്ണത്തിന് അനുസരിച്ച് നഷ്ടപരിഹാരം നൽകണം.

ക്ഷേമനിധി അംഗങ്ങൾ ആയ തൊഴിലാളികൾക്ക് ഒരു ലക്ഷം രൂപ നഷ്ട പരിഹാരം നൽകണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് സി മോഹനൻ , ഭാരവാഹികളായ ടി ഭാസ്കരൻ, അബ്ദുൽ മുനീർ പി, അബ്ദുൽ സത്താർ പി വി , ശാഹിദ് എം പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *