ന്യൂഡല്‍ഹി: ഗുജറാത്ത് തീരത്ത് പാക്കിസ്ഥാന് ബോട്ടുകള്‍ പിടികൂടി. 11 പാക് മത്സ്യബന്ധന ബോട്ടുകളാണ് ഗുജറാത്തിലെ ഭുജില്‍ ബിഎസ്എഫ് പിടികൂടിയത്. സമുദ്രാതിര്‍ത്തി ലംഘിച്ചെത്തിയ ബോട്ടുകളാണ് പിടിച്ചെടുത്തത്. ബുധനാഴ്ച അര്‍ധരാത്രിയാണ് ബോട്ടുകള്‍ കണ്ടെത്തിയത്. അതേസമയം ബോട്ടിലെത്തിയവരെ കണ്ടെത്തനായില്ല. ബിഎസ്എഫും എയര്‍ഫോഴ്സും പ്രദേശത്ത് തെരച്ചില്‍ നടത്തുകയാണ്. ഭുജില്‍ മൂന്നിടങ്ങളിലായി വ്യോമസേനാംഗങ്ങളെ എയര്‍ഡ്രോപ് ചെയ്യുകയായിരുന്നു.