• Sat. Sep 21st, 2024
Top Tags

വ്യാപാരി സംഘടനാ നേതാവ് ടി നസിറുദ്ദീൻ അന്തരിച്ചു.

Bydesk

Feb 11, 2022

കോഴിക്കോട് : വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് ടി നസിറുദ്ദീൻ (79) അന്തരിച്ചു.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. മിഠായിത്തെരുവിലെ ബ്യൂട്ടി സ്​റ്റോഴ്​സ്​ ഉടമയായിരുന്നു. 30 വർഷത്തിലേറെയായി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ അധ്യക്ഷനായി പ്രവർത്തിച്ചു വരികയായിരുന്നു അദ്ദേഹം.

1991 മുതൽ സംഘടനയുടെ പ്രസിഡണ്ടാണ്. ഖബറടക്കം നാളെ വൈകിട്ട് 5 ന് കോഴിക്കോട് കണ്ണംപറമ്പ് ജുമ അത്ത് പള്ളി ഖബറിസ്ഥാനിൽ നടക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *