• Sat. Sep 21st, 2024
Top Tags

കേരളാ പൊലീസിന്‍റെ ഡോഗ് സ്ക്വാഡിലേക്ക് 23 പുതിയ നായകള്‍ കൂടി.

Bydesk

Feb 11, 2022

കേരളാ പൊലീസിന്‍റെ ഡോഗ് സ്ക്വാഡിലേക്ക് 23 പുതിയ നായകള്‍ കൂടി പരിശീലനം കഴിഞ്ഞ് പുറത്തിറങ്ങി. തൃശൂര്‍ പൊലിസ് അക്കാദമിയില്‍ നടന്ന പാസിങ് ഔട്ട് പരേഡില്‍ ഇവര്‍ സേനയുടെ ഭാഗമായി.

9 മാസം നീണ്ടു നിന്ന പരിശീലനമാണ് ഇവര്‍ക്ക് പൊലീസ് നല്‍കിയത്.

ബെല്‍ജിയം മാലിനോയ്സ്, ജര്‍മ്മന്‍ ഷെപേഡ്, ഗോള്‍ഡന്‍ റിട്രീവര്‍, ഡോബര്‍മാന്‍, ലാബ്രഡോര്‍ ഇനങ്ങളില്‍പ്പെട്ട 23 ശ്വാനന്‍മാരാണ് പരിശീലനം പൂര്‍ത്തിയാക്കിയത്. സബ് ഇന്‍സ്‌പെക്ടര്‍, പാസ്സിങ് ഔട്ട്‌ പരേഡിന് പിന്നാലെ നായകളും പരേഡ് ഗ്രൗണ്ടില്‍ അണിനിരന്നു. സംസ്ഥാന ഡോഗ് ട്രെയിനിങ് സ്കൂളിലെ 12-ാം ബാച്ചില്‍ നിന്നുമുള്ളവരാണ് ഇവര്‍. കഠിന പരിശീലനത്തിലൂടെ ആര്‍ജിച്ച കഴിവുകള്‍ അവര്‍ ഗ്രൗണ്ടില്‍ കാഴ്ച്ചവെച്ചു. പല വിഭാഗങ്ങളായി തിരിച്ചായിരുന്നു പരിശീലനം.

14 നായകള്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തുന്നതില്‍ പ്രാവീണ്യം നേടിയവരാണ്. അഞ്ച് പേര്‍ക്ക് കുറ്റകൃത്യം നടന്ന സ്ഥലങ്ങളില്‍ നിന്നും തെളിവ് ശേഖരിക്കാനാകും. മറ്റ് മൂന്ന് പേര്‍ക്ക് മയക്കുമരുന്ന് കണ്ടെത്തുന്നതിനാണ് പരിശീലനം നല്‍കിയത്. ദുരന്ത പ്രദേശങ്ങളില്‍ നിന്നും മൃതദേഹം കണ്ടെത്തുന്നതിനുള്ള പ്രത്യേക പരിശീലനം ലഭിച്ച നായയും കൂട്ടത്തിലുണ്ട്. നായകളുടെ 46 ഹാന്‍ഡ്ലര്‍മാരും സേനയുടെ ഭാഗമാകും. മികച്ച രീതിയില്‍ പരിശീലനം പൂര്‍ത്തീകരിച്ചവര്‍ക്ക് DGP അനില്‍കാന്ത് മെഡലുകള്‍ നല്‍കി.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *