• Sat. Sep 21st, 2024
Top Tags

വാര്‍ഷിക പരീക്ഷ ഏപ്രിലില്‍; ശനിയാഴ്ച പ്രവര്‍ത്തി ദിവസമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് അധ്യാപക സംഘടനകളുടെ പിന്തുണ.

Bydesk

Feb 15, 2022

ശനിയാഴ്ച പ്രവര്‍ത്തി ദിവസമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് പിന്തുണയുമായി അധ്യാപക സംഘടനകള്‍. ഒന്നുമുതല്‍ ഒന്‍പത് വരെയുള്ള ക്ലാസ്സുകളില്‍ വാര്‍ഷിക പരീക്ഷ ഏപ്രിലില്‍ നടക്കും. മാര്‍ച്ച് 31 വരെ ക്ലാസുകള്‍ നടക്കും. ഈ മാസം 21 ന് മുന്‍പ് കളക്ടര്‍മാര്‍ അവലോകന യോഗം വിളിക്കും. വിമര്‍ശനങ്ങളെ അസഹിഷ്ണുതയോടെ കാണാനില്ലെന്ന് അധ്യാപകസംഘടനയുടെ യോഗത്തില്‍ വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

അതേസമയം സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കുന്നതിനുള്ള പുതിയ മാര്‍ഗ്ഗരേഖക്കെതിരെ വിമര്‍ശനവുമായി അധ്യാപക സംഘടനകള്‍ രംഗത്തെത്തിയിരുന്നു. മാര്‍ഗ്ഗരേഖ പുറത്തിറക്കിയത് ശരിയായില്ലെന്ന് കോണ്‍ഗ്രസ്  സിപിഐ അനുകൂല അധ്യാപക സംഘടനകള്‍ പറഞ്ഞു.

പക്ഷെ ഇന്ന് ചേര്‍ന്ന യോഗത്തില്‍ ശനിയാഴ്ച പ്രവര്‍ത്തി ദിവസമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് അധ്യാപക സംഘടനകള്‍ പിന്തുണ നല്‍കി. അതേസമയം, നയപരമായ തീരുമാനങ്ങള്‍ സര്‍ക്കാര്‍ ഏകപക്ഷീയമായി എടുക്കുകയാണെന്ന് സിപിഐ സംഘടനയായ എകെഎസ്ടിയു പ്രതികരിച്ചു.

സാങ്കേതികമായി സ്‌കൂളില്‍ എത്താന്‍ ബുദ്ധിമുട്ടുള്ളവര്‍ ഒഴികെ വിദ്യാര്‍ഥികള്‍ എല്ലാം സ്‌കൂളുകളില്‍ എത്തിച്ചേരണമെന്നാണ് വകുപ്പുതല നിര്‍ദ്ദേശം. ഹാജര്‍ നില പരിശോധിച്ച്, ക്ലാസില്‍ എത്താത്തവരെ സ്‌കൂളിലേക്ക് കൊണ്ടുവരാന്‍ അധികാരികള്‍ അധ്യാപകര്‍ക്ക് പ്രത്യേക ചുമതല നല്‍കി. സ്‌കൂളുകളില്‍ യൂണിഫോം നിര്‍ബന്ധമാണ്. കേന്ദ്രീയ വിദ്യാലയങ്ങള്‍ അടക്കം എല്ലാ വിദ്യാലയങ്ങള്‍ക്കും സര്‍ക്കാരിന്റെ ഈ തീരുമാനം ബാധകമാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *