• Sat. Sep 21st, 2024
Top Tags

കോഴിക്കോട് – വയനാട് തുരങ്കപാതയ്ക്ക് 2134 കോടി രൂപ അനുവദിച്ച് കിഫ്‌ബി.

Bydesk

Feb 16, 2022

തിരുവനന്തപുരം: കോഴിക്കോട് മലപ്പുറം ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതക്ക് 2134.5 കോടി രൂപയുടെ കിഫ്‌ബി ധനാനുമതി ലഭിച്ചു. ഇന്ന് ചേര്‍ന്ന കിഫ്ബി ഫുള്‍ ബോഡി യോഗമാണ് ധനാനുമതി നല്‍കിയത്.

കിഫ്ബി പൊതുമരാമത്ത് പ്രവൃത്തികള്‍ക്ക് മാത്രമായി 4597 കോടി രൂപയുടെ അനുമതി നല്‍കിയിട്ടുണ്ട്. നേരത്തേ തുരങ്കപാതക്ക് 658 കോടി രൂപയുടെ ഭരണാനുമതി കിഫ്ബി നല്‍കിയിരുന്നു. പിന്നീട് കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ തയ്യാറാക്കിയ വിശദ പദ്ധതി റിപ്പോര്‍ട്ട് പ്രകാരം 2134 കോടി രൂപ പദ്ധതിക്കായി ചിലവ് വരുമെന്ന് കണ്ടെത്തി. ഈ റിപ്പോര്‍ട്ട് അംഗീകരിച്ചാണ് ഇപ്പോള്‍ കിഫ്ബി പദ്ധതിക്ക് ധനാനുമതി നല്‍കിയത്. വനംവകുപ്പിന്‍്റെ അംഗീകാരവും സര്‍ക്കാരിന്റെ ഭരണാനുമതിയും ലഭിച്ചാല്‍ ഇനി തുരങ്ക നിര്‍മ്മാണ നടപടികളിലേക്ക് കടക്കാനാവും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *