• Sat. Sep 21st, 2024
Top Tags

കോഴിക്കോട്ടേ തട്ടുകടകളിൽ രാസലായിനി ഉപയോഗിക്കുന്നു; കോർപ്പറേഷന് മുന്നറിയിപ്പ് നൽകിരുന്നതായി പൊലീസ്.

Bydesk

Feb 16, 2022

കോഴിക്കോട്ടേ തട്ടുകടകളിൽ രാസലായിനി ഉപയോഗിക്കുന്നു എന്ന് കോർപ്പറേഷന് മുന്നറിയിപ്പ് നൽകിരുന്നതായി പൊലീസ്. സ്‌പെഷ്യൽ റേഞ്ച് റിപ്പോർട്ട് പ്രകാരമാണ് മുന്നറിയിപ്പ് നൽകിയത്. എന്നാൽ ഇത്തരത്തിലൊരു മുന്നറിയിപ്പ് ലഭിച്ചിരുന്നില്ല എന്നാണ് ആരാഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ എസ് ജയശ്രി പറയുന്നത്. മുന്നറിയിപ്പ് ലഭിച്ചിരുന്നെങ്കിൽ ഒരിക്കലും അത് അവഗണിക്കില്ലായിരുന്നു. കുട്ടികൾക്ക് പൊള്ളലിന് ഇടയാക്കിയ തട്ടുകട തിരിച്ചറിഞ്ഞതായും ജയശ്രി പറഞ്ഞു.

പല തവണ പരിശോധന നടത്തിയിട്ടുണ്ട്. എന്നാൽ ശാസ്ത്രീയമായി പരിശോധിക്കാനുള്ള സംവിധാനം കോർപ്പറേഷന് ഇല്ല. അത് ഭക്ഷ്യ സുരക്ഷാ വിഭാഗമാണ് ചെയ്യേണ്ടത് എന്നും ജയശ്രി കൂട്ടിച്ചേർത്തു.

വിനാഗിരിയിലുപയോഗിക്കുന്ന അസറ്റിക്ക് ആസിഡ് നേർപ്പിക്കാതെ വെച്ചതായിരിക്കാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഉപ്പിലിട്ട മിശ്രിതം പെട്ടന്ന് പാകമാവാൻ പല തരത്തിളുള്ള രാസ വസ്തുക്കൾ ഉപയാഗിക്കുന്നതായി പരാതി ലഭിച്ചിരുന്നു. അത്തരത്തിലുള്ള സാധ്യതകളും പൊലീസ് പരിശോധിക്കുന്നുണ്ട്. ചൊവ്വാഴ്ചയായിരുന്നു വരക്കൽ ബീച്ചിലെ തട്ടുകടയിൽ നിന്നും മിനിറൽ വാട്ടറിൻറെ കുപ്പിയിൽ സൂക്ഷിച്ചിരുന്ന ദ്രാവകം കഴിച്ച് വിദ്യാർഥിക്ക് പൊള്ളലേറ്റത്.

ഇതേ തുടർന്ന്  കോഴിക്കോട്ടെ തട്ടുകടകളിൽ പരിശോധന കർശനമാക്കാൻ ഭക്ഷ്യ സുരക്ഷാ വിഭാഗം തീരുമാനിച്ചു. കോർപ്പറേഷൻ ആരോഗ്യവിഭാഗവുമായി ചേർന്നാകും പരിശോധന. പരാതിയുയർന്നതിനെത്തുടർന്ന് വരക്കൽ ബീച്ചിലെ തട്ടുകടകളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പും കോർപ്പറേഷൻ ആരോഗ്യ വകുപ്പും സംയുക്ത പരിശോധന നടത്തിയിരുന്നു. ഉപ്പിലിടാൻ ഉപയോഗിക്കുന്ന ലായനി,ഉപ്പിലിട്ട പഴങ്ങൾ എന്നിവയുടെ സാമ്പിളുകൾ പരിശോധനക്ക് അയച്ചിട്ടുണ്ട്. പരിശോധന മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കാനുള്ള തീരുമാനത്തിലാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം. ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമ പ്രകാരം 3.75 ശതമാനം അസറ്റിക് ആസിഡേ ഭക്ഷ്യ പദാർഥത്തിലുപയോഗിക്കാൻ പാടുള്ളൂ. എന്നാൽ പഴങ്ങളിൽ വേഗത്തിൽ ഉപ്പ് പിടിക്കുന്നതിനായി വീര്യം കൂടിയ അസറ്റിക് ആസിഡും മറ്റു രാസലായനികളും ഉപയോഗിക്കുന്നതായി സംശയമുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *