• Fri. Sep 20th, 2024
Top Tags

കീഴൂർ മഹാവിഷ്ണു ക്ഷേത്രോത്സവത്തിന് വെള്ളിയാഴ്ച തുടക്കം.

Bydesk

Feb 19, 2022

ഇരിട്ടി : ആറുദിവസം നീണ്ടുനിൽക്കുന്ന കീഴൂർ മഹാവിഷ്ണു ക്ഷേത്രോത്സവത്തിന് 19 ന് വെള്ളിയാഴ്ച  കൊടിയേറും. വൈകുന്നേരം 4.30 ന് കലവറ നിറക്കൽ ഘോഷയാത്രയും തുടർന്ന് ആചാര്യവരണവും നടക്കും. 7.30 ന് തന്ത്രി ഇടവലത്ത് പുടയൂർമന കുബേരൻ നമ്പൂതിരിപ്പാട് ഉത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് കൊടിയേറ്റ് നടത്തും. 8 മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ ആധ്യാത്മിക പ്രഭാഷണ സമിതി സിക്രട്ടറി പി.എസ്. മോഹനൻ കൊട്ടിയൂർ പ്രഭാഷണം നടത്തും. 20 ന് ഞായറാഴ്ച രാവിലെ നാരായണീയ പാരായണം, വൈകുന്നേരം 3 ന് അക്ഷരശ്ലോക സദസ്സ് രാത്രി 7.30 ന് പ്രാദേശിക കലാകാരന്മാരുടെ കലാപരിപാടികൾ എന്നിവ നടക്കും. 21 ന് രാവിലെ നാരായണീയ പാരായണം , വൈകുന്നേരം 3 ന് അക്ഷരശ്ലോക സദസ്സ്, 22 ന് രാവിലെ വിശേഷാൽ പൂജകൾ, വൈകുന്നേരം 6 ന് തിരുനൃത്തം, 7.30 ന് തായമ്പക, അഞ്ചാമത്തെ ദിവസമായ 23 ന് രാത്രി 8 മണിക്ക് പള്ളിവേട്ട, 9 .30 ന് ഗംഗാ ജ്യോതി സമർപ്പണം എന്നിവ നടക്കും. ഉത്സവത്തിന്റെ അവസാന ദിവസമായ 24 ന് രാവിലെ 11 ന് ആറാട്ട് ബലി , ആറാട്ട് എഴുന്നള്ളിപ്പ്, 11.30 ന് ആറാട്ട് തിരിച്ചെഴുന്നള്ളിപ്പ്, 12 ന് കൊടിയിറക്കിന് ശേഷം ഉച്ചക്ക് അന്ന പ്രസാദ ഊട്ടോടെ ഉത്സവത്തിന് സമാപനമാകും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *