• Fri. Sep 20th, 2024
Top Tags

ഉളിക്കലിൽ ജലജീവ൯ മിഷൻ പദ്ധതിക്ക് തുടക്കം

Bydesk

Feb 24, 2022

ഇരിട്ടി: ഇന്ത്യയിലെ ഗ്രാമീണമേഖലയിലെ മുഴുവൻ വീടുകളിലും 2024 മാർച്ചോടെ കുടിവെള്ള മെത്തിക്കുന്നതിനുള്ള കേന്ദ്രസംസ്ഥാന പദ്ധതിയായ ജൽജീവമിഷൻ പ്രവർത്തനങ്ങൾക്ക് ഉളിക്കൽ പഞ്ചായത്തിൽ തുടക്കമായി. 124 കോടി രൂപയുടെ ഭരണാനുമതിയാണ് ഉളിക്കൽ പഞ്ചായത്തിന് പദ്ധതിക്ക് ലഭ്യമായിതിക്കുന്നത്. 8919 ഗാർഹിക കണക്ഷനുകളാണ് ലഭ്യമാക്കുക. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഉത്തരവാദിത്ത്വത്തോടെയും ജനപങ്കാളിത്തത്തോടെയും കേരളവാട്ടർ അതോറിറ്റിയുടെ നിർവഹണ സാങ്കേതിക സഹായത്തോടെയുമാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായിട്ടുള്ള സാമൂഹ്യ രാഷ്ട്രീയ നേതാക്കന്മാർക്കുള്ള പരിശീലനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ആയിഷ ഇബ്രാഹിമിന്‍റെ അദ്ധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.സി. ഷാജി ഉദ്ഘാടനം ചെയ്തു. ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ അഡ്വക്കേറ്റ് ഫാദർ ബെന്നി ഇടയത്ത് പദ്ധതി വിശദീകരിച്ചു. ശ്രേയസ് പ്രോഗ്രാം ഓഫീസര്‍ കെ.വി. ഷാജി ജല ജീവന്‍ മിഷൻ പ്രവര്‍ത്തനങ്ങൾ വിശദീകരിച്ചു. ഗ്രാമ പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് എം.ജി. സുഭാഷ്, ജൽജീവന്‍ മിഷൻ ടീം ലീഡർ ടിന്‍റോ മാത്യു എന്നിവർ പ്രസംഗിച്ചു

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *