• Fri. Sep 20th, 2024
Top Tags

സംഘർഷം ഉടൻ ഒഴിവാക്കണം; പുടിനുമായി സംസാരിച്ച് പ്രധാനമന്ത്രി.

Bydesk

Feb 25, 2022

ന്യൂ​ഡ​ല്‍​ഹി: യു​ക്രെ​യ്നി​ലെ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തി​ന് റ​ഷ്യ​ന്‍ പ്ര​സി​ഡ​ന്‍റ് വ്ലാ​ദി​മി​ര്‍ പു​ടി​നു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി സം​സാ​രി​ച്ചു. സം​ഘ​ര്‍​ഷം ഉ​ട​ന്‍ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് മോ​ദി അ​ഭ്യ​ര്‍​ഥി​ച്ചു.

പു​ടി​നു​മാ​യി മോ​ദി 25 മി​നി​റ്റ് നേ​രം ഫോ​ണി​ല്‍ സം​സാ​രി​ച്ചു. റ​ഷ്യ​യും നാ​റ്റോ​യും ത​മ്മി​ലു​ള്ള അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ള്‍ ച​ര്‍​ച്ച​യി​ലൂ​ടെ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ന്ത്യ​യും റ​ഷ്യ​യും ത​മ്മി​ല്‍ തു​ട​ര്‍​ച്ച​യാ​യ ന​യ​ത​ന്ത്ര​ത​ല ആ​ശ​യ​വി​ന​മ​യ​ത്തി​ന് ധാ​ര​ണ​യാ​യ​താ​യി പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു. യു​ക്രെ​യ്നി​ലെ ഇ​ന്ത്യ​ന്‍ പൗ​ര​ന്മാ​രു​ടെ പ്ര​ത്യേ​കി​ച്ച്‌ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സു​ര​ക്ഷ​യി​ല്‍ ആ​ശ​ങ്ക​യു​ണ്ടെ​ന്ന് മോ​ദി റ​ഷ്യ​ന്‍ പ്ര​സി​ഡ​ന്‍റി​നെ ധ​രി​പ്പി​ച്ചു. അ​വ​രെ സു​ര​ക്ഷി​ത​മാ​യി പു​റ​ത്തു​ക​ട​ത്തു​ന്ന​തി​നും ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ക്കി​കൊ​ണ്ടു​വ​രു​ന്ന​തി​നും ഇ​ന്ത്യ മു​ന്‍​ഗ​ണ​ന ന​ല്‍​കു​ന്ന​താ​യും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *