• Fri. Sep 20th, 2024
Top Tags

Month: February 2022

  • Home
  • ഓപ്പറേഷന്‍ സൈലന്‍സിൽ കുടുങ്ങി നൂറ് കണക്കിന് യുവാക്കൾ.

ഓപ്പറേഷന്‍ സൈലന്‍സിൽ കുടുങ്ങി നൂറ് കണക്കിന് യുവാക്കൾ.

‘ഓപ്പറേഷന്‍ സൈലന്‍സ്’ എന്ന പരിശോധനയുമായി മോട്ടോര്‍വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം നിരത്തിലിറങ്ങിക്കഴിഞ്ഞു. ഇഷ്ടത്തിനനുസരിച്ച്‌ വാഹനങ്ങളില്‍ മോടികൂട്ടിയവരെയും, കാതടപ്പിക്കുന്ന ശബ്ദത്തില്‍ ഹരം കണ്ടെത്തുന്നവരെയും കണ്ണഞ്ചിപ്പിക്കുന്ന ഹെഡ്‌ലൈറ്റുകള്‍ ഉപയോഗിക്കുന്നവരെയും പൂട്ടാനാണ് പുതിയ പരിശോധന. മോട്ടോര്‍ വാഹനവകുപ്പിന്റെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും നടത്തുന്ന പരിശോധനയില്‍ നിരവധി…

കോട്ടയം പ്രദീപ് ചെറുകഥാപാത്രങ്ങളെപ്പോലും പ്രേക്ഷക മനസില്‍ കുടിയിരുത്തിയ നടന്‍; മുഖ്യമന്ത്രി.

കോട്ടയം പ്രദീപിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. സ്വതസിദ്ധമായ ശൈലിയിലൂടെ ചെറു കഥാപാത്രങ്ങളെപ്പോലും പ്രേക്ഷക മനസില്‍ തിളക്കത്തോടെ കുടിയിരുത്തിയ നടനാണ് കോട്ടയം പ്രദീപെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. കുടുംബത്തിന്റെയും അദ്ദേഹത്തിന് പ്രിയപ്പെട്ടവരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും മുഖ്യമന്ത്രി ഫേസ് ബുക്കില്‍ കുറിച്ചു…

ആലപ്പുഴയില്‍ ബിജെപി പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു

ആലപ്പുഴ: ആലപ്പുഴയില്‍ ബിജെപി പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു. ഹരിപ്പാട്ട് കുമാരപുരം വാര്യംകോട് ശരത് ചന്ദ്രനാണ് ആക്രമണത്തിന് ഇരയായത്. ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലയ്ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വകാര്യ ബാങ്കിലെ കലക്ഷന്‍ ഏജന്റാണ് ശരത് ചന്ദ്രന്‍. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം.ക്ഷേത്രോത്സവത്തിനിടെ…

നിയമസഭ സമ്മേളനം നാളെ മുതൽ

തി​​രു​​വ​​ന​​ന്ത​​പു​​രം: 15-ാം കേ​​ര​​ള നി​​യ​​മ​​സ​​ഭ​​യു​​ടെ നാ​​ലാം സ​​മ്മേ​​ള​​നം നാ​​ളെ മു​​ത​​ല്‍ മാ​​ര്‍​​ച്ച്‌ 23 വ​​രെ. നാ​​ളെ രാ​​വി​​ലെ ഒ​​ന്‍​​പ​​തി​​ന് ഗ​​വ​​ര്‍​​ണ​​ര്‍ ആ​​രി​​ഫ് മു​​ഹ​​മ്മ​​ദ്ഖാ​​ന്‍റെ ന​​യ​​പ്ര​​ഖ്യാ​​പ​​ന പ്ര​​സം​​ഗ​​ത്തോ​​ടെ​​യാ​​ണു നി​​യ​​മ​​സ​​ഭാ സ​​മ്മേ​​ള​​നം തു​​ട​​ങ്ങു​​ന്ന​​ത്. 21നു ​​സ​​ഭാ യോ​​ഗം ചേ​​ര്‍​​ന്ന് അ​​ന്ത​​രി​​ച്ച പി.​​ടി. തോ​​മ​​സി​​ന് ച​​ര​​മോ​​പ​​ചാ​​രം…

കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിൽ വിവിധ തസ്തികകളിൽ നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു.

കണ്ണൂര്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട്  ഇനി പറയുന്ന തസ്തികകളില്‍ നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. സൂപ്പര്‍വൈസര്‍-എ.ആര്‍.എഫ്.എഫ്-ഒഴിവുകള്‍ 3. യോഗ്യത: പ്ലസ്ടു വിജയിച്ചിരിക്കണം. ഐ.സി.എ.ഒ അംഗീകൃത പരിശീലന കേന്ദ്രത്തില്‍നിന്നുള്ള ‘B.T.C’ പ്രാബല്യത്തിലുള്ള ഹെവി വെഹിക്കിള്‍ ലൈസന്‍സ്, ഇന്ത്യന്‍ റെഡ്ക്രോസ് സൊസൈറ്റി /ബി.എല്‍.എസ്…

വനിതാദിനാഘോഷത്തിന്റെ ഭാ​ഗമായി സ്ത്രീകള്‍ക്ക് ടൂര്‍ പാക്കേജുകള്‍ പ്രഖ്യാപിച്ച്‌ കെഎസ്‌ആര്‍ടിസി.

കോഴിക്കോട്: വനിതാദിനാഘോഷത്തിന്റെ ഭാ​ഗമായി സ്ത്രീകള്‍ക്ക് ടൂര്‍ പാക്കേജുകള്‍ പ്രഖ്യാപിച്ച്‌ കെഎസ്‌ആര്‍ടിസി. മാര്‍ച്ച്‌ എട്ട് മുതല്‍ 13-വരെയാണ് വനിതായാത്രാ വാരം നടത്തുന്നത്. വനിതാ സംഘടനകള്‍ക്കും ​ഗ്രൂപ്പുകള്‍ക്കും മറ്റും അവര്‍ ആവശ്യപ്പെടുന്ന വിനോദ സഞ്ചാര ട്രിപ്പുകള്‍ ക്രമീകരിച്ച്‌ നല്‍കും. കെഎസ്‌ആര്‍ടിസി ആരംഭിച്ച ബജറ്റ് ടൂറിസം…

ബസ് ചാർജ് വർധനവിൽ അന്തിമ തീരുമാനം ഇന്ന്.

ബസ് ചാർജ് വർധനവിൽ അന്തിമ തീരുമാനം ഇന്ന് . ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ബസ് ചാർജ് വർദ്ധനവ് ചർച്ച ചെയ്യും. രാമചന്ദ്രൻ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.മിനിമം ചാർജ് 10 രൂപയാക്കാനും കിലോമീറ്ററിന്ഒരു രൂപ വർദ്ധിപ്പിക്കുവാനുമാണ് സാധ്യത.രാത്രികാല യാത്രയ്ക്ക് ചാർജ്…

നീന്തൽ പരിശീലനം എം.എൽ.എ അഡ്വ : സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും.

കണ്ണൂർ സ്പോട്സ് കൗസിൽ, കണിച്ചാർ ഗ്രാമ പഞ്ചായത്ത്, പേരാവൂർ ഫയർഫോഴ്സ്, ഗയ നിടുംപ്രംചാൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 8 വയസിന് മുകളിൽ പ്രായമുള്ള കുട്ടികളുടെ നീന്തൽ പരിശീലനം ഇന്നാരംഭിക്കും. നിടും പ്രംചാൽ കാഞ്ഞിരപുഴ ചെക്ക് ഡാമിൽ ആരംഭിക്കുന്ന നീന്തൽ പരിശീലനം എം.എൽ.എ അഡ്വ…

പത്തനംതിട്ടയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥി ഹോട്ടലിന് മുകളില്‍ തൂങ്ങിമരിച്ചു.

പത്തനംതിട്ട: പത്തനംതിട്ടയില്‍ ഹോട്ടലിന് മുകളില്‍ വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ വരന്തരപ്പിള്ളി ചുക്കേരി വീട്ടില്‍ അലോന്‍സോ ജോജി (18) ആണ് ജീവനൊടുക്കിയത് . റാന്നിയിലെ സ്വകാര്യ സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയാണ് അലോന്‍സോ ജോജി. ആത്മഹത്യയാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.…

കെ.എസ്.ഇ.ബി സമരം ശക്തം; പ്രശ്‌നം പരിഹരിക്കാൻ എൽ.ഡി.എഫ് നീക്കം.

കെ.എസ്.ഇ.ബി ചെയർമാനെതിരായ സമരം ശക്തമാക്കി ഇടത് തൊഴിലാളി സംഘടനകൾ. സി പി ഐ സംസ്ഥാന സെക്രട്ടറി കാനം ഇന്ന് സമരപ്പന്തലിലെത്തും. പ്രശ്‌നം പരിഹരിക്കാൻ എൽ ഡി എഫ് നീക്കം തുടങ്ങിക്കഴിഞ്ഞു. എ വിജയരാഘവൻ സമരക്കാരുമായി നാളെ ചർച്ച നടത്തും. മന്ത്രി കെ…