• Sat. Sep 21st, 2024
Top Tags

Month: February 2022

  • Home
  • കോഴിക്കോട് – വയനാട് തുരങ്കപാതയ്ക്ക് 2134 കോടി രൂപ അനുവദിച്ച് കിഫ്‌ബി.

കോഴിക്കോട് – വയനാട് തുരങ്കപാതയ്ക്ക് 2134 കോടി രൂപ അനുവദിച്ച് കിഫ്‌ബി.

തിരുവനന്തപുരം: കോഴിക്കോട് മലപ്പുറം ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതക്ക് 2134.5 കോടി രൂപയുടെ കിഫ്‌ബി ധനാനുമതി ലഭിച്ചു. ഇന്ന് ചേര്‍ന്ന കിഫ്ബി ഫുള്‍ ബോഡി യോഗമാണ് ധനാനുമതി നല്‍കിയത്. കിഫ്ബി പൊതുമരാമത്ത് പ്രവൃത്തികള്‍ക്ക് മാത്രമായി 4597 കോടി രൂപയുടെ അനുമതി…

പയഞ്ചേരിമുക്കിലെ ഗതാഗതകുരുക്ക്; ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾ മാറ്റിക്രമീകരിക്കും.

ഇരിട്ടി: പയഞ്ചേരിമുക്കിലെ ഗതാഗതക്കുരുക്കഴിക്കാൻ നടപടികളുമായി ഇരിട്ടി നഗരസഭയും പോലീസും നടപടി തുടങ്ങി. റോഡ് വീതി കൂട്ടി സിഗ്നൽ സംവിധാനമടക്കം ഏർപ്പെടുത്തിയിട്ടും ഇവിടെ മുൻപുണ്ടായിരുന്ന ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ പഴയപടി തുടരുന്നതാണ് പയഞ്ചേരി കവലയിലെ ഗതാഗതക്കുരുക്കിന് കാരണമായത്. ഇതിന് പരിഹാരമായി നിലവിലുള്ള ബസ്…

മൈലാടുംപാറ – അത്തിത്തട്ട് റോഡ് അറ്റകുറ്റപ്പണി തീർത്ത് യാത്രാ യോഗ്യമാക്കണം; ബി ജെ പി.

ഇരിട്ടി: ഇരിട്ടി പേരാവൂർ റോഡിലെ മൈലാടും പാറയിൽ നിന്നും അത്തിത്തട്ടിലേക്ക് പോവുന്ന റോഡ് അറ്റകുറ്റപ്പണി തീർത്ത് സഞ്ചാര യോഗ്യമാക്കണമെന്ന് ബിജെപി പയഞ്ചേരി ബൂത്ത് കമ്മറ്റി ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ബൂത്ത് കമ്മിറ്റി നടത്തിയ ഒപ്പു ശേഖരണവും നിവേദനവും ഇരിട്ടി നഗരസഭാ ചെയർപേഴ്‌സൺ കെ.…

പുനർ നിർമ്മിച്ച പാറക്കാമല പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു

ഇരിട്ടി: 2018 ലെ പ്രളയത്തിലും ഉരുൾ പൊട്ടലിലും തകർന്ന അയ്യങ്കുന്ന്‌ പഞ്ചായത്തിലെ പറക്കാമല പാലം പുനർ നിർമ്മാണത്തിന് ശേഷം ഗതാഗതത്തിന് തുറന്നുകൊടുത്തു. ചൊവ്വാഴ്ച നടന്ന ലളിതമായ ചടങ്ങിൽ എം എൽ എ സണ്ണിജോസഫാണ്‌ പാലം നാടിനു സമർപ്പിച്ചത്. പൊതുമരാമത്ത് വകുപ്പ് ഒരു…

കണ്ണൂർ സിറ്റി റോഡ് ഇംപ്രൂവ്‌മെൻറ് പദ്ധതി അവലോകനം ചെയ്തു.

കണ്ണൂരിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി നഗരത്തിലൂടെ കടന്നുപോകുന്ന റോഡുകൾ വീതി കൂട്ടി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനായുള്ള 738 കോടി രൂപയുടെ കണ്ണൂർ സിറ്റി റോഡ് ഇംപ്രൂവ്‌മെൻറ് പദ്ധതിയുടെ പുരോഗതി എം എൽ എമാരുടെ നേതൃത്വത്തിൽ അവലോകനം ചെയ്തു. ജില്ലാ കളക്ടർ എസ് ചന്ദ്രശേഖറിന്റെ…

ആറ്റുകാല്‍ പൊങ്കാല നാളെ.

ആറ്റുകാല്‍ പൊങ്കാല നാളെ നടക്കും. രാവിലെ 10.50 നാണ് പൊങ്കാലയുടെ ചടങ്ങായ അടുപ്പുവെട്ട്. ഉച്ചയ്ക്ക് 1.20 ന് പൊങ്കാല നിവേദിക്കും.കോവിഡ് വ്യാപനം കണക്കിലെടുത്ത് കഴിഞ്ഞ കൊല്ലത്തിന് സമാനമായി ഇക്കുറിയും ക്ഷേത്രത്തിലെ പണ്ടാര അടുപ്പില്‍ മാത്രമാണ് പൊങ്കാല അര്‍പ്പിക്കുന്നത്. ഭക്തര്‍ക്ക് വീടുകളില്‍ ഈ…

കപ്പയുടെ ചില്ലറവില്പനവില, കിലോയ്ക്ക് 20 രൂപയില്‍നിന്ന് 40-ലേക്ക് ഉയര്‍ന്നു.

കപ്പയുടെ ചില്ലറവില്പനവില, കിലോയ്ക്ക് 20 രൂപയില്‍നിന്ന് 40-ലേക്ക് ഉയര്‍ന്നു. മുന്‍വര്‍ഷത്തെ വിലയിടിവ് ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ കാരണം കൃഷി കുറഞ്ഞതാണ് വില റെക്കോഡിലേക്ക് കടക്കാന്‍ കാരണം. അടുത്ത കാലത്തെ ഏറ്റവുംകൂടിയ വിലയാണിത്. വിലക്കയറ്റം കപ്പസംഭരണത്തെയും കപ്പകൊണ്ടുള്ള വിഭവങ്ങളുടെ വരവിനെയും ബാധിക്കും. കഴിഞ്ഞ സീസണില്‍…

റോഡ് ഉദ്ഘാടനം അഡ്വ.സണ്ണി ജോസഫ് നിർവ്വഹിക്കും.

എം.എൽ.എ. അഡ്വ.സണ്ണി ജോസഫിൻ്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച പത്തുലക്ഷം രൂപ ഉപയോഗിച്ച് കോൺഗ്രീറ്റ് പ്രവർത്തി പൂർത്തീകരിച്ച പഞ്ചായത്ത് എക്സ്ചേഞ്ച് റോഡിൻ്റെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 2.30ന് മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.ബിന്ദുവിൻ്റെ അധ്യക്ഷതയിൽ എം.എൽ.എ. അഡ്വ.സണ്ണി ജോസഫ് നിർവ്വഹിക്കും.

മദ്യ-മയക്കുമരുന്ന് മാഫിയകൾക്കെതിരെ ജാഗ്രതസദസ്സ്: പോസ്റ്റർ പ്രചരണം സംഘടിപ്പിച്ചു

ഡി വൈ എഫ് ഐ  ഇരിട്ടി ബ്ലോക്ക് കമ്മിറ്റി പരിധിയിലെ 222 യൂണിറ്റുകളിൽ മദ്യ-മയക്കുമരുന്ന് മാഫിയകൾക്കെതിരെ പോസ്റ്റർ പ്രചരണം സംഘടിപ്പിച്ചു. തലമുറയെ കാർന്നുതിന്നുന്ന ലഹരി പദാർത്ഥങ്ങളുടെ ഉപഭോഗം മലയോര മേഖലയിലെ വിവിധ പ്രദേശങ്ങളിൽ വർധിച്ചു വരുന്നതിനാലാണ്  ഡി വൈ എഫ് ഐ …

ഇരിക്കൂര്‍ ഇരിട്ടി സംസ്ഥാന പാതയില്‍ പെരുമണ്ണ് സെഞ്ച്വറി പെട്രൊള്‍ പമ്പിന് സമീപം റോഡില്‍ ഓയില്‍ ലീക്ക്

ഇരിക്കൂര്‍ ഇരിട്ടി സംസ്ഥാന പാതയില്‍ പെരുമണ്ണ് സെഞ്ച്വറി പെട്രൊള്‍ പമ്പിന് സമീപം റോഡില്‍ ഓയില്‍ ലീക്ക്. നിരവധി ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു.  ഇരിട്ടിയില്‍ നിന്നും അഗ്നിരക്ഷാസേനഎത്തി വെള്ളമൊഴിച്ചു മണ്ണ് നിരത്തി ഓയിലിന്റെ അംശം നീക്കിയാണ് ഗതാഗതം സുഗമമാക്കിയത്.