• Fri. Sep 20th, 2024
Top Tags

Month: February 2022

  • Home
  • മയ്യിൽ ഭാഗത്ത് നടത്തിയ വാഹന പരിശോധനയിൽ വിദേശമദ്യം പിടികൂടി.

മയ്യിൽ ഭാഗത്ത് നടത്തിയ വാഹന പരിശോധനയിൽ വിദേശമദ്യം പിടികൂടി.

മയ്യിൽ : വില്‌പനക്കായി കൊണ്ടു പോകുകയായിരുന്ന 10 കുപ്പി വിദേശമദ്യവുമായി മധ്യവയസ്കൻ പിടിയിൽ. മയ്യിൽ കൊളച്ചേരിയിലെ കെ.പി.സുന്ദരനെ (53) യാണ് തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ അഷ്‌റഫ്‌ എം വി യും സംഘവും പിടികൂടിയത്. മയ്യിൽ ഭാഗത്ത് നടത്തിയ…

വന്യ ജീവികളുടെ ആക്രമണങ്ങളിൽ നിന്നും കർഷകരുടെ ജീവനും സ്വത്തും സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്ഗ്രസ് അയ്യൻകുന്ന് മണ്ഡലം കമ്മറ്റി പ്രതിഷേധ യോഗം നടത്തി.

മലയോര മേഖലകളിലെ രൂക്ഷമായ വന്യ ജീവികളുടെ ആക്രമണങ്ങളിൽ നിന്നും കർഷകരുടെ ജീവനും സ്വത്തും സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്ഗ്രസ് അയ്യൻകുന്ന് മണ്ഡലം കമ്മറ്റി അങ്ങാടിക്കടവിൽ പ്രതിഷേധ യോഗം നടത്തി. കർണാടക വനമേഖലയോട് ചേർന്ന് കിടക്കുന്ന അയ്യംങ്കുന്ന് പഞ്ചായത്തിലെ രണ്ടാം കടവ് അട്ടയോലി കളിത്തട്ടും…

ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്.

പേരാവൂർ: ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്. ഉരുവച്ചുാലിൽ നിന്നും പേരാവൂരിലേക്ക് വരികയായിരുന്ന ഓട്ടോറിക്ഷയാണ് വെളളർവള്ളി ആത്തിലേരി മുത്തപ്പൻ മടപ്പുര ക്ഷേത്രത്തിന് സമീപത്ത് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടത്തിൽ പെട്ടത്. അപകടത്തിൽ യാത്രക്കാരായ രണ്ട് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ…

വയോജനങ്ങള്‍ക്കായി പഞ്ചായത്ത് നൽകിയ കട്ടില്‍, കിടക്കും മുന്‍പ് ഒടിഞ്ഞ് വീണു.

വയോജനങ്ങള്‍ക്കായി പഞ്ചായത്ത് വക കട്ടില്‍, കിടക്കും മുന്‍പ് ഒടിഞ്ഞ് വീണു. അടിമാലി പഞ്ചായത്ത് വന്‍തുക ചെലവിട്ട് വയോജനങ്ങള്‍ക്ക് വേണ്ടി നടത്തിയ കട്ടില്‍ വിതരണം  പരിപാടിക്കിടയിലേ പരാതിക്ക് കാരണമായി. 60 വയസ്സിനു മുകളിലുള്ള 540 പേർക്കാണ് കട്ടിൽ നൽകുന്നതായിരുന്നു പദ്ധതി. കോട്ടയത്തുള്ള ഒരു…

കൂളിക്കടവ് പാലം യാഥാര്‍ത്ഥ്യമാവുന്നു.

മാങ്ങാട്ടിടം പഞ്ചായത്തിലെ മാണിക്കോത്ത് വയല്‍ പ്രദേശത്തെയും മട്ടന്നൂര്‍ നഗരസഭയിലെ കുഴിക്കല്‍ പ്രദേശത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ പാലം അഞ്ചരക്കണ്ടി പുഴയ്ക്ക് ഇരുവശവും താമസിക്കുന്ന ജനങ്ങളുടെ ഏറെക്കാലത്തെ ആവശ്യമാണ്. 6 കോടി 40 ലക്ഷം രൂപയാണ് പാലത്തിൻ്റെ നിർമാണത്തിനായി അനുവദിച്ചത്. പാലം യാഥാര്‍ഥ്യമാവുന്നതോടെ…

അവശനിലയിൽ കണ്ടെത്തിയ മയിലിനെ രക്ഷപ്പെടുത്തി.

ഇരിട്ടി: അവശനിലയിൽ കണ്ടെത്തിയ മയിലിന് രക്ഷകരായി വനപാലകർ. വെള്ളിയാഴ്ച വൈകിട്ടോടെയാണ് ഇരിട്ടി ടൗണിന് സമീപം തന്തോട് മുക്കട്ടിയിൽ ആളൊഴിഞ്ഞ പറമ്പിൽ മയിലിനെ അവശനിലയിൽ കണ്ടെത്തിയത്. കാലിന് പരിക്കേറ്റ് നിലയിലായിരുന്നു മയിൽ. ഉടൻ തന്നെ നാട്ടുകാർ ഫോറസ്റ്റ് അധികൃതരെ വിവരമറിയിച്ചു. ഇരിട്ടി ഫോറസ്റ്റ്…

രണ്ടാം ക്ലാസ് വിദ്യാഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ കേസ്.

കണ്ണൂർ പഴയങ്ങാടിയിൽ രണ്ടാം ക്ലാസ് വിദ്യാഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ കേസെടുത്തു. വാദ്യകലാകാരനായ എം.പി. പ്രകാശന്‍ (50), മാടായി കോളജ് വിദ്യാര്‍ഥി ഉപജിത് (18) എന്നിവര്‍ക്കെതിരെയാണ് പഴയങ്ങാടി പൊലീസ് കേസെടുത്തത്. ഇരുവരും ഒളിവിലാണെന്നാണ് സൂചന. പതിനേഴുകാരനായ വിദ്യാര്‍ഥിയും കേസി​ല്‍…

കണ്ണൂരില്‍ നഗരസഞ്ചയ പദ്ധതിക്കു 189 കോടി.

ജില്ലയിലെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലേക്കുള്ള നഗരസഞ്ചയ പഞ്ചവത്സരപദ്ധതിക്കു ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. കുടിവെള്ളം, ശുചിത്വം, ഖരമാലിന്യ സംസ്‌കരണം എന്നീ മേഖലകളിലെ സേവനനിലവാരം മെച്ചപ്പെടുത്തുന്ന നഗരസഞ്ചയങ്ങള്‍ക്കു മാത്രമാണ് പദ്ധതി വിഹിതത്തിനു അര്‍ഹതയുള്ളത്. അഞ്ചുവര്‍ഷത്തേക്കുള്ള പദ്ധതിക്കായി ജില്ലയില്‍ 189കോടി രൂപയാണ് അനുവദിച്ചത്.…

കൂടുതൽ പേ പാർക്കിംഗ് കേന്ദ്രങ്ങൾ ഒരുക്കി കണ്ണൂർ കോർപ്പറേഷൻ.

നഗരത്തിലെത്തുന്നവർക്ക് കൂടുതൽ പാർക്കിംഗ് സൗകര്യങ്ങളൊരുക്കി കണ്ണൂർ കോർപ്പറേഷൻ. കോർപ്പറേഷന്റെ സഹായത്തോടെ പാർക്ക് എൻ ഷുവർ എന്ന സോഫ്റ്റ്വെയർ കൂട്ടായ്മയുടെയും നേതൃത്വത്തിൽ സ്വകാര്യവ്യക്തികൾ സൗജന്യമായി നൽകിയ സ്ഥലത്താണ് പുതിയ പേ പാർക്കിംഗ് കേന്ദ്രങ്ങൾ ആരംഭിച്ചത്. കവിത തീയറ്ററിനു സമീപം മസ്‌കോട്ട് പാരഡൈസ് ഉടമ…

വാവ സുരേഷിന്‍റെ ആരോഗ്യ നില മെച്ചപ്പെടുന്നു.

പാമ്പുകടിയേറ്റതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്‍റെ ആരോഗ്യ നില മെച്ചപ്പെടുന്നു. വെന്‍റിലേറ്റര്‍ മാറ്റിയതിന് ശേഷം നല്ല പുരോഗതിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടനില തരണം ചെയ്തിട്ടില്ലാത്തതിനാല്‍ തീവ്രപരിചരണ വിഭാഗത്തില്‍ തന്നെ തുടരേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. 56 മണിക്കൂര്‍ നീണ്ട ചികിത്സയ്ക്ക് ഒടുവിലാണ്…