• Fri. Sep 20th, 2024
Top Tags

Month: February 2022

  • Home
  • കേരളത്തിലും, മിസോറാമിലും കൊവിഡ് വ്യാപനം രൂക്ഷം : കേന്ദ്ര ആരോഗ്യ മന്ത്രാലയം.

കേരളത്തിലും, മിസോറാമിലും കൊവിഡ് വ്യാപനം രൂക്ഷം : കേന്ദ്ര ആരോഗ്യ മന്ത്രാലയം.

കേരളത്തിലും, മിസോറാമിലും കൊവിഡ് വ്യാപനം രൂക്ഷമെന്ന് ആരോഗ്യ മന്ത്രാലയം. പ്രതിദിന കേസുകളും, ടിപിആറിലും വർധനവുണ്ടെന്ന് ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടികേരളത്തിൽ ഇന്നലെ 52,199 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 41.88 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി. ഇന്നലെ 29 മരണവും സ്ഥിരീകരിച്ചു. സംസ്ഥാനത്ത് എറണാകുളം ജില്ലയിലാണ്…

രാജ്യത്ത് സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതുമായി ബന്ധപ്പെട്ട കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പുതുക്കി.

രാജ്യത്ത് സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതുമായി ബന്ധപ്പെട്ട കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പുതുക്കി വിദ്യാഭ്യാസ മന്ത്രാലയം. രക്ഷിതാക്കളുടെ സമ്മതപത്രം നിര്‍ബന്ധമാക്കണോ എന്ന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനിക്കാമെന്ന് പുതുക്കിയ മാനദണ്ഡത്തില്‍ പറയുന്നു. സാമൂഹിക അകലം എന്നതിന് പകരം ശാരീരിക അകലം എന്ന പദം ഉപയോഗിക്കണം.…

കണ്ണൂർ കോർപ്പറേഷൻ പടന്നപ്പാലം മലിനജല ശുദ്ധീകരണ പ്ലാന്റ് പൈപ്പിടൽ പ്രവർത്തി ആരംഭിച്ചു.

കണ്ണൂർ കോർപ്പറേഷൻ പടന്നപ്പാലത്ത് ആധുനികരീതിയിൽ 23.60 കോടി രൂപ ചെലവിൽ നിർമിക്കുന്ന മലിനജല ശുദ്ധീകരണ പ്ലാന്റിന്റെ പൈപ്പിടൽ പ്രവർത്തി ഉദ്ഘാടനം പയ്യാമ്പലം പോസ്റ്റ് ഓഫീസ് റോഡിൽ മേയർ അഡ്വ. ടി.ഒ. മോഹനൻ നിർവഹിച്ചു. ഡെപ്യൂട്ടി മേയർ കെ.ഷബീന അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ്…

നിടുംപൊയില്‍ ടൗണും പരിസര പ്രദേശങ്ങളും കാട് വെട്ടി ശുചീകരിച്ചു.

നിടുംപൊയില്‍: പ്രതീക്ഷ പുരുഷ സ്വയംസഹായ സംഘത്തിന്റെ നേതൃത്വത്തില്‍ നിടുംപൊയില്‍ ടൗണും പരിസര പ്രദേശങ്ങളും കാട് വെട്ടി ശുചീകരിച്ചു.നിടുംപൊയില്‍ പ്രതീക്ഷ പുരുഷ സ്വയംസഹായ സംഘത്തിന്റെ വാര്‍ഷികത്തോടനുബന്ധിച്ചാണ് നിടുംപൊയില്‍ ടൗണ്‍,നിടുംപൊയില്‍ പേരാവൂര്‍ റോഡ്, നിടുംപൊയില്‍ തലശേരി റോഡ്,നിടുംപൊയില്‍ മാനന്തവാടി റോഡ് എന്നീ റോഡുകളുടെ ഇരുവശവും…

മാടയിപ്പാറയിൽ വീണ്ടും തീപ്പിടുത്തം; എം വിജിൻ എം എൽ എയുടെ നേതൃത്വത്തിൽ തീ നിയന്ത്രണവിധേയമാക്കി.

ഒരു ഫയർമാന്റെ ജോലി കൂടി തനിക്ക് നിഷ്പ്രയാസം ചെയ്യാൻ സാധിക്കുമെന്ന് തെളിയിച്ച് എം വിജിൻ എം എൽ എ. പഴയങ്ങാടി റസ്റ്റ് ഹൗസിന് പിന്നിൽ മാടായിപാറയിൽ ഉദ്ദേശം അര ഏക്കറോളം സ്ഥലത്ത് തീപിടിച്ച് പടർന്നിരുന്നു. പയ്യന്നൂർ അഗ്നി ശമന സേന എത്തുന്നതിനു…

ആറളം-അയ്യൻകുന്ന് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന രണ്ടു പാലങ്ങൾ അപകടാവസ്ഥയിൽ; കണ്ണടച്ച് അയ്യൻകുന്ന് പഞ്ചായത്ത്.

കരിക്കോട്ടകരി:അയ്യൻകുന്ന് പഞ്ചായത്തും ആറളം പഞ്ചായത്തും അതിര്പങ്കിടുന്ന അയ്യൻകുന്ന് പഞ്ചായത്തിൻ്റെ അധീനതയിലുള്ള രണ്ടു പാലങ്ങളാണ് ഉള്ളത്. ഒൻപതാം വർഡിൽ കരിക്കോട്ടകരി പോലീസ് സ്റ്റേഷൻ റോഡിൽ ഉള്ള പത്തായപുര പാലവും പത്താം വാർഡിലെ വളയങ്കോട് പാലവും. പത്തായപുര പാലം ബലക്ഷയം വന്നിരുന്നു. ഇക്കാര്യത്തിൽ വേണ്ട…

കരിപ്പൂരിൽ മിന്നൽ റെയ്ഡ്; യാത്രക്കാരിൽ നിന്ന് പിടിച്ചെടുത്തത് 23.6 കിലോ സ്വർണ്ണം.

കരിപ്പൂരിൽ ഇന്നലെയുണ്ടായ കസ്റ്റംസിന്റെ മിന്നൽ റെയ്ഡിൽ യാത്രക്കാരിൽ നിന്ന് പിടിച്ചെടുത്തത് 23.6 കിലോ സ്വർണ്ണം. ഓപ്പറേഷൻ ഡസേർട്ട് സ്റ്റോം എന്ന പേരിലാണ് കൊച്ചി കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റ് പരിശോധന നടത്തിയത്. വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നെത്തിയ 22 യാത്രക്കാരാണ് സംഭവവുമായി ബന്ധപ്പെട്ട്…

ആറളം ഫാമിലെ കാട്ടാന ശല്യം; ശാശ്വത പരിഹാരം വേണമെന്ന് നാട്ടുകാർ.

കണ്ണൂർ ആറളം ഫാമിൽ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം വേണമെന്ന് ആവശ്യം. മേഖലയിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കോൺക്രീറ്റ് ആനമതിൽ സ്ഥാപിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. അതേസമയം കൃഷിയിടത്തിൽ താവളമാക്കിയ ആനകളെ മുഴുവൻ കാട്ടിലേക്ക് തുരത്തുന്നതിനുള്ള ദൗത്യം തുടരുമെന്ന് വനംവകുപ്പ് വ്യക്തമാക്കി. കണ്ണൂർ…

കരിക്കോട്ടക്കരിയിൽ കാർ സ്കൂട്ടറിൽ ഇടിച്ച് അപകടം.

കരിക്കോട്ടക്കരി: ടൗണിൽ അക്ഷയ കേന്ദ്രത്തിന് മുന്നിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിൽ നിയന്ത്രണം തെറ്റിയ കാർ ഇടിച്ചാണ് അപകടമുണ്ടായത്. സ്കൂട്ടർ ഉടമ വാഹനം നിർത്തിയതിനുശേഷം അടുത്തുള്ള കടയിൽ നിന്നും സാധനം വാങ്ങുന്ന സമയത്ത് ആണ് നിയന്ത്രണം തെറ്റിവന്ന കാർ സ്‌കൂട്ടറിലും നിർത്തിയിട്ടിരുന്ന മറ്റൊരു വാഹനത്തിലും…

ഗതാഗത മന്ത്രിയുടെ നിലപാട് സ്വാഗതാർഹം; സമരമില്ലെന്ന് സ്വകാര്യ ബസുടമകൾ.

സമരത്തിൽ നിന്ന് പിന്മാറുന്നതായി സംസ്ഥാന സ്വകാര്യ ബസുടമകൾ. ചാർജ് വർധന അനിവാര്യമെന്ന ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ പ്രസ്താവന സ്വാഗതാർഹമാണ്.ബസുടമകളുടെ ന്യായമായ ആവശ്യം പരിഗണിച്ചതിൽ സന്തോഷമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ വ്യക്തമാക്കി. മിനിമം ചാര്‍ജ് എട്ടില്‍ നിന്ന് പന്ത്രണ്ടായി ഉയര്‍ത്തണമെന്ന് ഗതാഗത…