• Fri. Sep 20th, 2024
Top Tags

Month: February 2022

  • Home
  • മാടത്തിൽ സ്റ്റേഡിയത്തിന് അനുമതി

മാടത്തിൽ സ്റ്റേഡിയത്തിന് അനുമതി

പായം ഗ്രാമ പഞ്ചായത്തിൽ മാടത്തിയിൽ കഴിഞ്ഞ 4വർഷമായി കാത്തിരുന്ന മാധവൻ മാസ്റ്ററുടെ നാമധേയത്തിലുള്ള സ്റ്റേഡിയത്തിന് തിരുവനതപുരത്ത് വെച്ച് ബഹു. ജലവിഭവ വകുപ്പ് മന്ത്രി ശ്രീ. റോഷി അഗസ്റ്റിന്റെ നിയമസഭാ ചേമ്പറിൽ വെച്ച് നടന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി. തുടക്കത്തിൽ ഫുട്ബോൾ, ക്രിക്കറ്റ്,…

ഉളിക്കലിൽ ജലജീവ൯ മിഷൻ പദ്ധതിക്ക് തുടക്കം

ഇരിട്ടി: ഇന്ത്യയിലെ ഗ്രാമീണമേഖലയിലെ മുഴുവൻ വീടുകളിലും 2024 മാർച്ചോടെ കുടിവെള്ള മെത്തിക്കുന്നതിനുള്ള കേന്ദ്രസംസ്ഥാന പദ്ധതിയായ ജൽജീവമിഷൻ പ്രവർത്തനങ്ങൾക്ക് ഉളിക്കൽ പഞ്ചായത്തിൽ തുടക്കമായി. 124 കോടി രൂപയുടെ ഭരണാനുമതിയാണ് ഉളിക്കൽ പഞ്ചായത്തിന് പദ്ധതിക്ക് ലഭ്യമായിതിക്കുന്നത്. 8919 ഗാർഹിക കണക്ഷനുകളാണ് ലഭ്യമാക്കുക. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ…

കീഴൂർ മഹാവിഷ്ണു ക്ഷേത്ര മഹോത്സവം വ്യാഴാഴ്ച സമാപിക്കും

ഇരിട്ടി : കീഴൂർ മഹാവിഷ്ണു ക്ഷേത്രം വാർഷിക മഹോത്സവം വ്യാഴാഴ്ച നടക്കുന്ന ആറാട്ടോടെ സമാപിക്കും. ഉത്സവത്തിന്റെ ഭാഗമായി ബുധനാഴ്ച രാത്രി പള്ളിവേട്ട നടന്നു. തുടർന്ന് ക്ഷേത്രത്തോട് ചേർന്ന ബാവലിപ്പുഴയിൽ ഗംഗാജ്യോതി സമർപ്പണം നടന്നു. പുഴയെ ഗംഗയായി സങ്കല്പിച്ചുകൊണ്ട് നിരവധി ഭക്തജനങ്ങൾ ചിരാതുകളിൽ…

പ്ലാസ്റ്റിക് ഫ്രീ കണ്ണൂര്‍: നടപടി കര്‍ശനമാക്കുന്നു; പരിശോധനക്ക് പ്രത്യേക വിജിലന്‍സ് സ്‌ക്വാഡുകള്‍

പ്ലാസ്റ്റിക് ഫ്രീ കണ്ണൂര്‍ കാമ്പയിന്റെ ഭാഗമായി പരിശോധനയും നടപടികളും കര്‍ശനമാക്കാന്‍ തീരുമാനം. ഇതിന്റെ ഭാഗമായി തദ്ദേശസ്ഥാപന തലത്തില്‍ പ്രത്യേക വിജിലന്‍സ് സ്‌ക്വാഡുകള്‍ രൂപീകരിക്കും. ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ ഇതുസംബന്ധിച്ച് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. തദ്ദേശസ്ഥാപനങ്ങളിലെയും റവന്യൂ, പൊലീസ്, പൊലൂഷന്‍…

കുഞ്ഞിന് മർദനമേറ്റ സംഭവം; അമ്മയും മുത്തശ്ശിയും ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന് റിപ്പോര്‍ട്ട്‌

കൊച്ചി: തൃക്കാക്കരയിൽനിന്നു ഗുരുതരാവസ്ഥയിൽ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പിഞ്ചു കുഞ്ഞിന്റെ മാതാവും മുത്തശ്ശിയും ആത്മഹത്യയ്ക്കു ശ്രമിച്ചു. ഇന്നലെ അർധരാത്രി 12 മണിയോടെ കുഞ്ഞിനെ ഐസിയുവിൽ കയറി കണ്ടശേഷം കൈ ഞരമ്പു മുറിച്ചാണ് ആത്മഹത്യാശ്രമം നടത്തിയത്. മുറിവ് എത്രത്തോളം ഗുരുതരമാണെന്നു…

കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസിനെ വധിക്കാന്‍ നേരത്തെയും പദ്ധതിയിട്ടുവെന്ന് പ്രതികളുടെ മൊഴി

കണ്ണൂര്‍: കണ്ണൂര്‍ തലശ്ശേരിയില്‍ കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസിനെ വധിക്കാന്‍ നേരത്തെയും പദ്ധതിയിട്ടുവെന്ന് പ്രതികളുടെ മൊഴി. പൊലീസ് കസ്റ്റഡിയിലുള്ള നിജില്‍ ദാസിന്റെ നേതൃത്വത്തിലായിരുന്നു വധിക്കാന്‍ ശ്രമിച്ചത്. ഈ മാസം 14 ന് ആക്രമണം നടത്താനാണ് പദ്ധതിയിട്ടിരുന്നതെന്നും പ്രതികള്‍ പൊലീസിനോട് പറഞ്ഞു. കോടതിയില്‍…

വയനാട് ചുരം ബദൽ പാതയ്ക്ക് ഭരണാനുമതി.

തിരുവനന്തപുരം: വയനാട് ചുരം ബദൽ പാതയ്ക്ക് ഇന്നു ചേർന്ന മന്ത്രിസഭാ യോഗം ഭരണാനുമതി നൽകി. ആനക്കാംപൊയില്‍ – കല്ലാടി – മേപ്പാടി ടണല്‍ റോഡിന്റെ നിര്‍മ്മാണത്തിന്റെ എസ്.പി.വി ആയ കൊങ്കണ്‍ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് സമര്‍പ്പിച്ച പുതുക്കിയ ഡി.പി.ആര്‍ മന്ത്രിസഭ അംഗീകരിച്ചു.…

ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിനു മുകളിൽ; ഇന്ധനവില വർധിപ്പിക്കണമെന്ന് എണ്ണക്കമ്പനികൾ

റഷ്യ-യുക്രൈൻ യുദ്ധ പശ്ചാത്തലത്തിൽ ക്രൂഡ് ഓയിൽ വില കുതിക്കുന്നു. നിലവിൽ ബാരലിന് 100 ഡോളറിനു മുകളിലാണ് ക്രൂഡ് ഓയിലിൻ്റെ വില. അതുകൊണ്ട് തന്നെ ഇന്ധനവില വർധിപ്പിക്കണമെന്ന് എണ്ണക്കമ്പനികൾ കേന്ദ്രസർക്കാരിനോറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. 10 രൂപയെങ്കിലും അടിയന്തിരമായി വർധിപ്പിക്കണമെന്നാണ് കമ്പനികളുടെ ആവശ്യം. ഇന്ധനവില വർധനയുമായി…

യുക്രൈന്‍ സാഹചര്യം നിരീക്ഷിക്കുകയാണെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം

യുക്രൈനെതിരായ ആക്രമണത്തിന് റഷ്യ തുടക്കമിട്ടതോടെ പ്രതികരിച്ച് ഇന്ത്യ. യുക്രൈനിലെ നിലവിലെ സാഹചര്യങ്ങള്‍ നിരീക്ഷിക്കുകയാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചുനയതന്ത്രതലത്തില്‍ പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന നിലപാടിലാണ് ഇന്ത്യ, യുദ്ധം സംബന്ധിച്ച നിലപാട് സുരക്ഷാ സമിതിയെ അറിയിക്കുമെന്നും ഇന്ത്യ വ്യക്തമാക്കി. യുക്രൈന്‍ തലസ്ഥാനമായ കീവില്‍…

റഷ്യൻ മിസൈലാക്രമണത്തിൽ 10 മരണം; യുക്രൈൻ ജനതയെ സംരക്ഷിക്കാനാണ് ആക്രമണമെന്ന് റഷ്യ

യുക്രൈനിൽ റഷ്യയുടെ മിസൈലാക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു. കാർകീവിലാണ് മരണം റിപ്പോർട്ട് ചെയ്തത്. ഇൻ്റർ കോണ്ടിനൻ്റൽ ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ചാണ് റഷ്യ ആക്രമണം നടത്തിയത്. രാജ്യത്തിൻ്റെ വിവിധ 10 സ്ഥലങ്ങളിൽ റഷ്യ ആക്രമണം നടത്തുന്നുണ്ടെന്ന് യുക്രൈൻ അറിയിച്ചു. തങ്ങളുടെ യുദ്ധവിമാനങ്ങളെയാണ് റഷ്യ…