• Fri. Sep 20th, 2024
Top Tags

Month: February 2022

  • Home
  • രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം തിരുനക്കര പകൽപൂരം; ജയറാമിന്റെ നേതൃത്വത്തിൽ 111 കലാകാരൻമാർ അണിനിരക്കും…

രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം തിരുനക്കര പകൽപൂരം; ജയറാമിന്റെ നേതൃത്വത്തിൽ 111 കലാകാരൻമാർ അണിനിരക്കും…

കോട്ടയം • രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം തിരുനക്കര പകൽപൂരം തിരിച്ചെത്തുന്നു. കോവിഡ് പ്രതിസന്ധിയും നിയന്ത്രണങ്ങളും മൂലം മാറ്റിവച്ച പൂരമാണ് ആഘോഷമായി നടത്താൻ ഒരുങ്ങുന്നത്. തിരുനക്കര മഹാദേവ ക്ഷേത്രം ഉത്സവത്തിനു മാർച്ച് 15നു വൈകിട്ട് 7 നു തന്ത്രി താഴ്മൺ മഠം…

അവസാനം അഭിനയിച്ചത് മമ്മൂട്ടിക്കും നവ്യ നായർക്കുമൊപ്പം; അഞ്ഞൂറും കടന്ന വേഷവൈവിധ്യം

സിനിമയില്‍ പതിറ്റാണ്ടുകള്‍ നിറഞ്ഞ കെപിഎസി ലളിത അവസാനം അഭിനയിച്ച ‘ഭീഷ്മ പര്‍വം’, ‘ഒരുത്തീ’ എന്നീ ചിത്രങ്ങൾ തിയറ്ററില്‍ എത്താനിരിക്കെയാണ് ഈ വിടവാങ്ങല്‍. മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് ഒരുക്കുന്ന ‘ഭീഷ്മ പര്‍വ’ത്തിൽ കാർത്യയാനിയമ്മ എന്ന കഥാപാത്രമായാണ് ലളിത എത്തുന്നത്. ‘ഒരുത്തീ’ സിനിമയില്‍…

തിരുവനന്തപുരത്ത് ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

തിരുവനന്തപുരം • ദേശീയപാതയിൽ കല്ലമ്പലത്തിനും മണമ്പൂരിനും ഇടയിൽ ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്കിൽ യാത്ര ചെയ്തിരുന്ന കവലയൂർ എൻഎസ് ലാൻഡിൽ അബിൻ നാസർ (22) ആണ് മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെ ആയിരുന്നു അപകടം.

കണ്ണൂർ കൂത്തുപറമ്പിനടുത്ത നീർവ്വേലിയിൽ വീട്ട് മുറ്റത്ത് നിർത്തിയിട്ട ബൈക്ക് തീവച്ച് നശിപ്പിച്ച നിലയിൽ

കണ്ണൂർ കൂത്തുപറമ്പിനടുത്ത നീർവ്വേലിയിൽ വീട്ട് മുറ്റത്ത് നിർത്തിയിട്ട ബൈക്ക് തീവച്ച് നശിപ്പിച്ച നിലയിൽ കണ്ടെത്തി. റിസാഫിൻ്റെ ബൈക്കാണ് പൂർണ്ണമായും കത്തി നശിച്ചത്. സുഹൃത്ത് രജിത്തിൻ്റെ ശ്രീരാമസ്വാമി ക്ഷേത്രത്തിന് സമീപത്തെ വീട്ട് മുറ്റത്ത് നിർത്തിയിട്ടതായിരുന്നു ബൈക്ക്. മുറ്റത്ത് നിന്നും എടുത്ത് മാറ്റിയാണ് തീയിട്ടത്.…

ദുബൈയിലേക്കുള്ള യാത്രക്കാര്‍ക്ക് റാപിഡ് പിസിആര്‍ പരിശോധന ഒഴിവാക്കി

ദുബൈയിലേക്കുള്ള യാത്രക്കാര്‍ക്ക് റാപിഡ് പിസിആര്‍ പരിശോധന ഒഴിവാക്കി. തീരുമാനം ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു. ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് ,ശ്രീലങ്ക എന്നീ രാജ്യങ്ങളിലെ എല്ലാ വിമാനത്താവളങ്ങളില്‍ നിന്നും ദുബായിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് ഈ ഇളവ് ബാധകമാണ്. എന്നാല്‍ 48 മണിക്കൂറിനിടയിലെ ആര്‍ടി പിസിആര്‍…

കണ്ണൂരിൽ നിന്നും മൂന്നാറിലേക്ക് കെഎസ്ആർടിസിയിൽ ഉല്ലാസയാത്ര നടത്താം. ബുക്കിംഗ് ആരംഭിച്ചു

കെഎസ്ആർടിസി കണ്ണൂർ യൂണിറ്റിലെ ബജറ്റഡ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ കണ്ണൂരിൽ നിന്നും മൂന്നാറിലേക്ക് ഉല്ലാസ യാത്ര സംഘടിപ്പിക്കുന്നു.  ഫെബ്രുവരി 27 മുതൽ കണ്ണൂർ ഡിപ്പോയിൽ നിന്ന് യാത്ര തുടങ്ങുന്നതോടെ മലബാർ മേഖലയിൽ നിന്നും ഇടുക്കി ഹൈറേഞ്ചിലേക്ക് കുറഞ്ഞ ചെലവിൽ ഉല്ലാസ യാത്ര…

തൃക്കാക്കരയിൽ രണ്ടര വയസ്സുകാരിക്ക് മർദ്ദനമേറ്റ സംഭവത്തിൽ അമ്മയ്ക്കെതിരെ കേസെടുത്തു

കൊച്ചി: തൃക്കാക്കരയിൽ രണ്ടര വയസ്സുകാരിക്ക് മർദ്ദനമേറ്റ സംഭവത്തിൽ അമ്മയ്ക്കെതിരെ കേസെടുത്തു. ബാലാവകാശ നിയമ പ്രകാരമാണ് കേസ്. തൃക്കാക്കര പൊലീസാണ് കേസ് എടുത്തത്. കുട്ടിക്ക് മതിയായ സംരക്ഷണവും ചികിത്സയും നൽകിയില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. കുട്ടിയുടെ പരിക്കുകൾ സംബന്ധിച്ച് ആശുപത്രിയുടെ റിപ്പോർട്ട്…

കോഴിക്കോട് നഗരത്തിൽ ഉപ്പിലിട്ടത് വിൽക്കുന്നതിനുള്ള വിലക്ക് നിബന്ധനകളോടെ പിൻവലിച്ചു.

കോഴിക്കോട്: നഗരത്തിൽ ഉപ്പിലിട്ടത് വിൽക്കുന്നതിനുള്ള വിലക്ക് കോർപ്പറേഷൻ നീക്കി. മേയർ ഡോ. എം. ബീനാ ഫിലിപ്പിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്തുവണ്ടിക്കച്ചവടക്കാരുടെ യോഗത്തിലാണ് തീരുമാനം. നിബന്ധനകൾ പാലിക്കുന്നവർക്ക് ഉപ്പിലിട്ടത് വിൽപ്പന നടത്താമെന്ന് കോർപ്പറേഷൻ ആരോഗ്യവിഭാഗം അറിയിച്ചു. കഴിഞ്ഞദിവസം ഉപ്പിലിടാൻ ഉപയോഗിക്കുന്ന ആസിഡ് ലായനി…

കോട്ടയത്ത് കാറും ടോറസ് ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു.

കാറും ടോറസും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. കോട്ടയം കുറവിലങ്ങാട് മോനിപ്പള്ളിയിലാണ് അപകടം. ബന്ധുവിനെ വിമാനത്താവളത്തിലാക്കിയ ശേഷം മടങ്ങിയ പത്തനംതിട്ട അടൂർ സ്വദേശികൾ ആയ മനോജ് , കുട്ടൻ എന്നിവർ ആണ് അപകടത്തിൽ മരിച്ചത്. രാവിലെ അഞ്ച് മണിയോടെയായിരുന്നു സംഭവം നടന്നത്.…

കശുമാവിൻതോട്ടം കത്തി നശിച്ചു

ഇരിട്ടി: ഇരിട്ടി നഗരസഭയിലെ മുത്തപ്പൻകരിയിൽ അര ഏക്കർ കശുമാവിൻ തോട്ടം കത്തി നശിച്ചു. മുത്തപ്പൻ കരിയിലെ എൻ.വി. പത്മാക്ഷിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് തീപിടുത്തം ഉണ്ടായത്. കാട് വെട്ടിതെളിച്ച സ്ഥലത്തേക്ക് തീ പടരുകയായിരുന്നു. ഇരിട്ടിയിൽ നിന്നും അഗ്നി രക്ഷാ സേന എത്തിയാണ് തീ…