• Fri. Sep 20th, 2024
Top Tags

Month: February 2022

  • Home
  • ചൂടു വർദ്ധിച്ചു; സംസ്ഥാനത്ത് ജോലി സമയം പുനഃക്രമീകരിച്ചു

ചൂടു വർദ്ധിച്ചു; സംസ്ഥാനത്ത് ജോലി സമയം പുനഃക്രമീകരിച്ചു

കണ്ണൂർ: സം​സ്ഥാ​ന​ത്തു പ​ക​ല്‍ താ​പ​നി​ല ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് സൂ​ര്യാ​ഘാ​തം ഏ​ല്‍​ക്കു​ന്ന​ത് ത​ട​യു​ന്ന​തി​ന് ഏ​പ്രി​ല്‍ 30 വ​രെ തൊ​ഴി​ല്‍ സ​മ​യം പു​നഃ​ക്ര​മീ​ക​രി​ച്ചു കൊ​ണ്ട് ലേ​ബ​ര്‍ ക​മ്മീ​ഷ​ണ​ര്‍ ഉ​ത്ത​ര​വാ​യി. ഇ​തു​പ്ര​കാ​രം പ​ക​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​ര്‍​ക്ക് ഉ​ച്ച​യ്ക്ക് 12 മു​ത​ല്‍ മൂ​ന്ന് വ​രെ വി​ശ്ര​മ​വേ​ള​യാ​യി​രി​ക്കും.…

ഇരിട്ടി എം ജി കോളേജിൽ മാതൃഭാഷാ പുസ്തകോത്സവം

ഇരിട്ടി: മഹാത്മാഗാന്ധി കോളേജ് ലൈബ്രറിയുടേയും ഐ ക്യൂ എ സി യുടെയും ആഭിമുഖ്യത്തിൽ ലോക മാതൃഭാഷാ ദിനാചരണത്തിൻെറ ഭാഗമായി മാതൃഭാഷാ പുസ്തകോത്സവം നടത്തി. പ്രിൻസിപ്പൽ ഡോ.  വി. അജിത പരിപാടി ഉദ്‌ഘാടനം ചെയ്തു. കണ്ണൂർ യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് മെമ്പർ കെ. വി.…

അപകടത്തിൽ മരിച്ച ചെങ്കൽ ലോറി ഡ്രൈവറുടെ കുടുംബത്തിന് ഡ്രൈവർമാരുടെ കൂട്ടായ്മ്മ 1.75 ലക്ഷം നൽകി

ഇരിട്ടി: അപകടത്തിൽ മരിച്ചചെങ്കൽ ലോറി ഡ്രൈവർ വിളമന ഉദയഗിരിയിലെ അരുൺ വിജയന്റെ കുടുംബത്തിന് ഡ്രൈവർമാരുടെ കൂട്ടായ്മ്മ ഒന്നേമുക്കൽ ലക്ഷം രൂപ നൽകി. കൈരളി ചങ്ക് ഡ്രൈവേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വരൂപിച്ച കുടുംബ സഹായ നിധിയാണ് കുടുംബത്തിന് കൈമാറിയത്. കഴിഞ്ഞ ഡിസംബറിൽ ചെങ്കൽ…

വിവാഹ ആഘോഷങ്ങളിലെ ആഭാസം: വാർഡ് തല നിരീക്ഷണ സമിതികൾ രൂപീകരിക്കും

വിവാഹ ആഘോഷങ്ങളുടെ മറവിൽ നടക്കുന്ന ആഭാസങ്ങളുടെ പശ്ചാത്തലത്തിൽ കൗൺസിലർമാർ ചെയർമാന്മാരായി വാർഡ് തല നിരീക്ഷണ സമിതികൾ രൂപീകരിക്കാൻ കൗൺസിൽ ഹാളിൽ ചേർന്ന സംയുക്ത യോഗം തീരുമാനിച്ചു. 55 വാർഡിലെയും നിരീക്ഷണ സമിതികൾ രൂപീകരിക്കാൻ ഫെബ്രുവരി 27ന് ഞായറാഴ്ച വൈകീട്ട് നാല് മണിക്ക്…

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പരിശോധന ;മൂന്നു പേരില്‍ നിന്നും മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു

കണ്ണൂര്‍: പെരിയ ഇരട്ടക്കൊലപാതകക്കേസിലെ മുഖ്യ പ്രതി പീതാംബരന്‍ ഉള്‍പ്പെടെ മൂന്നു പേരില്‍ നിന്നും മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നടത്തിയ പരിശോധനയിലാണ് ഇവരില്‍ നിന്നും മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തത്. യൂത്ത് കോണ്‍​ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ…

മലയോര ഹൈവേയിൽ ചമതച്ചാൽ കല്ലോലിപ്പ് ഭാഗത്ത് റോഡിൽ ഓയിൽ ലീക്ക്.

മലയോര ഹൈവേയിൽ ചമതച്ചാൽ കല്ലോലിപ്പ് ഭാഗത്ത് റോഡിൽ ഓയിൽ ലീക്ക്. നിരവധി ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. പയ്യാവൂർ പോലീസ് വിവരം നൽകിയതനുസരിച്ച് ഇരിട്ടി അഗ്നി രക്ഷാ സേന സ്ഥലത്തെത്തി റോഡിൽ പൊടി വിതറി അപകട ഭീഷണി ഒഴിവാക്കി.

പീഡനക്കേസ്; റോയ് വയലാറ്റ് ഉൾപ്പെടെ മൂന്ന് പേരുടെ മുൻകൂർജാമ്യ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ നമ്പർ 18 ഹോട്ടലുടമ റോയ് വയലാറ്റ്, അഞ്ജലി റീമ ദേവ് , സൈജു തങ്കച്ചൻ എന്നിവരുടെ മുൻകൂർ ജാമ്യ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിൽ മുന്ന് പേരുടേയും അറസ്റ്റ് കോടതി ഫെബ്രുവരി 22…

ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് യുവാവ്‌ മരിച്ചു

തിരുവനന്തപുരം കടുവാപള്ളിക്ക് സമീപം ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് യുവാവ്‌ മരിച്ചു. മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മേലേകടയ്ക്കാവൂർ കുന്നുവിള സ്വദേശി മനു (24) ആണ് മരിച്ചത്. കൊല്ലം പേരൂർ സ്വദേശി ഉഭയേദ്രറാണ (30), കൊല്ലം ആശ്രാമം സ്വദേശി ആകാശ് (22), ചിറയിൻകീഴ്‌…

തൃക്കാക്കരയിൽ ക്രൂരമർദനത്തിനിരയായ രണ്ട് വയസുകാരിയുടെ നില ഗുരുതരമായി തുടരുന്നു

തൃക്കാക്കരയിൽ മർദനത്തെ തുടർന്ന് പരുക്കേറ്റ രണ്ട് വയസുകാരിയുടെ നില ഗുരുതരമായി തുടരുന്നു. കോലഞ്ചേരി മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന കുഞ്ഞ് 72 മണിക്കൂർ നിരീക്ഷണത്തിലാണ്. കുട്ടിയുടെ ശരീരത്തിലും തലയിലും ക്ഷതമേറ്റിട്ടുണ്ട്. കുഞ്ഞിനെ ഇന്ന് എംആർഐ സ്‌കാനിങ് വിധേയമാക്കിയേക്കും. കുഞ്ഞിന്റെ ചികിത്സ…

കീഴൂർ മഹാദേവക്ഷേത്ര മഹോത്സവം; ഉത്സവാഘോഷക്കമ്മിറ്റി രൂപീകരിച്ചു

ഇരിട്ടി: ഏപ്രിൽ 4 മുതൽ 11 വരെ നടക്കുന്ന കീഴൂർ മഹാദേവക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് ഉത്സവാഘോഷകമ്മിറ്റി രൂപീകരിച്ചു. വർഷങ്ങളായി വിപുലമായ ആഘോഷ പരിപാടികളോടെ നടത്തിവന്നിരുന്ന ഉത്സവം കോവിഡ് വ്യാപനവും ലോക്ക് ഡൗണും തുടർന്നുവന്ന രണ്ടാം വ്യാപനവും മൂലം രണ്ട് വർഷമായി ലളിതമായ ചടങ്ങുകളിൽ…