• Fri. Sep 20th, 2024
Top Tags

Month: February 2022

  • Home
  • പാസഞ്ചർ ട്രെയിനുകൾ പിൻവലിക്കുന്നു ; പകരo എസി ലോക്കൽ ട്രെയിനുകൾ

പാസഞ്ചർ ട്രെയിനുകൾ പിൻവലിക്കുന്നു ; പകരo എസി ലോക്കൽ ട്രെയിനുകൾ

മുംബൈ: രാജ്യത്ത് എസി ലോക്കല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച്‌ ഇന്ത്യന്‍ റെയില്‍വേ.പാസഞ്ചര്‍ മോഡല്‍ ട്രെയിനുകള്‍ പിന്‍വലിക്കുന്നതിന്റെ ഭാഗാമായാണ് പുതിയ പ്രഖ്യാപനം. ആദ്യം സബര്‍ബന്‍ ട്രെയിനുകളാണ് പരീക്ഷണാടിസ്ഥാനത്തില്‍ എസി ട്രെയിനുകളാക്കുന്നത്. വെസ്റ്റേണ്‍ റെയില്‍വേയുടെ കീഴിലുള്ള മുംബൈ സബര്‍ബന്‍ സര്‍വീസ് ട്രെയിനുകള്‍ സെപ്റ്റംബര്‍ മാസത്തോടെ എസി…

ശബ്ദമുണ്ടാക്കുന്ന വണ്ടികള്‍ പിടിച്ചെടുക്കും; ഓപ്പറേഷന്‍ സൈലന്‍സുമായി മോട്ടോർ വാഹന വകുപ്പ്

വാഹനങ്ങളിലെ അനധികൃത മാറ്റങ്ങള്‍ റോഡ് സുരക്ഷക്ക് എന്നും ഭീഷണിയാണ്. നിയമ ലംഘനങ്ങള്‍ നിരത്തിലെ മറ്റു റോഡുപയോക്താക്കളെയാണ് ബാധിക്കുന്നത്. അനധികൃത മാറ്റങ്ങള്‍ വരുത്തിയ വാഹനങ്ങള്‍ പ്രത്യേകിച്ച് കാറിലേയും ഇരുചക്ര വാഹനങ്ങളിലെയും സൈലന്‍സറുകള്‍ മാറ്റി ഒരു ചെറിയ വിഭാഗം നടത്തുന്ന അഭ്യാസ പ്രകടനങ്ങളുടെ ഇരകള്‍…

നന്ദി ഹിൽസിൽ കുടുങ്ങിയ യുവാവിനെ വ്യോമസേന രക്ഷപ്പെടുത്തി,അഞ്ച് മണിക്കൂർ നീണ്ട ദൌത്യം

ബെംഗളുരു: പാലക്കാട് കൂമ്പാച്ചി മലയിൽ ബാബു കുടുങ്ങിയതിന് സമാനമായി കർണാടകയിലെ നന്ദി ഹിൽസിൽ  കുടുങ്ങിയ യുവാവിനെ വ്യോമസേന രക്ഷപ്പെടുത്തി. കോളേജ് വിദ്യാര്‍ത്ഥിയായ 19-കാരന്‍ നിഷാങ്ക് കൗളാണ് കാല്‍വഴുതി വീണ് മലയില്‍ കുടുങ്ങിയത്. കൂടെയുണ്ടായിരുന്ന ബന്ധുക്കള്‍ പൊലീസില്‍ വിവരം അറിയിച്ചതോടെ അഞ്ച് മണിക്കൂറിന്…

‘ഗുണ്ടകളെ നിയന്ത്രിക്കുന്നതില്‍ പൊലീസ് സംവിധാനം പരാജയപ്പെട്ടു’; വിമര്‍ശിച്ച് കെ സുധാകരന്‍

കണ്ണൂരില്‍ സി പി ഐ എം പ്രവര്‍ത്തകന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ പൊലീസ് സംവിധാനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. കൊല്ലാനും കൊല്ലിക്കാനും ബിജെപിയും സിപിഐഎമ്മും പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പൊലീസ് സംവിധാനം…

സിപിഐഎം പ്രവർത്തകന്റെ കൊലപാതകം അന്വേഷിക്കാൻ പ്രത്യേക സംഘം; കസ്റ്റഡിയിലായവരുടെ എണ്ണം ഏഴായി

തലശേരിയിലെ സിപിഐഎം പ്രവർത്തകന്റെ കൊലപാതകം അന്വേഷിക്കാൻ പ്രത്യേക സംഘമെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ ഇളങ്കോ. പ്രതികളെന്ന് സംശയിക്കുന്നവരെ തിരിച്ചറിഞ്ഞു. ഏഴ് പേർ കസ്റ്റഡിയിലുണ്ട്. രാഷ്ട്രീയ കൊലപാതകമാണോയെന്ന് വിശദമായി പരിശോധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രതികളെന്ന് സംശയിക്കുന്ന ഏഴ് പേരെ ന്യൂമാഹി…

പയ്യാവൂർ ശിവക്ഷേത്രോത്സവത്തിലെ നെയ്യമൃത് എഴുന്നള്ളിപ്പിന് മഠങ്ങളിൽ വ്രതാനുഷ്ഠാനം നടത്തുന്നവർ ചൊവ്വാഴ്ച്ച പുറപ്പെടും

പയ്യാവൂർ ശിവക്ഷേത്രോത്സവത്തിലെ പ്രധാന ചടങ്ങായ നെയ്യാട്ടത്തിനുള്ള നെയ്യമൃത് എഴുന്നള്ളിപ്പിന് നെയ്യമൃത് മഠങ്ങളിൽ വ്രതാനുഷ്ഠാനം നടത്തുന്നവർ ചൊവ്വാഴ്ച്ച പുറപ്പെടും. ചുഴലി സ്വരൂപത്തിൽപ്പെട്ട 25 മഠങ്ങളിലാണ് വ്രതാനുഷ്ഠാനം നടത്തുന്നവർ പ്രവേശിച്ചത്. ഈ മാസം 22 നാണ് നെയ്യാട്ടം നടക്കുക. പയ്യാവൂർ ശിവക്ഷേത്രവുമായി ബന്ധപ്പെട്ട് ചുഴലി,…

ശരീരത്തില്‍ ഇരുപതിലേറെ വെട്ടുകള്‍, ഇടതുകാല്‍ വെട്ടി മാറ്റി; നടന്നത് അതിക്രൂര കൊലപാതകം

സിപിഎം പ്രവർത്തകൻ പുന്നോൽ ഹരിദാസ് വധക്കേസിൽ ഇൻക്വസ്റ്റ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. ഹരിദാസിന്റെ ശരീരത്തിൽ ഇരുപതിലധികം വെട്ടുകളുണ്ടെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്. ഇടതുകാൽ മുറിച്ചുമാറ്റിയ നിലയിലാണ്. കൂടുതൽ മുറിവുകളും അരയ്ക്കു താഴേയ്ക്കാണെന്നും റിപ്പോർട്ടിൽ പറയുന്നു. മുറിവുകളുടെ എണ്ണം കണക്കാക്കാൻ കഴിയാത്ത വിധമാണ്. ഒരേ…

കൂത്തുപറമ്പിൽ വൻ തീപിടുത്തം

കൂത്തുപറമ്പ് ടൗണിലെ കെട്ടിട്ടത്തിൽ വൻ തീപിടുത്തം. തലശേരി റോഡിലെ പ്യാർലാൻറ് ഹോട്ടൽ കെട്ടിടത്തിനാണ് തീപിടിച്ചത്. ഫയർഫോഴ്സ് തീയണക്കാനുളള ശ്രമം തുടരുന്നു.

തലശ്ശേരി നഗരസഭയിലും ന്യൂമാഹി പഞ്ചായത്തിലും ഇന്ന് ഹർത്താൽ

സിപിഐഎം പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഹർത്താലിന് ആഹ്വാനം ചെയ്ത് സിപിഐഎം. തലശ്ശേരി നഗരസഭയിലും, ന്യൂമാഹി പഞ്ചായത്തിലുമാണ് സിപിഐഎം ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇന്ന് പുലർച്ചെയാണ് തലശേരിയിൽ സിപിഐഎം പ്രവർത്തകനെ വെട്ടിക്കൊന്നത്. തലശേരി ന്യൂമാഹിക്കടുത്ത് സിപിഐഎം പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു. പുന്നോൽ സ്വദേശി…

പേരാവൂർ താലൂക്ക് ആശുപത്രിക്ക് സമീപമുള്ള കെട്ടിടം പൊളിച്ചു നീക്കുന്നു; നടപടി ആശുപത്രിയുടെ സ്ഥലം കയ്യെറിയെന്ന നിയമ നടപടിയെ തുടർന്ന്.

പേരാവൂര്‍ താലൂക്ക് ആശുപത്രിയുടെ സ്ഥലം കയ്യേറി നിര്‍മ്മിച്ച കെട്ടിടം പോലീസിൻ്റേയും ഫയർഫോഴ്സിൻ്റേയും സാനിധ്യത്തിൽ പൊളിച്ചു  നീക്കുന്നു . നിലവിലെ അത്യാഹിത വിഭാഗത്തിന് സമീപമുള്ള രണ്ട് സെന്റ് സ്ഥലത്തെ കെട്ടിടമാണ് പൊളിച്ചു നീക്കുന്നത്. പുതിയ ബസ്സ്റ്റാൻഡിൽ നിന്ന് ആശുപത്രിയിലേക്ക് പ്രവേശിക്കുന്ന റോഡിലുള്ള കെട്ടിടമാണ്…