• Thu. Sep 19th, 2024
Top Tags

യുക്രൈന് മരുന്ന് ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ എത്തിച്ചു നല്‍കുമെന്ന് ഇന്ത്യ.

Bydesk

Mar 1, 2022

യുക്രൈന് മരുന്നുള്‍പ്പടെയുള്ള സഹായങ്ങള്‍ എത്തിച്ചു നല്‍കാനൊരുങ്ങി ഇന്ത്യ. യുക്രൈന്റെ അഭ്യർത്ഥന പ്രകാരമാണ് ഇന്ത്യ സഹായം നല്‍കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന്റേതാണ് തീരുമാനം. ഇന്ത്യ യുക്രൈനെ സഹായിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരനും വ്യക്തമാക്കി.

യുക്രൈനില്‍ കുടുങ്ങിയ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരെയും ഇന്ത്യ സഹായിക്കുമെന്ന് ഉന്നത തല യോഗത്തില്‍ പ്രധാന മന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. 24 മണിക്കൂറിനിടെ മൂന്ന് ഉന്നത തലയോഗങ്ങളാണ് പ്രധാന മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നത്. യുക്രൈനില്‍ കുടുങ്ങിയ അയല്‍രാജ്യങ്ങളിലും വികസ്വര രാജ്യങ്ങളില്‍ നിന്നുമുള്ളവരെ ഇന്ത്യ സഹായിക്കുമെന്നും പ്രധാനമന്ത്രി യോഗത്തില്‍ അറിയിച്ചു.

യുക്രൈന്റെ അയല്‍ രാജ്യങ്ങളില്‍ പോകാന്‍ ചുമതലപ്പെടുത്തിയ ജ്യോതിരാദിത്യ സിന്ധ്യ, ഹര്‍ദീപ് സിങ് പുരി, വി കെ സിംങ്, കിരണ്‍ റിജിജു എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.പ്രാദേശിക സര്‍ക്കാരുകളുമായി സംസാരിക്കുന്നതിനും, രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനും വേണ്ടിയാണ് മന്ത്രിമാരെ ചുമതലപ്പെടുത്തിയത്.

മോള്‍ഡോവ വഴി അതിര്‍ത്തി നടക്കുന്നവരെ റൊമാനിയയില്‍ എത്തിച്ചയിരിക്കും ഇന്ത്യയിലേക്ക് കൊണ്ടു വരികയെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു. അതിര്‍ത്തിയിലേക്ക് കൂടുതല്‍ ആളുകള്‍ എത്തുന്നതിന് അനുസരിച്ച് കൂടുതല്‍ വിമാനങ്ങള്‍ സജ്ജമാക്കും. വ്യക്തമാക്കി. അടുത്ത 24മണിക്കൂറില്‍ 3 വിമനങ്ങള്‍ കൂടി സര്‍വീസ് നടത്തുമെന്നും വിദേശ കാര്യമന്ത്രാലയം വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *