• Fri. Sep 20th, 2024
Top Tags

ഓപ്പറേഷന്‍ ഗംഗ രക്ഷാദൗത്യത്തിന്റെ ഭാഗമായി ഇന്ന് കൂടുതല്‍ ഇന്ത്യക്കാരെ തിരിച്ചെത്തിക്കും

Bydesk

Mar 1, 2022

ഓപ്പറേഷന്‍ ഗംഗ രക്ഷാദൗത്യത്തിന്റെ ഭാഗമായി ഇന്ന് കൂടുതല്‍ ഇന്ത്യക്കാരെ തിരിച്ചെത്തിക്കും.യുക്രൈനിലേക്ക് ഇന്ത്യ ഇന്ന് ദുരിതാശ്വാസ സാമഗ്രികള്‍ അയക്കും

ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് സഹായിച്ച രാജ്യങ്ങളുടെ തലവന്‍മാരെ ഫോണില്‍ വിളിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി അറിയിച്ചിട്ടുമുണ്ട്. രണ്ട് ഇന്‍ഡിഗോ വിമാനങ്ങള്‍ ഇന്ന് ദില്ലിയിലെത്തും.റൊമേനിയയിലെ ബുക്കാറസ്റ്റില്‍ നിന്ന് രാവിലെ 10.30 ന് ആദ്യ വിമാനം എത്തും. ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നിന്ന് 10.55 നാണ് രണ്ടാമത്തെ വിമാനം എത്തുക.

യുക്രൈനില്‍ കുടുങ്ങിപ്പോയ അയല്‍രാജ്യങ്ങളില്‍ നിന്നും വികസ്വര രാജ്യങ്ങളില്‍ നിന്നുമുള്ള ആളുകളെ സഹായിക്കുമെന്നും പ്രധാനമന്ത്രി ഉന്നതതലയോഗത്തിന് ശേഷം അറിയിച്ചു. ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ സഹായിക്കുന്ന അയല്‍ രാജ്യങ്ങളുടെ തലവന്‍മാരെ പ്രധാനമന്ത്രി ടെലഫോണില്‍ വിളിച്ച്‌ നന്ദി അറിയിച്ചിട്ടുണ്ട്.

വിസ ഇല്ലാതെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് പ്രവേശനം നല്‍കിയത് ഒഴിപ്പിക്കലിന് സഹായകമായതായി അദ്ദേഹം പറഞ്ഞു. ഓപ്പറേഷന്‍ ഗംഗ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് നാല് കേന്ദ്ര മന്ത്രിമാരെ യുക്രൈന്റെ അയല്‍ രാജ്യങ്ങളിലേക്ക് അയക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു.

മന്ത്രിമാരായ ഹര്‍ദീപ് സിംഗ് പുരി ഹംഗറിയിലെയും ജ്യോതിരാദിത്യ സിന്ധ്യ റൊമേനിയ, മള്‍ഡോവ എന്നിവിടങ്ങളിലെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.കിരണ്‍ റിജിജു സ്ലൊവാക്യയിലെയും വികെ സിംഗ് പോളണ്ടിലെയും ഏകോപന ചുമതല വഹിക്കും. യുക്രൈന്റെ എല്ലാ അതിര്‍ത്തികളിലും വിദേശകാര്യമന്ത്രാലയ സംഘം എത്തിയിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *