• Thu. Sep 19th, 2024
Top Tags

നഗരമധ്യത്തിൽ ടോറസ് ലോറിയുടെ ടയറിനു തീപിടിച്ചു; പരിഭ്രാന്തി, ഒഴിവായതു വൻ ദുരന്തം..

Bydesk

Mar 1, 2022

കൂത്തുപറമ്പ് ∙ നഗരമധ്യത്തിൽ മാർക്കറ്റിന് സമീപത്ത് ടോറസ് ലോറിയുടെ ടയറിനു തീപിടിച്ച് പുക ഉയർന്നതു പരിഭ്രാന്തി പരത്തി. വ്യാപാരികളുടെയും കൂത്തുപറമ്പ് അഗ്നിരക്ഷാസേനയുടെയും സമയോചിത ഇടപെടലിലൂടെ ഒഴിവായതു വൻ ദുരന്തം. ഇന്നലെ വൈകുന്നേരം 6 മണിയോടെയാണ് തൊക്കിലങ്ങാടി ഭാഗത്തേക്കു പോവുകയായിരുന്ന ടോറസ് ലോറിയുടെ ടയറിനു തീപിടിച്ചത്. വൻ തോതിൽ പുക ഉയർന്നതോടെ അഗ്നിരക്ഷാസേന എത്തി തീ അണച്ചു.

ഇതിനിടെ ഇതുവഴി വന്ന ഒരു നാഷനൽ പെർമിറ്റ് ലോറി ടോറസ് ലോറിക്കും റോഡരികിലെ വൈദ്യുതി പോസ്റ്റിനുമിടയിൽ കുടുങ്ങിപ്പോയി. ഇതോടെ ഈ ഭാഗത്തു കൂടിയുള്ള ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. പൊലീസെത്തി ഇരുഭാഗത്തേക്കുമുള്ള വാഹനങ്ങൾ റോഡിന്റെ ഒരു ഭാഗത്തു കൂടെ കടത്തി വിട്ടു. ടോറസ് ലോറിയുടെ ടയർ മാറ്റിയിട്ട് ഇരു ലോറികളും റോഡിൽ നിന്നു നീക്കിയ ശേഷമാണു ഗതാഗതം പുനഃസ്ഥാപിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *