• Sat. Sep 21st, 2024
Top Tags

ശിവരാത്രി ആഘോഷങ്ങളില്‍ ഭക്തിസാന്ദ്രമായി ആലുവ മണപ്പുറം

Bydesk

Mar 2, 2022

ശിവരാത്രി ആഘോഷങ്ങളില്‍ ഭക്തിസാന്ദ്രമായി ആലുവ മണപ്പുറം. രാത്രി പന്ത്രണ്ട് മണിയോടെ ബലിതര്‍പ്പണം ആരംഭിച്ചു. ആയിരങ്ങളാണ് ഇന്നലെ രാവിലെ മുതല്‍ ആലുവ മണപ്പുറത്തേക്കെത്തിയത്.

ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഉറക്കമില്ലാത്ത രാത്രി. ശിവരാത്രിയില്‍ പുലരുവോളം ഭക്തരുടെ ഒഴുക്കായിരുന്നു മണപ്പുറത്തേക്ക്. കോവിഡ് മാനദണ്ഡങ്ങളും ഗ്രീന്‍ പ്രോട്ടോകോളും പാലിച്ചായിരുന്നു ആഘോഷം. ബലിതര്‍പ്പണത്തിന് നൂറ്റി അന്‍പതിലേറെ ബലിത്തറകളൊരുക്കിയിട്ടുണ്ട്. ഒരേ സമയം ആയിരത്തോളം പേര്‍ക്ക് ബലിയിടാനുള്ള സൗകര്യം. നിയന്ത്രണങ്ങളുണ്ടെങ്കിലും രാത്രിയിലും നിരവധി ഭക്തര്‍ പുഴയിലിറങ്ങി ബലിയര്‍പ്പിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *